28.1 C
Kottayam
Sunday, June 7, 2026

IT raid:സോഫയിലും കിടക്കയിലും നോട്ടുകെട്ടുകള്‍; ജ്വല്ലറിയില്‍ നിന്നും പിടിച്ചെടുത്തത് 116 കോടിയുടെ സ്വത്ത്‌ |breakingkerala

Must read

മുംബൈ: ആദായ നികുതി വകുപ്പ് ജ്വല്ലറിയില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത് കോടികള്‍. പണമായും ബിനാമി പേരില്‍ വസ്തുവിന്റെ വിവരങ്ങളും ഉള്‍പ്പെടെ 116 കോടിയുടെ സ്വത്താണ് പിടിച്ചെടുത്തത്. മുംബയിലെ നാസിക്കിലെ ഒരു ജ്വല്ലറിയിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസമാണ് ഉദ്യോഗസ്ഥര്‍ ഇവിടെ പരിശോധനയ്ക്കായി എത്തിയത്.www.breakingkerala.com

തുടര്‍ന്ന് ജ്വല്ലറിയിലെ സോഫയിലും ഒരു മുറിയിലെ കിടക്കയ്ക്ക് അടിയില്‍ നിന്നും 26 കോടി രൂപ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിന് പുറമേയാണ് ബിനാമിപ്പേരില്‍ 90 കോടി രൂപ മൂല്യം വരുന്ന സ്വത്തുക്കളുടെ വിവരങ്ങളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.

നാസിക്കിലെ പ്രമുഖ നിര്‍മാണ കമ്പനിയായ മഹാലക്ഷ്മി ബില്‍ഡേഴ്സിന്റെ ഉടമസ്ഥതയിലുള്ളതാണ് സുരാന ജ്വല്ലറി. ശനിയാഴ്ച പുലര്‍ച്ചെ ജ്വല്ലറിയിലും ഉടമയുടെ വീട്ടിലും ഒരേസമയമായിരുന്നു റെയ്ഡ്. സ്ഥാപനവുമായി ബന്ധപ്പെട്ട മുഴുവന്‍ സാമ്പത്തിക ഇടപാടുകളും സൂക്ഷ്മമായി പരിശോധിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

യുപിയിലെ ആഗ്രയില്‍ ചെരുപ്പ് വ്യാപാര സ്ഥാപനങ്ങളിലെ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടന്നിരുന്നു. അനധികൃതമായി സൂക്ഷിച്ച 53 കോടി രൂപ ആഗ്രയില്‍ നിന്ന് പിടികൂടിയതായി ആദായ നികുതി വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

- Advertisement -

പിടിച്ചെടുത്ത പണം എണ്ണിത്തിട്ടപ്പെടുത്താനായി ആറ് നോട്ടെണ്ണല്‍ മെഷീനുകള്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഉപയോഗിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗ്രയിലെ പരിശോധന വരും ദിവസങ്ങളിലും തുടരും. തുടര്‍ച്ചയായി മൂന്ന് ദിവസം നടത്തിയ പരിശോധനയിലാണ് അനധികൃതമായി കൈവശം വച്ചിരുന്ന 53 കോടി രൂപ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

Popular this week