News
ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട ആംബുലന്‍സ് തലകീഴായി മറിഞ്ഞു; രണ്ടു പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: ബൈക്കിലിടിച്ചതോടെ നിയന്ത്രണം വിട്ട ആംബുലസ് മറിഞ്ഞു. രണ്ടുപേര്‍ക്ക് പരിക്ക്. ബൈക്ക് യാത്രക്കാരനായ വെമ്പായം കുതിരകുളം മേലതില്‍ വീട്ടില്‍ കുമാര്‍ (41), ആംബുലന്‍സ് ഡ്രൈവര്‍ പേരൂര്‍ മുളവന പുത്തന്‍ വീട്ടില്‍ സജീര്‍ (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച വൈകീട്ട് 5.30ന് എം.സി റോഡില്‍ വെമ്പായത്തിനു സമീപം കൊപ്പത്ത് വെച്ചായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ആംബുലന്‍സ് കൊപ്പത്ത് വച്ച് ബൈക്കിലും സമീപത്തെ ഇലക്ട്രിക് പോസ്റ്റിലും ഇടിച്ച ശേഷം തലകീഴായി മറിയുകയായിരുന്നു.
അപകടം നടന്ന ഉടനെ സ്ഥലത്തെത്തിയ നാട്ടുകാരും വെഞ്ഞാറമൂട് പോലീസും രക്ഷാ പ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News