നിങ്ങള്‍ നിലപാടുകള്‍ ഉറക്കെ പറയുന്ന സ്ത്രീയല്ലെ, ആ ആരോപണങ്ങള്‍ ശരിയാണോ? അതു കണ്ടിട്ടും പ്രതികരിക്കാത്തത് എന്താണ്; ദിയ സന

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് സുപരിചിതയവരാണ് ദിയ സനയും ജസ്ല മാടശ്ശേരിയും. ഇപ്പോളിതാ ജസ്ലയെ കുറിച്ചുളള ദിയ സനയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റാണ് വൈറലാകുന്നത്. സുഹൃത്തും സോഷ്യല്‍ ആക്ടിവിസ്റ്റുമായ ജസ്ല മാടശ്ശേരിയോടായി ഒരു ചോദ്യം ചോദിച്ചുകൊണ്ടാണ് ദിയ സന എത്തിയിരിക്കുന്നത്.

ദിയ സനയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ജസ്ല മാടശ്ശേരി നിങ്ങള്‍ക്ക് ഞാനുണ്ടാക്കിയ ബുദ്ധിമുട്ടുകളെ പറ്റി വേറൊരാള്‍ വീഡിയോ ചെയ്തുകണ്ടിരുന്നു. ആ ആരോപണങ്ങള്‍ ശരിയാണോ? അല്ലെങ്കില്‍ നിങ്ങള്‍ അത് കണ്ടിട്ടും പ്രതികരിക്കാത്തതെന്താണ്. അയാള്‍ ആരോപണം നടത്തുന്നതിന് മുന്‍പ് വരെ നിങ്ങള്‍ എന്നോട് സംസാരിച്ചിട്ടുണ്ട്. നിങ്ങള്‍ എന്നോട് ഇതുവരേക്കും ആ ആരോപണങ്ങളുടെ വിഷയങ്ങളെ പറ്റി ചോദിക്കുകയോ അറിയിക്കുകയോ ചെയ്തിട്ടില്ല. നിങ്ങള്‍ നിലപാടുകള്‍ ഉറക്കെ പറയുന്ന സ്ത്രീയല്ലെ,. അപ്പോ മറുപടി പ്രതീക്ഷിക്കുന്നു. ഇത്തരം വിഷയങ്ങള്‍ പൊതു ഇടത്തില്‍ എനിക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് പബ്ലിക്കില്‍ തന്നെ ചോദിക്കുന്നത്. ദിയ സന ഫേസ്ബുക്കില്‍ കുറിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News