ജീവ മാന്യനാണെന്നായിരുന്നു കരുതിയത്, ഇത്തരം നിമിഷങ്ങള്‍ പങ്കുവെക്കുന്നത് ശരിയല്ല!
അവതാരകരായി എത്തി മലയാളികളുടെ പ്രിയതാരങ്ങളായി മറിയവരാണ് അപര്‍ണ്ണയും ജീവയും. ഇപ്പോളിതാ അഞ്ചാം വിവാഹ വാര്‍ഷിക ദിനത്തിലെ ഫോട്ടോ ഷൂട്ടിനെക്കുറിച്ചും അതുമായി ബന്ധപ്പെട്ട് നേരിടേണ്ടി വന്ന വിമര്‍ശനങ്ങളെക്കുറിച്ചുമെല്ലാം തുറന്ന് പറയുകയാണ് അപര്‍ണ്ണ.
ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് അപര്‍ണ്ണ വിശേഷങ്ങള്‍ പങ്കുവെച്ചത്. ആ ഫോട്ടോ കണ്ടപ്പോള്‍ കൂടുതല്‍ പേരും പോസിറ്റീവ് കമന്റുകളാണ് പറഞ്ഞത്. അതേ സമയം തന്നെ നെഗറ്റീവ് കമന്റുകളുമായാണ് ചിലരെത്തിയത്. സ്വകാര്യ നിമിഷങ്ങളാണ് പങ്കുവെച്ചതെന്നും ജീവ മാന്യനാണെന്നായിരുന്നു കരുതിയത്, ഇത്തരം നിമിഷങ്ങള്‍ പങ്കുവെക്കുന്നത് ശരിയല്ലല്ലോയെന്നുമൊക്കെയായിരുന്നു പലരും ചോദിച്ചത്. ഇതൊക്കെ കണ്ടാല്‍ നിങ്ങളെ വെറുക്കുമെന്നുള്ള കമന്റുകളും ഫോട്ടോയ്ക്ക് കീഴിലുണ്ടായിരുന്നു.
നെഗറ്റീവ് കമന്റുകള്‍ കണ്ട് ഞാന്‍ പ്രതികരിക്കാന്‍ നോക്കിയിരുന്നു. ജീവയാണ് അത് തടഞ്ഞത്. നെഗറ്റീവ് കമന്റ് പറഞ്ഞ് ആരെങ്കിലും സന്തോഷിക്കുന്നുണ്ടെങ്കില്‍ അത് നടന്നോട്ടെ. നമ്മള്‍ പോസിറ്റീവായി ചിന്തിച്ചാല്‍ മതിയെന്നായിരുന്നു ജീവ പറഞ്ഞത്.