നെയ്യാറ്റിന്‍കരയില്‍ പൊള്ളലേറ്റ് മരിച്ച അമ്പിളിയുടെ മൃതദേഹം സംസ്കരിച്ചു
നെയ്യാറ്റിന്‍കര :നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യാശ്രമത്തിനിടെ പൊള്ളലേറ്റ് മരിച്ച അമ്പിളിയുടെ മൃതദേഹം സംസ്കരിച്ചു. കളക്ടറുമായി നാട്ടുകാര്‍ നടത്തിയ ചര്‍ച്ചയില്‍ ലഭിച്ച ഉറപ്പിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പ്രതിഷേധവും അവസാനിപ്പിച്ചു.
നേരത്തെ അമ്പിളിയുടെ മൃതദേഹം വീട്ടിലേക്ക് എത്തിച്ച ആംബുലന്‍സ് നാട്ടുകാര്‍ തടഞ്ഞിരുന്നു. രാജനും കുടുംബവും താമസിച്ചിരുന്ന സ്ഥലം ഒഴിപ്പിക്കാനെത്തിയ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കാതെ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു നാട്ടുകാര്‍ പറഞ്ഞത്.
എന്നാൽ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് കളക്ടര്‍ ഉറപ്പുനല്‍കിയതായി രാജന്റെ മക്കള്‍ പ്രതികരിച്ചു. അതേസമയം നാട്ടുകാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താം, സ്ഥലം ഒഴിപ്പിക്കാനെത്തിയ പോലീസുകാര്‍ക്കെതിരെ നടപടി എടുക്കുമെന്നും കളക്ടര്‍ പ്രതിഷേധിച്ച നാട്ടുകാരേയും രാജന്റെ മക്കളേയും അറിയിച്ചു. കളക്ടറുടെ വാക്കുകള്‍ വിശ്വാസത്തിലെടുക്കുന്നുവെന്നും അച്ഛന് സമീപം അമ്മയേയും സംസ്‌കരിക്കണണെന്നും മക്കള്‍ പറഞ്ഞു.