31.8 C
Kottayam
Thursday, December 5, 2024

'ലിസിയെ ഒപ്പം നിർത്തിയതിന് കൂട്ടിക്കൊടുപ്പ് എന്ന് വരെ അധിക്ഷേപിച്ചു; സുകുമാരിയോട് ചെയ്തത് നന്ദികേട്'

Must read

കൊച്ചി:മലയാളികൾക്ക് മറക്കാൻ പറ്റാത്ത നടിയാണ് അന്തരിച്ച സുകുമാരി. സുകുമാരിയെക്കുറിച്ചുള്ള ഓർമകൾ സഹപ്രവർത്തകർ ഇപ്പോഴും പങ്കുവെക്കാറുണ്ട്. സെറ്റിൽ പലർക്കും അമ്മയെ പോലെയും ചേച്ചിയെ പോലെയുമായിരുന്നു സുകുമാരി. നടി മകനോടെന്ന പോലെ തന്നോട് സ്നേഹ വാത്സല്യം കാണിച്ചതിനെക്കുറിച്ച് സംവിധായകൻ ലാൽ ജോസ് അടുത്തിടെ സംസാരിച്ചിട്ടുണ്ട്. പ്രിയ നടിയുടെ മരണം ഏവരെയും വേദനിപ്പിപ്പിച്ചു. പൂജാ മുറിയിൽ നിന്ന് തീ പാെള്ളലേറ്റ് ചികിത്സയിലിരിക്കെയാണ് സുകുമാരി മരിച്ചത്.

സുകുമാരിക്കെതിരെ ചിലർ നടത്തിയ അധിക്ഷേപത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫിപ്പോൾ. നടി ലിസിയെ തന്റെ വീട്ടിൽ നിർത്തിയതിന്റെ പേരിൽ ചിലർ മോശമായി സുകുമാരിയെക്കുറിച്ച് സംസാരിച്ചിട്ടുണ്ടെന്ന് ആലപ്പി അഷ്റഫ് തന്റെ യൂട്യൂബ് ചാനലിൽ ചൂണ്ടിക്കാട്ടി. പ്രിയദർശനും ലിസിയും തമ്മിലുള്ള പ്രണയ കാലത്ത് ലിസിയെ കൂടുതൽ സുരക്ഷിതമായ സ്ഥലത്ത് താമസിപ്പിക്കണമെന്ന് പ്രിയദർശൻ തീരുമാനിച്ചു. സുകുമാരി ചേച്ചിയുടെ വീട്ടിൽ ലിസിയെ താമസിപ്പിച്ചു.

പെൺമക്കളില്ലായിരുന്ന സുകുമാരി ചേച്ചി ലിസിയെ സ്വന്തം മകളെ പോലെയാണ് മനസിൽ പ്രതിഷ്ഠിച്ചത്. അതിന്റെ പേരിൽ സുകുമാരി ചേച്ചി ഒരുപാട് പഴി കേട്ടു. കൂട്ടിക്കൊടുപ്പുകാരി എന്ന് വരെ പലരും ചാനലിലൂടെ വിളിച്ച് പറഞ്ഞു. ആ പറഞ്ഞവർ ഒരു കാര്യം ആലോചിക്കണം. സുകുമാരി മരണക്കിടക്കയിൽ ഐസിയുവിൽ കിടക്കുമ്പോൾ ചേച്ചി സന്ദർശകരെ അനുവദിച്ചിരുന്നില്ല. ഒറ്റ ആ​ഗ്രഹമേ സുകുമാരി ചേച്ചി പറഞ്ഞുള്ളൂ, ലിസിയെ അവസാനമായി കാണണം എന്നാണത്.

പ്രസവിച്ചാൽ മാത്രമല്ല അമ്മയാകുന്നത്. സ്നേഹം കൊണ്ടും ആകാമെന്നും ആലപ്പി അഷ്റഫ് ചൂണ്ടിക്കാട്ടി. പ്രിയദർശന്റെ നിരവധി സിനിമകളിൽ സുകുമാരി അഭിനയിച്ചിട്ടുണ്ട്. മനസ് കൊണ്ട് മലയാളികളെ സ്നേഹിച്ച സുകുമാരിയോട് മലയാളികൾ നന്ദി കേട് കാണിച്ചു. മരിച്ച ശേഷവും പലരും അവരെ അപകീർത്തിപ്പെടുത്തി. സുകുമാരിയുടെ ആത്മാവിനോട് മാപ്പ് ചോദിക്കുന്നെന്നും ആലപ്പി അഷ്റഫ് വ്യക്തമാക്കി.

സുകുമാരിയുടെ അഭിനയ മികവിനെയും ആലപ്പി അഷ്റഫ് പ്രശംസിക്കുന്നുണ്ട്. ഏത് വേഷം കൊടുത്താലും അതിനോട് ഇഴുകി ചേർന്ന് അഭിനയിക്കുന്ന നടിയായിരുന്നു സുകുമാരയെന്നും ആലപ്പി അഷ്റഫ് പറഞ്ഞു. 1990 ലാണ് ലിസിയും പ്രിയ​ദർശനും വിവാഹിതരായത്. പ്രണയ വിവാഹം അന്ന് ഏറെ ചർച്ചയായി. എന്നാൽ 2014 ൽ ഇവർ അകന്നു. രണ്ട് മതസ്ഥരായിരുന്നു ലിസിയും പ്രിയ​ദർശനും. പ്രിയർശനുമായുള്ള വിവാഹത്തിന് ശേഷം പേര് ലക്ഷ്മി എന്നാക്കി. മകൻ ജനിച്ച ശേഷം ലിസി ക്രിസ്ത്യൻ മതത്തിൽ നിന്നും ഹിന്ദു മതത്തിലേക്ക് മാറുകയും ചെയ്തു.

കല്യാണി, സിദ്ധാർത്ഥ് എന്നിവരാണ് ലിസിയുടെയും പ്രിയദർശന്റെയും മക്കൾ. കല്യാണി മാതാപിതാക്കളുടെ പാത പിന്തുടർന്ന് സിനിമാ രം​ഗത്തേക്ക് വന്നു. പ്രിയദർശൻ സംവിധാനം ചെയ്ത മരയ്ക്കാർ എന്ന സിനിമയുടെ വിഎഫ്എക്സ് ഡിപ്പാർട്മെന്റിൽ സിദ്ധാർത്ഥ് പ്രവർത്തിച്ചിട്ടുണ്ട്. കല്യാണി ഇന്ന് തിരക്കേറിയ നായിക നടിയാണ്. പ്രിയ​ദർശൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ കല്യാണി അഭിനയിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സാങ്കേതിക പ്രശ്‌നം പരിഹരിച്ചു, പ്രോബാ-3 ഇന്ന് ബഹിരാകാശത്തേക്ക്; ഐഎസ്ആര്‍ഒയുടെ ചരിത്ര ദൗത്യം വൈകിട്ട്

ശ്രീഹരിക്കോട്ട: ഒരു ഉപഗ്രഹത്തിലെ സാങ്കേതിക പ്രശ്നം കാരണം മാറ്റിവച്ച പിഎസ്എല്‍വി-സി59 വിക്ഷേപണം ഇന്ന് നടക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സ്റ്റേഷനില്‍ വൈകുന്നേരം 4.04നായിരിക്കും വിക്ഷേപണം. സൗരപര്യവേഷണത്തിനായി യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ രണ്ട്...

പുഷ്പ 2 റിലീസ്; സ്‌ക്രീനിന് സമീപത്ത് തീപ്പന്തം കത്തിച്ച നാല് പേർ പിടിയിൽ, സംഭവം ബംഗളൂരുവിൽ

ബംഗളൂരു: പുഷ്പ 2 റിലീസിനിടെ സ്‌ക്രീനിന് സമീപത്ത് പോയി തീപ്പന്തം കത്തിച്ച നാല് പേർ പിടിയിൽ. ബംഗളൂരുവിലെ ഉർവശി തീയറ്ററിൽ ഇന്നലെ രാത്രി ഷോയ്ക്കിടെയാണ് സംഭവം നടന്നത്. അതേസമയം, ഹൈദരാബാദിലെ സന്ധ്യ തീയറ്ററിൽ...

അമൃത്‌സറിൽ പോലീസ് സ്‌റ്റേഷനിൽ സ്‌ഫോടനം ; രണ്ട് പോലീസുകാർക്ക് ഗുരുതര പരിക്ക്

അമൃത്‌സർ : പഞ്ചാബിലെ അമൃത്‌സറിൽ പോലീസ് സ്‌റ്റേഷനിൽ സ്‌ഫോടനം. ബുധനാഴ്ച രാവിലെ മുൻ ഉപമുഖ്യമന്ത്രി സുഖ്‌ബീർ ബാദലിന് നേരെ ആക്രമണം നടന്ന് ഏകദേശം 12 മണിക്കൂറിന് ശേഷമാണ് അമൃത്‌സർ ജില്ലയിലെ മജിത പോലീസ്...

പൊന്നില്‍ കുളിച്ച് രാജകുമാരിയായി ശോഭിത, നീ ഞങ്ങളുടെ കുടുബത്തിലേക്ക് കൊണ്ടുവന്ന സന്തോഷം വളരെ വലുതാണെന്ന് നാഗാര്‍ജുന; വിവാഹ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

ഹൈദരാബാദ്: മകന്റെ വിവാഹ ചിത്രങ്ങള്‍ ആദ്യമായി സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത് നാഗാര്‍ജുനയാണ്. ഇമോഷണലായ ഒരു കുറിപ്പിനൊപ്പമാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. ശോഭിത ഇതിനോടകം ഞങ്ങളുടെ കുടുംബത്തിലേക്ക് സന്തോഷം കൊണ്ടുവന്നു എന്ന് നാഗാര്‍ജുന പറയുന്നു. അക്കിനേനി നാഗ...

'ആഴമുള്ള മുറിവിൽ മുളകുപൊടി വിതറുംപോലെ ഈ കേസ്': മകൾ ഗർഭിണിയാണെന്നത് മറച്ചുവച്ച അമ്മയ്ക്കെതിരായ കേസ് റദ്ദാക്കി

കൊച്ചി: പ്രായപൂർത്തിയാകാത്ത മകൾ ഗർഭിണിയാണെന്ന വിവരം പൊലീസിനെ അറിയിക്കാതെ മറച്ചുവെന്ന പേരിൽ അമ്മയ്ക്കെതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. ആഴമുള്ള മുറിവിൽ മുളകുപൊടി വിതറുന്നതുപോലെയാണ് ഇത്തരം കേസുകളെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ.ബദറുദ്ദീൻ കേസ്...

Popular this week