സഞ്ജുവിന്റെ പിറന്നാൾ ആഘോഷമാക്കി ടീം ഇന്ത്യ ; വീഡിയോ വൈറൽ

സെഞ്ചൂറിയന്‍:ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസന്റെ ജന്മദിനം ആഘോഷിച്ച് ഇന്ത്യന്‍ ടീം. ദക്ഷിണാഫ്രിക്കയില്‍ ടി20 പരമ്പരയ്ക്കായി എത്തിയ ടീമിനൊപ്പമാണ് ഇപ്പോള്‍ സഞ്ജു. പരമ്പരയിലെ രണ്ടാം ടി20ക്ക് വേദിയായ സെന്റ് ജോര്‍ജ്‌സ് പാര്‍ക്കില്‍ നിന്ന് സെഞ്ചൂറിയനിലേക്ക് മൂന്നാം മത്സരത്തിനായുള്ള യാത്രയ്ക്കിടെയാണ് ടീം അംഗങ്ങള്‍ സഞ്ജുവിന്റെ 30-ാം പിറന്നാള്‍ ആഘോഷിച്ചത്.

ടീം അംഗങ്ങളും സ്റ്റാഫും കോച്ച് വി.വി.എസ്. ലക്ഷമണുമെല്ലാം ആഘോഷത്തില്‍ പങ്കാളികളായി. യാത്രയുടെയും യാത്രയ്ക്കിടയിലെ സഞ്ജുവിന്റെ പിറന്നാളാഘോഷവുമെല്ലാം ബി.സി.സി.ഐ. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ബസ് യാത്രയ്ക്കിടെ ടീമംഗങ്ങള്‍ സഞ്ജുവിന് പിറന്നാള്‍ ആശംസിക്കുന്നതും പിന്നീട് ടീം ഹോട്ടലിലെത്തിയ ശേഷം കേക്ക് മുറിക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്.

ബുധനാഴ്ചയാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ മൂന്നാം മത്സരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News