Entertainment
നടി ഐശ്വര്യ അര്‍ജുന് കൊവിഡ് സ്ഥിരീകരിച്ചു
നടിയും തെന്നിന്ത്യന്‍ താരം അര്‍ജുന്‍ സര്‍ജയുടെ മകളുമായ ഐശ്വര്യ അര്‍ജുന് കൊവിഡ് സ്ഥിരീകരിച്ചു. ഐശ്വര്യ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ഇപ്പോള്‍ വീട്ടില്‍ റൂം ക്വാറന്റൈനില്‍ ആണെന്നും ഐശ്വര്യ ഇന്‍സ്റ്റഗ്രാമിലൂടെ പറഞ്ഞു.
മെഡിക്കല്‍ ടീം നല്‍കിയിരിക്കുന്ന പ്രത്യേക നിര്‍ദ്ദേശങ്ങളെല്ലാം ഫോളോ ചെയ്യുന്നുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കകം താനുമായി സമ്പര്‍ക്കത്തില്‍ വന്ന ആളുകള്‍ കൊവിഡ് ടെസ്റ്റ് നടത്തണമെന്നും സൂക്ഷിക്കണമെന്നും ഐശ്വര്യ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചു.
അര്‍ജുന്റെ മരുമകന്‍ ധ്രുവ് സര്‍ജയ്ക്കും ഭാര്യ പ്രേരണയ്ക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News