എറണാകുളത്ത് കൊവിഡ് ബാധിച്ചു മരിച്ച സിസ്റ്റര്‍ ക്ലെയറുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 18 കന്യാസ്ത്രീകള്‍ക്ക് കൂടി കൊവിഡ്

കൊച്ചി: എറണാകുളം ജില്ലയില്‍ 18 കന്യാസ്ത്രീകള്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആലുവ ചുണങ്ങംവേലി സെന്റ് മേരീസ് പ്രൊവിന്‍സിലെ കന്യാസ്ത്രീകള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ചു മരിച്ച സിസ്റ്റര്‍ ക്ലെയറുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരാണ്.

സിസ്റ്റര്‍ ക്ലെയറുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട രണ്ടു പേര്‍ക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ സിസ്റ്റര്‍ ക്ലെയറിന്റെ സമ്പര്‍ക്കം വഴി രോഗം ബാധിച്ച കന്യാസ്ത്രീകളുടെ എണ്ണം 20 ആയി.

അതേസമയം കളമശേരി ഏലൂരില്‍ യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏലൂര്‍ രണ്ടാം വാര്‍ഡിലെ യുവതിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. യുവതിയുടെ സമ്പര്‍ക്ക പട്ടിക ആശങ്ക ഉണ്ടാക്കുന്നതാണെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ഏലൂര്‍ ഇഎസ്ഐ ആശുപത്രിയിലടക്കം മറ്റ് ആശുപത്രികളിലും യുവതി ചികിത്സ തേടിയിരുന്നു. ഈ സമയം ആശുപത്രി സന്ദര്‍ശിച്ചവര്‍, യുവതിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ ആരൊക്കെ തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കുകയാണ്.

അതേസമയം, യുവതിയുടെ ഭര്‍ത്താവും നിരീക്ഷണത്തില്‍ പ്രവേശിച്ചിട്ടുണ്ട്. ഇദ്ദേഹത്തിനൊപ്പം ജോലി ചെയ്യുന്ന എഫ്എസിടി പ്ലാന്റിലെ ജീവനക്കാരും നിരീക്ഷണത്തിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News