തിരുവനന്തപുരം: എയര്‍ ഇന്ത്യ വിമാനം യന്ത്രതകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ തിരിച്ചിറക്കി. വിമാനത്തില്‍ യാത്രക്കാരുണ്ടായിരുന്നില്ല. വിമാനത്തിലെ ജീവനക്കാരെല്ലാം സുരക്ഷിതരമാണ്.
പുലര്‍ച്ചെ ഏഴോടെ സൗദി അറേബ്യയിലെ ദമാമിലേക്ക് പുറപ്പെട്ട വിമാനത്തിനാണ് പറന്നുയര്‍ന്ന ശേഷം തകരാര്‍ കണ്ടെത്തിയത്. വിന്‍ഡ് സ്‌ക്രീനില്‍ പൊട്ടല്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പൈലറ്റ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയത്.
ഇതോടെ വിമാനം വീണ്ടും തിരുവനന്തപുരത്ത് തിരിച്ച് സുരക്ഷിതമായി നിലത്തിറക്കുകയായിരുന്നു. കാര്‍ഗോ വിമാനം ദമാമില്‍ ചെന്ന ശേഷം യാത്രക്കാരുമായി മടങ്ങേണ്ടിയിരുന്നതാണ്. തകരാര്‍ പരിഹരിച്ച ശേഷം വിമാനം യാത്ര തുടരുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News