ബാലരാമപുരം: യുവതിയുടെ വീടിന് മുന്നില്‍ വച്ച് ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. റസ്സല്‍പുരം അനി നിവാസില്‍ രാജേഷ്(32) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്.
റസ്സല്‍പുരത്തെ ബിവറേജ് ഗോഡൗണിലെ ചുമട്ട് തൊഴിലാളിയാണ് മരിച്ച രാജേഷ്. ഇവിടത്തെ തന്നെ ജീവനക്കാരി സബ്രജിസ്ട്രാര്‍ ഓഫീസിനു സമീപം താമസിക്കുന്ന യുവതിയുടെ വീടിന്റെ മതില്‍ ചാടിക്കടന്നാണ് രാജേഷ് പെട്രോള്‍ ഒഴിച്ചശേഷം തീ കൊളുത്തിയത്. ഇത് തടയാന്‍ ശ്രമിച്ച യുവതിക്ക് സാരമായി പൊള്ളലേറ്റിരുന്നു.
ഇവര്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടാണ് മരണത്തിനുള്ള കാരണമെന്ന് ഇയാള്‍ ചികിത്സയിലിരിക്കെ മൊഴി നല്‍കിയിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ ഏഴ് മണിയോടുകൂടി രാജേഷ് മരിച്ചു. കൃഷ്ണപ്രിയയാണ് ഭാര്യ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News