25.8 C
Kottayam
Friday, March 29, 2024

വെറും വയറ്റിൽ കരിക്കിൻ വെള്ളം കുടിക്കാം; ആരോഗ്യഗുണങ്ങള്‍ നിരവധി

Must read

എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് കരിക്കിൻ വെള്ളം. കരിക്കും അത് പോലെ ഏറെ ​ഗുണമുള്ള ഒന്നാണ്. പ്രകൃതിയിൽനിന്നും ലഭിക്കുന്ന ഒരു കലർപ്പുമില്ലാത്ത വെള്ളമാണ് കരിക്കിൻവെള്ളം. ഒരു മായവും കലരാത്തതുകൊണ്ടുതന്നെ നിരന്തരം കുടിച്ചാൽ ശരീരത്തിനു ആരോഗ്യപരമായ മാറ്റങ്ങളുണ്ടാകും. ഇത് ആരോഗ്യം മാത്രമല്ല സൗന്ദര്യവും വർദ്ധിപ്പിക്കുന്നു. കരിക്കിന്‍ വെള്ളം രാവിലെ വെറുംവയറ്റില്‍ കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. മലബന്ധം അകറ്റാൻ ഏറ്റവും നല്ലതാണ് കരിക്കിൻ വെള്ളം.കരിക്കിൻ വെള്ളം കുടിച്ചാലുള്ള മറ്റ് ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

കരിക്കിൻവെള്ളം ധാരാളം കുടിക്കുന്നതിലൂടെ ഇലക്ട്രോലൈറ്റുകള്‍ ശരീരത്തിൽ എത്താൻ സഹായിക്കും. ശരീരത്തിന്‍റെ ഉന്മേഷം വീണ്ടെടുക്കാൻ കരിക്കിൻ വെള്ളം ഏറെ നല്ലതാണ്.

തൈറോയ്ഡിന്‍റെ കുറവ് പരിഹരിക്കാന്‍ മികച്ചതാണ് കരിക്കിന്‍ വെള്ളം. തൈറോയ്ഡ് ഹോര്‍മോണുകള്‍ വർദ്ധിപ്പിക്കുന്നതിനും അവയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനും കരിക്കിന്‍ വെള്ളം സഹായിക്കും.

കരിക്കിൻ വെള്ളം കിഡ്നി ശുദ്ധീകരിക്കാൻ സഹായിക്കുന്നു. വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടുന്ന സാഹചര്യമുണ്ടെങ്കില്‍ അത് 7 ദിവസം കൊണ്ട് ഇല്ലാതാക്കും. ഒപ്പം മൂത്രം കടന്നുപോകുന്ന ധമനികളും ബ്ലാഡറും ശുദ്ധീകരിക്കുന്നതും നാളികേര വെള്ളത്തിന്‍റെ ഗുണഫലങ്ങളില്‍ ഒന്നാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week