മക്കള്‍ക്ക് പോലും എന്നെ മതിയായി;ചില മാറ്റം വന്നിരുന്നോ എന്ന് എനിക്ക് തന്നെ തോന്നിയെന്ന് നടി പൂര്‍ണിമ
കൊച്ചി:ഇന്ദ്രജിത്ത് സുകുമാരനുമായിട്ടുള്ള വിവാഹത്തോട് കൂടിയാണ് നടി പൂര്‍ണിമ ഇന്ദ്രജിത്ത് സിനിമയില്‍ നിന്നും ബ്രേക്ക് എടുക്കുന്നത്. പിന്നീട് രണ്ട് പെണ്‍കുട്ടികള്‍ക്ക് ജന്മം കൊടുത്തതോടെ പൂര്‍ണമായും കുടുംബിനിയായി മാറി. മക്കള്‍ വളര്‍ന്നതിന് ശേഷമാണ് നടി ടെലിവിഷന്‍ പരിപാടികളിലേക്ക് അവതാരകയായി ചുവടുറപ്പിക്കുന്നത്.
ഇതിനൊപ്പം പ്രാണ എന്ന പേരില്‍ സ്വന്തമായൊരു ബിസിനസും കൊണ്ട് പോയി. വളരെ പെട്ടെന്നാണ് പൂര്‍ണിമയുടെ ബ്രാന്‍ഡ് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് സിനിമയിലേക്ക് തിരിച്ച് വരവ് നടത്തുന്നത്. ഏറ്റവും പുതിയതായി നിവിന്‍ പോളി നായകനായിട്ടെത്തിയ തുറമുഖം എന്ന ചിത്രത്തിലാണ് പൂര്‍ണിമ അഭിനയിച്ചിരിക്കുന്നത്.
സിനിമയില്‍ നിവിന്‍ പോളിയുടെ ഉമ്മയായിട്ടാണ് പൂര്‍ണിമ അഭിനയിച്ചത്. ഒറ്റവാക്കില്‍ ഗംഭീര പ്രകടനമെന്നാണ് പൂര്‍ണിമയുടെ അഭിനയത്തെ എല്ലാവരും വിശേഷിപ്പിച്ചത്. എന്നാല്‍ സിനിമയില്‍ നിന്നും വിട്ട് നിന്ന കാലത്തെ കുറിച്ചും മക്കളെ കുറിച്ചും നടി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്. വണ്ടര്‍വാള്‍ മീഡിയ നെറ്റ്‌വര്‍ക്കിന് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു പൂര്‍ണിമ.
‘സിനിമയില്‍ നിന്നും വിട്ട് നിന്ന കാലത്ത് ഞാന്‍ ടെലിവിഷന്‍ പരിപാടികളില്‍ അവതാരകയായി ജോലി ചെയ്തിട്ടുണ്ട്. അതിന് ശേഷമാണ് ഞാനൊരു ബ്രാന്‍ഡ് തുടങ്ങുന്നത്. ഒരു സ്ത്രീയെന്ന നിലയിലും അമ്മയെന്ന നിലയിലും എനിക്ക് കുട്ടികള്‍ക്ക് അവൈലബിളാകാന്‍ സാധിച്ചു. കുട്ടികളുടെ ഭാഗത്ത് നിന്നാണ് ഞാന്‍ സംസാരിക്കുന്നതെന്ന് പൂര്‍ണിമ പറയുന്നു.
മക്കളായ പ്രാര്‍ഥനയുടെയും നക്ഷത്രയുടെയും കൂടെ ഞാന്‍ എപ്പോഴും ഉണ്ടായിരുന്നു. അവരുടെ അച്ഛനാണെങ്കില്‍ സിനിമാ ഷൂട്ടിങ്ങിന് പോയി നാല്‍പത്തിയഞ്ച് ദിവസമൊക്കെ കഴിയുമ്പോഴാണ് വീട്ടില്‍ വരുന്നത്. ബിസിനസ് ചെയ്തിരുന്ന സമയത്താണെങ്കില്‍ പോലും പകല്‍ എത്ര തിരക്കുണ്ടായാലും രാത്രിയില്‍ ഞാന്‍ അവര്‍ക്കൊപ്പം തന്നെയുണ്ടാകും.
മക്കള്‍ക്കൊപ്പം സംസാരിക്കാനും വഴക്കിടാനുമൊക്കെ അവരുടെ കൂടെ തന്നെ ഉണ്ടായിരുന്നു. തുറമുഖത്തിന് ശേഷം ആ ഫൈറ്റ് കുറച്ച് കൂടുതലായെന്നാണ് തോന്നുന്നത്. കാരണം അവിടുത്തെ ബാഗേജും കൂടി ഞാന്‍ ഇവിടേക്ക് കൊണ്ട് വന്നോ എന്നാണ് അവരുടെ സംശയമെന്ന് നടി കൂട്ടിച്ചേര്‍ക്കുന്നു’,.
‘തുറമുഖത്തിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞതോടെ കൊവിഡ് വന്നു. ആ സമയത്ത് ഫാമിലിയുടെ കൂടെ ഒരുപാട് സമയം ചെലവഴിച്ചു. ഒരേ സമയം ഒരേ ആള്‍ക്കാരെ തന്നെയാണല്ലോ അന്ന് കണ്ട് കൊണ്ടിരിക്കുന്നത്. ശരിക്കും പറഞ്ഞാല്‍ ആ സമയത്ത് അവര്‍ക്ക് എന്നെ തന്നെ മതിയായി. ഫുള്‍ ടൈം അമ്മ ഡബ്ല്യൂ വരച്ചത് പോലെ നടക്കണ്ടെന്ന് അവര്‍ പറയുമായിരുന്നു.
ശരിക്കും ആ സമയത്ത് എനിക്കും ചില മാറ്റങ്ങള്‍ വന്നത് പോലെ തോന്നിയിരുന്നു. തുറമുഖത്തില്‍ ഞാന്‍ അവതരിപ്പിച്ച ഉമ്മയുടെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുമ്പോഴും അതിലെ സീനുകളെ പറ്റി ഓര്‍ക്കുമ്പോഴും ഞാന്‍ പെട്ടെന്ന് ഡിസ്‌കണക്ട് ആരകുന്നത് പോലെ എനിക്ക് തന്നെ തോന്നിയിട്ടുണ്ടെന്നും’, പൂര്‍ണിമ പറയുന്നു.
മാതൃകാപരമായ കുടുംബജീവിതം നയിക്കുന്ന ആളാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. മക്കളുടെ ചെറിയ പ്രായത്തില്‍ അവര്‍ക്ക് താങ്ങായി നിന്ന നടി സ്വന്തം കരിയറിന് പോലും പ്രധാന്യം നല്‍കിയിരുന്നില്ല. മക്കള്‍ അറിവായതിന് ശേഷമാണ് പതിയെ അഭിനയത്തിലേക്ക് പോലും തിരികെ വരാന്‍ ശ്രമിച്ചത്. ഏറ്റവും പുതിയതായി തുറമുഖത്തിലൂടെ പ്രേക്ഷക പ്രശംസ പിടിച്ച് പറ്റാനും നടിയ്ക്ക് സാധിച്ചു.
രാജീവ് രവി സംവിധാനം ചെയ്ത സിനിമയില്‍ പൂര്‍ണിമയുടെ ഭര്‍ത്താവും നടനുമായ ഇന്ദ്രജിത്ത് സുകുമാരനും പ്രധാനപ്പെട്ടൊരു റോളില്‍ എത്തിയിരുന്നു. ഇരുവര്‍ക്കും നല്ല അഭിപ്രായമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ച് കൊണ്ടിരിക്കുന്നത്.