മുട്ടിയുരുമിയപ്പോള്‍ പ്രതികരിച്ചു, പ്രായമുള്ളവര്‍ക്കാണ് ഞരമ്പ് രോഗം; ബസിലെ അനുഭവം പറഞ്ഞ് ജാസ്മിന്‍
കൊച്ചി:സോഷ്യല്‍ മീഡിയ താരമാണ് ജാസ്മിന്‍ ജാഫര്‍. ബ്യൂട്ടി ടിപ്പുകളുമായുള്ള ജാസ്മിന്റെ വീഡിയോകള്‍ക്ക് ഒരുപാട് ആരാധകരുണ്ട്. ഇപ്പോഴിതാ തന്റെ കരിയറിനെക്കുറിച്ചും ജീവിതത്തിലെ അനുഭവങ്ങളെക്കുറിച്ചുമൊക്കെ ജാസ്മിന്‍ പങ്കുവച്ച വാക്കുകള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജാസ്മിന്‍ മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നല്ല റീച്ച് കിട്ടുന്നുണ്ട്. എന്നാല്‍ ഒന്നര വര്‍ഷം മുമ്പ് എല്ലാം നിര്‍ത്തിയതായിരുന്നു. എന്‍ഗേജ്‌മെന്റ് കഴിഞ്ഞതോടെയാണ് ചാനല്‍ വേണ്ടെന്ന് തീരുമാനിക്കുന്നത്. ഇടയ്ക്ക് വാപ്പയ്ക്ക് അറ്റാക്ക് വന്നു. ആ സമയത്ത് ജോലിക്ക് പോകണം എന്ന് തോന്നി. പഠനം പൂര്‍ത്തിയ്ക്കാത്തതിനാല്‍ ജോലി തേടാന്‍ സര്‍ട്ടിഫിക്കറ്റൊന്നുമുണ്ടായിരുന്നില്ല. അങ്ങനെയാണ് യൂട്യൂബിലേക്ക് തിരിച്ചു വരുന്നതെന്നാണ് ജാസ്മിന്‍ പറയുന്നത്.
ഉപ്പയ്ക്ക് വയ്യാതായപ്പോള്‍ വല്ലാതെ ബുദ്ധിമുട്ടിപ്പോയിരുന്നു. മൂന്ന് ബ്ലോക്കുണ്ടായിരുന്നു അദ്ദേഹത്തിനെന്നാണ് താരം പിതാവിന്റെ ആരോഗ്യ പ്രശ്‌നത്തെക്കുറിച്ച് പറയുന്നത്. ഡിപ്രഷനിലായിപ്പോയ സമയമായിരുന്നു അത്. ഉറങ്ങാന്‍ വേണ്ടിയല്ലെങ്കിലും ചിന്തകളില്‍ നിന്നൊരു മോചനം ലഭിക്കാനായി ഉറങ്ങുമായിരുന്നു. സാമ്പത്തികമായി പ്രതിസന്ധിയിലായിരുന്നുവെന്നും താരം പറയുന്നു. ആ സമയത്തായിരുന്നു കല്യാണം. എന്നാല്‍ ഇക്കാക്ക് ലീവ് കിട്്‌തെ വന്നതോടെ കല്യാണം നീട്ടി വച്ചു. അതോടെ താന്‍ വീണ്ടും തളര്‍ന്നുവെന്നാണ് താരം പറയുന്നത്.
നന്നായിട്ട് ഒരുങ്ങി നടക്കുന്നവരെ എല്ലാവരും കളിയാക്കുമെന്നും തന്നേയും കളിയാക്കുമായിരുന്നുവെന്നാണ് താരം പറയുന്നത്. പക്ഷെ അതൊന്നും ഞാന്‍ ഗൗനിക്കാറില്ലെന്നും ജാസ്മിന്‍ പറയുന്നത്. ഞാനൊരുങ്ങുന്നത് എന്റെ ഇഷ്ടത്തിനല്ലേ എന്നാണ് ജാസ്മിന്‍ ചോദിക്കുന്നത്. ഒരുങ്ങി നടക്കുന്നതിനാല്‍ അഹങ്കാരിയാണ് എന്ന് മുദ്രകുത്തിയവരുണ്ട്. അതേസമയം, നമുക്ക് കോണ്‍ഫിഡന്‍സുണ്ടെങ്കില്‍ നമ്മുടെ ക്യാരക്ടറും അറിയാമെങ്കില്‍ ആരേയും ബോധിപ്പിക്കേണ്ട കാര്യമില്ലെന്നാണ് ജാസ്മിന്‍ പറയുന്നത്.
പിന്നാലെ തനിക്കുണ്ടായൊരു മോശം അനുഭവവും ജാസ്മിന്‍ പങ്കുവെക്കുന്നുണ്ട്. കോളേജില്‍ നിന്നും ബസില്‍ വരികയായിരുന്നു. നല്ല തിരക്കായിരുന്നു. പ്രായമായ ചേട്ടന്‍മാര്‍ക്കാണ് ഞരമ്പ് രോഗം കൂടുതല്‍. ബസിലെ തിരക്ക് കാരണമല്ല തട്ടുന്നതെന്ന് മനസിലായപ്പോള്‍ നല്ലത് പോലെ പറഞ്ഞിരുന്നു. ആ ചേട്ടന്‍ അടുത്ത സ്റ്റോപ്പില്‍ ഇറങ്ങിപ്പോയി” എന്നാണ് ജാസ്മിന്‍ പറയുന്നത്.
എന്നാല്‍ അതുകണ്ട കോളേജ് പിള്ളേര്‍ എന്നെ കമന്റടിച്ചിരുന്നുവെന്നും ജാസ്മിന്‍ ഓര്‍ക്കുന്നുണ്ട്. എടാ മാറി നില്‍ക്ക്, ഇനി നമ്മള്‍ തൊട്ടിട്ട് വേണം, വേറെ വല്ലതും പറയാന്‍. അവരുടെ ആര്‍ക്കേലുമായിരിക്കണം ഇങ്ങനെ വരുന്നത്. അമ്മയ്ക്കോ പെങ്ങള്‍ക്കോ ഇങ്ങനെ വന്നാലേ നിങ്ങള്‍ക്ക് മനസിലാവു എന്ന് പറഞ്ഞാണ് അന്ന് ബസില്‍ നിന്നും ഇറങ്ങി പോയതെന്നാണ് ജാസ്മിന്‍ പറയുന്നത്.
പ്രതികരിച്ചാല്‍ ആരും നമ്മളെ സപ്പോര്‍ട്ട് ചെയ്യത്തില്ലെന്നാണ് ജാസ്മിന്റെ അഭിപ്രായം. അവളുടെ ആട്ടം കണ്ടോ എന്നേ ചോദിക്കൂവെന്നാണ് താരം പറയുന്നത്. പ്രായത്തിന് മൂത്തവരെയൊക്കെ അവള്‍ പറയുന്നത് കണ്ടോ എന്നൊക്കെ ചോദിക്കുമെന്നും എന്നാല്‍ അവര്‍ ചെയ്യുന്നതൊന്നും ആരും പറയില്ലെന്നും താരം പറയുന്നു. സോഷ്യല്‍ മീഡിയയിലെ നെഗറ്റീവ് കമന്റുകള്‍ താന്‍ നോക്കാറില്ലെന്നാണ് താരം പറയുന്നത്.
നിന്റെ തന്തയേയും തള്ളയേയും പറഞ്ഞാല്‍ മതി എന്നൊരു കമന്റ് വന്നിരുന്നു. അടിച്ച് നിന്റെ പല്ല് തറയില്‍ ഇടുമെന്ന് അയാള്‍ക്ക് മറുപടി കൊടുത്തെന്നാണ് ജാസ്മിന്‍ പറയുന്നത്. നമ്മള്‍ തിരിച്ച് പ്രതികരിക്കത്തില്ലെന്നായിരിക്കും അവര്‍ കരുതുന്നതെന്നും താരം അഭിപ്രായപ്പെടുന്നു.
മൂക്കില്‍ ഫെവിക്കോള്‍ വെച്ച് വലിച്ച് കളയുന്ന വീഡിയോ ചെയ്തതിനെക്കുറിച്ചും താരം പറയുന്നുണ്ട്. അത് ചെയ്ത് നോക്കിയാരുന്നു. അങ്ങനെ ചെയ്യരുതെന്ന് ഞാന്‍ എല്ലാവരോടും പറഞ്ഞിരുന്നു. പിന്നൊരിക്കല്‍ മൈലാഞ്ചി ചുണ്ടില്‍ ഇട്ടിരുന്നു. ബിഗ് ബിയുടെ മൈലാഞ്ചി ഇട്ടിട്ട് പോവുന്നില്ല, അങ്ങനെ ചുണ്ട് ഭിത്തിയില്‍ വെച്ച് ഉരച്ചിരുന്നു. വീട് ജസ്റ്റ് തേച്ചിട്ടേയുള്ളൂ. അന്ന് അധികം അറിവൊന്നുമില്ലായിരുന്നു. അങ്ങനെ വെച്ച് ഉരച്ചതാണെന്നാണ് ജാസ്മിന്‍ പറയുന്നത്. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.