മിസ് ആലുവ പട്ടം നേടിയ ഈ കൊച്ചുമിടുക്കി പിന്നീട് മിന്നും താരമായി! ആരാണെന്ന് മനസിലായോ?

ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികയായി തിളങ്ങിയ താരമാണ് ദിവ്യ ഉണ്ണി. കല്യാണ സൗഗന്ധികം എന്ന ചിത്രത്തിലെ നായിക കഥാപാത്രമാണ് ദിവ്യ ഉണ്ണിയുടെ കരിയറിലെ നായിക തുടക്കം. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി ഏകദേശം 50 സിനിമകളില്‍ അഭിനയിച്ച താരം വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു.

എന്നാല്‍ യുഎസ് നഗരമായ ഹൂസ്റ്റണില്‍ ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്സ് എന്ന പേരില്‍ നൃത്തവിദ്യാലയം മുന്നോട്ട് കൊണ്ടു പോയിരുന്നു. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം തുടങ്ങിയ നൃത്തരൂപങ്ങളുമായി നൃത്തവേദികളിലും താരം സജീവമായിരുന്നു. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി ദിവ്യ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ താരത്തിന്റെ ഒരു പഴയ ചിത്രമാണ് വൈറലാകുന്നത്. മിസ് ആലുവ പട്ടം നേടിയപ്പോള്‍ എടുത്ത ചിത്രമാണ് പങ്കുവെച്ചത്.

കഴിഞ്ഞ ജനുവരിയിലാണ് ദിവ്യയ്ക്ക് ഒരു മകള്‍ കൂടി ജനിച്ചത്. ജനുവരി 14ന് ആയിരുന്നു ദിവ്യയുടെ മൂന്നാമത്തെ കുഞ്ഞ് ഐശ്വര്യയുടെ ജനനം. താരം ഇടയ്ക്കിടെ കുഞ്ഞിനൊപ്പമുള്ള വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ആദ്യ വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ദിവ്യ കഴിഞ്ഞ വര്‍ഷം വീണ്ടും വിവാഹിതയായിരുന്നു. 2018 ഫെബ്രുവരി നാലിന് ഹൂസ്റ്റണില്‍ വച്ചായിരുന്നു ദിവ്യയുടെ വിവാഹം. മുംബൈ മലയാളിയായ അരുണ്‍ കുമാര്‍ മണികണ്ഠനാണ് ദിവ്യയെ വിവാഹം കഴിച്ചത്. ആദ്യ വിവാഹത്തില്‍ അര്‍ജുന്‍, മീനാക്ഷി എന്നിങ്ങനെ രണ്ടു മക്കളും ദിവ്യയ്ക്ക് ഉണ്ട്.