EntertainmentKeralaNews

ഏറെ വിഷമിപ്പിച്ച കാര്യം അതായിരുന്നു, മലയാള നടനുമായി ഉടന്‍ വിവാഹം?തുറന്ന് പറഞ്ഞ് മീര നന്ദന്‍

കൊച്ചി:ശ്രദ്ധേയമായ രുപിടി സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ 2008 ലാണ് മീര വെള്ളിത്തിരയിലെത്തുന്നത്.അതിനു ശേഷം നിരവധി ചിത്രങ്ങളില്‍ ആണ് നായികയായി അഭിനയിച്ചത്. ഏറ്റവുമൊടുവില്‍ 2017 ല്‍ പുറത്തിറങ്ങിയ ഗോള്‍ഡ് കോയിന്‍ എന്ന ചിത്രത്തിലാണ് മീര അഭിനയിച്ചത്. ശേഷം ദുബായിലേക്ക് പോവുകയായിരുന്നു

ജോലിയ്ക്കിടയില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ട് നടത്തി ഇടയ്ക്ക് മീര വാര്‍ത്തകളിലും നിറയാറുണ്ട്. അടുത്തിടെ മീര നന്ദന്റെ വിവാഹവുമായി ബന്ധപ്പെട്ട് ചില വാര്‍ത്തകള്‍ വന്നിരുന്നു.ഒടുവില്‍ ആരാധകര്‍ക്കിടയില്‍ സംശയമായി ഉടലെടുത്ത പല ചോദ്യങ്ങള്‍ക്കും നടിയിപ്പോള്‍ മറുപടി പറഞ്ഞിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെ ചോദ്യോത്തര പംക്തിയിലാണ് തന്നെ കുറിച്ചുള്ള ഇന്ററെസ്റ്റിങ്ങ് ആയിട്ടുള്ള ചോദ്യങ്ങള്‍ക്ക് മീര നന്ദന്‍ ഉത്തരം പറഞ്ഞത്.

ഇന്ററെസ്റ്റിങ് ചോദ്യങ്ങള്‍ എന്ന് പറഞ്ഞിട്ട് ഇതെന്ത് ചോദ്യമാണ്. ഇതേ ചോദ്യമാണ് എനിക്ക് ഏറ്റവും കൂടുതലായി വന്നത്. എന്തായാലും വിവാഹം ഉടനെ ഉണ്ടാവില്ലെന്നാണ് മീര പറയുന്നത്. എപ്പോഴാണ് കേരളത്തിലേക്ക് വരുന്നതെന്നായിരുന്നു അടുത്ത ചോദ്യം.

താന്‍ ഏപ്രില്‍ 23 നു വരാന്‍ ഇരുന്നതാണ്. പക്ഷേ അപ്പോഴാണ് ഇന്ത്യയിലെ അവസ്ഥ മോശമായി മാറിയത്. അതുകൊണ്ട് ഇപ്പോള്‍ താന്‍ യാത്ര ചെയ്യുന്നത് അത്ര നല്ലതല്ല. അതോണ്ട് ട്രാവലിങ് പ്ലാനുകള്‍ തല്‍കാലത്തേക്ക് മാറ്റി വെച്ചിരിക്കുകയാണെന്നും നടി പറയുന്നു.ഈദിനും വെക്കേഷന്‍ ഇല്ല. വീട്ടില്‍ തന്നെയായിരിക്കും ആഘോഷം.

സങ്കടകരമായ മൂഹുര്‍ത്തത്തെ കുറിച്ച് ഞാന്‍ അധികം ആലോചിക്കാറില്ല. ഒരുപാട് കാര്യങ്ങളുണ്ട്. എങ്കിലും നിങ്ങള്‍ ചോദിച്ചത് കൊണ്ട് അടുത്തിടെ ഉണ്ടായൊരു കാര്യം പറയാം. ഞാന്‍ വീട്ടിലേക്ക് പോവുന്നതിന് വേണ്ടി പെട്ടിയൊക്കെ പാക്ക് ചെയ്ത് എയര്‍പോര്‍ട്ടിലേക്ക് പോകാന്‍ കുറച്ച് മണിക്കൂറുകള്‍ ഉള്ളപ്പോഴാണ് ക്യാന്‍സല്‍ ചെയ്യേണ്ടി വന്നത്. എന്നാലിപ്പോള്‍ തന്റെ കുടുംബത്തെ മിസ് ചെയ്യുന്നുണ്ടെന്നാണ് നടി പറയുന്നത്

വിവാഹത്തെ കുറിച്ചുള്ള ചോദ്യം കഴിഞ്ഞാല്‍ എപ്പോള്‍ മലയാള സിനിമയിലേക്ക് എത്തും എന്നതാണ് ഏറ്റവും കൂടുതല്‍ പേരും ചോദിക്കുന്നത്. ഇവരോടൊക്കെ പറയാനുള്ളത് എനിക്ക് അറിയില്ല എന്നാണ്. എന്ത്‌കൊണ്ട് സിനിമ ചെയ്യുന്നില്ല എന്ന ചോദ്യത്തിന് ഞാനിപ്പോള്‍ ഒരു ജോലി ചെയ്യുകയല്ലേ, അതില്‍ താന്‍ ഹാപ്പിയാണ്. അല്ലാതെ മറ്റു കാരണങ്ങളൊന്നും ഇല്ല.

ഇനി മലയാളത്തിലെ ഒരു നടനെ വിവാഹം കഴിക്കാന്‍ അവസരം കിട്ടിയാല്‍ ആരെ തെരഞ്ഞെടുക്കും എന്നതായിരുന്നു ഏറ്റവും രസകരമായ ചോദ്യം. എന്നാല്‍ തനിക്കതില്‍ തീരെ താല്‍പര്യം ഇല്ലെന്ന് നടി വ്യക്തമാക്കിയിരിക്കുകയാണ്. ഇടയില്‍ വിവാഹം കഴിക്കരുത്, സിംഗിള്‍ ലൈഫ് എന്‍ജോയ് ചെയ്യാന്‍ പറഞ്ഞപ്പോള്‍ ആ ചോദ്യം തനിക്കിഷ്ടപ്പെട്ടുവെന്നാണ് മീരയുടെ മറുപടി.

അടുത്തിടെ മീരനന്ദന്റെതായി വന്ന ഒരു അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി മാറിയിരുന്നു. നാദിര്‍ഷയായിരുന്നു പരിപാടിയില്‍ അവതാരകനായി എത്തിയത്. പരിപാടിയില്‍ ഒരു പാട്ട് പാടിക്കൊണ്ടായിരുന്നു മീരാ നന്ദന്‍ തുടങ്ങിയത്. നടി അഭിനയിച്ച മല്ലു സിംഗ് എന്ന ചിത്രത്തിലെ ഒരു പാട്ടായിരുന്നു നാദിര്‍ഷയുടെ അഭ്യര്‍ത്ഥന പ്രകാരം മീരാ നന്ദന്‍ ആലപിച്ചത്

തുടര്‍ന്ന് സിനിമയില്‍ തനിക്ക് ലഭിക്കാത്ത ഭാഗ്യത്തെ കുറിച്ച് നടി തുറന്നുപറഞ്ഞു. സിനിമയില്‍ പാടാന്‍ അങ്ങനെ അവസരങ്ങള്‍ ലഭിച്ചില്ലെന്നായിരുന്നു നടി പറഞ്ഞത്.

ഒരുപക്ഷേ അഭിനേതാവായിട്ടല്ല ഞാന്‍ ഇന്‍ഡസ്ട്രിയിലേക്ക് എത്തിയതെങ്കില്‍ പാട്ടിന്റെ കാര്യത്തില്‍ കുറച്ച് ശ്രദ്ധ പുലര്‍ത്തുമായിരുന്നു. അഭിനയത്തിരക്കുകള്‍ക്കിടെ അധികം പ്രാക്ടീസ് ചെയ്യാന്‍ കഴിയാത്തതുകൊണ്ടാണ് ഇപ്പോള്‍ നന്നായി പാടാന്‍ കഴിയാതെ വന്നത് എന്നും അഭിമുഖത്തില്‍ മീരാ നന്ദന്‍ പറഞ്ഞു.

അഭിനയം ഇപ്പോഴില്ലെങ്കിലും സോഷ്യല്‍ മീഡിയയിലെല്ലാം സജീവമാകാറുണ്ട് നടി. തന്റെ എറ്റവും പുതിയ വിശേഷങ്ങളെല്ലാം മീരാ നന്ദന്‍ പങ്കുവെക്കാറുണ്ട്.

മീരയുടെതായി വരാറുളള ഗ്ലാമറസ് ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളും നേരിടേണ്ടി വന്ന താരമാണ് മീരാ നന്ദന്‍. എന്റെ പേജില്‍ എനിക്ക് ഇഷ്ടമുളള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമെന്നും അതൊക്കെയാണല്ലോ ഈ സ്വാതന്ത്ര്യമെന്ന് പറയുന്നത് എന്നും മീര മുന്‍പ് പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker