KeralaNationalNews

റെംഡെസിവിര്‍ മരുന്നുകുപ്പികള്‍ ഉടന്‍ തന്നെ ഇന്ത്യയിലെത്തിക്കും- ഗിലീഡ് സയന്‍സ്

കാലിഫോര്‍ണിയ: കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡെസിവിര്‍ മരുന്നിന്റെ 50,000 കുപ്പികള്‍ കൂടി ഉടന്‍ ഇന്ത്യയിലെത്തിക്കുമെന്ന് ഗിലീഡ് സയന്‍സ്. യുഎസ് മരുന്നു നിര്‍മാതാക്കളായ ഗിലീഡ് സയന്‍സാണ് ഉടന്‍ തന്നെ കൂടുതല്‍ മരുന്നുകള്‍ ഇന്ത്യയിലെത്തിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.കോവിഡിനെതിരായ റെംഡെസിവിര്‍ മരുന്നാണ് ഇന്‍ജെക്ഷനു വേണ്ടി ഇന്ത്യയില്‍ ഉപയോഗിക്കുന്നത്.

ദിവസങ്ങള്‍ക്ക് മുന്‍പ് 1,50,000 ഡോസ് മരുന്നകുപ്പികള്‍ മുംബൈയിലെത്തിച്ചിരുന്നു. അടുത്ത ദിവസങ്ങളില്‍ തന്നെ അടുത്ത ഘട്ടം ഇന്ത്യയിലെത്തുമെന്ന് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് രണ്ടാം തരംഗം പിടിവിട്ടതോടെ ആന്റി വൈറല്‍ മരുന്നുകള്‍ക്ക് വന്‍ക്ഷാമമാണ് ഇന്ത്യയില്‍ അനുഭവപ്പെടുന്നത്.

ഇന്ത്യയുടെ അടിയന്തര ആവശ്യം പരിഹരിക്കാനായി നാലരലക്ഷം മരുന്നുകുപ്പികള്‍ ഇന്ത്യന്‍ സര്‍ക്കാരിന് സൗജന്യമായി നല്‍കുമെന്ന് ഗിലീഡ് പ്രഖ്യാപിച്ചിരുന്നു. പൂര്‍ണമായും സൗജന്യമായാണ് ഇത്രയും മരുന്ന് കമ്പനി ഇന്ത്യയിലെത്തിക്കുന്നത്. ഇതിനു പുറമെ മറ്റു സഹായങ്ങളും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.

കൊവിഡ് രോഗികള്‍ക്കായി ഉപയോഗിക്കുന്ന റെംഡെസിവര്‍ മരുന്നിന്റെ വിതരണത്തെക്കുറിച്ച് മരുന്ന് നിര്‍മാതാക്കളോടും കേന്ദ്രത്തോടും ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം വിശദീകരണം തേടിയിരുന്നു.റെംഡെസിവര്‍ വിപണിയില്‍ ഇറക്കാന്‍ അനുവദിക്കണമെന്ന ഹര്‍ജിയിലാണ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളോടും സര്‍ക്കാരിനോടും കോടതി മറുപടി തേടിയത്.

ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍, ജസ്റ്റിസ് ജാസ്മീത് സിംഗ് എന്നിവരടങ്ങിയ ബെഞ്ച്, ആരോഗ്യമന്ത്രാലയം, സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍, വിദേശ വ്യാപാര ഡയറക്ടര്‍ ജനറല്‍, സിപ്ല, സിഡസ്, കാഡില തുടങ്ങിയ വിവിധ സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കി

ചുരുക്കം ചില ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് മാത്രമേ ആഭ്യന്തര വിപണിയില്‍ മരുന്ന് വില്‍ക്കാന്‍ നിലവില്‍ അനുവാദമുള്ളൂവെന്ന് ഹര്‍ജിയില്‍ പറയുന്നു. രാജ്യത്ത് 25ഓളം കമ്പനികളാണ് റെംഡെസിവിര്‍ മരുന്ന് നിര്‍മിക്കുന്നത്. എന്നാല്‍ അവയില്‍ എട്ടില്‍ താഴെ കമ്പനികള്‍ക്ക് മാത്രമേ ആഭ്യന്തര വിപണിയില്‍ വില്‍ക്കാന്‍ അനുവാദമുള്ളൂ.

ബാക്കിയുള്ളത് കയറ്റുമതിക്കാണ് ഉപയോഗിക്കുന്നത്. മറ്റു കമ്പനികള്‍ക്ക് കൂടി രാജ്യത്തിനകത്ത് വില്‍ക്കാന്‍ അനുമതി നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. റെംഡെസിവിറിന്റെ ദൗര്‍ബല്യം മരുന്ന് പൂഴ്ത്തിവയ്ക്കാന്‍ കാരണമാകുമെന്നും കരിഞ്ചന്തകള്‍ ഉയര്‍ന്ന വില ഈടാക്കുന്നുവെന്നും ഹര്‍ജിക്കാര്‍ പറയുന്നു.

കൊവിഡ് രോഗികള്‍ക്കായി ഉപയോഗിക്കുന്ന റെംഡെസിവര്‍ മരുന്നിന്റെ വിതരണത്തെക്കുറിച്ച് മരുന്ന് നിര്‍മാതാക്കളോടും കേന്ദ്രത്തോടും ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം വിശദീകരണം തേടിയിരുന്നു.റെംഡെസിവര്‍ വിപണിയില്‍ ഇറക്കാന്‍ അനുവദിക്കണമെന്ന ഹര്‍ജിയിലാണ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളോടും സര്‍ക്കാരിനോടും കോടതി മറുപടി തേടിയത്.

ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍, ജസ്റ്റിസ് ജാസ്മീത് സിംഗ് എന്നിവരടങ്ങിയ ബെഞ്ച്, ആരോഗ്യമന്ത്രാലയം, സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍, വിദേശ വ്യാപാര ഡയറക്ടര്‍ ജനറല്‍, സിപ്ല, സിഡസ്, കാഡില തുടങ്ങിയ വിവിധ സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കി.

ചുരുക്കം ചില ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് മാത്രമേ ആഭ്യന്തര വിപണിയില്‍ മരുന്ന് വില്‍ക്കാന്‍ നിലവില്‍ അനുവാദമുള്ളൂവെന്ന് ഹര്‍ജിയില്‍ പറയുന്നു. രാജ്യത്ത് 25ഓളം കമ്പനികളാണ് റെംഡെസിവിര്‍ മരുന്ന് നിര്‍മിക്കുന്നത്. എന്നാല്‍ അവയില്‍ എട്ടില്‍ താഴെ കമ്പനികള്‍ക്ക് മാത്രമേ ആഭ്യന്തര വിപണിയില്‍ വില്‍ക്കാന്‍ അനുവാദമുള്ളൂ.

ബാക്കിയുള്ളത് കയറ്റുമതിക്കാണ് ഉപയോഗിക്കുന്നത്. മറ്റു കമ്പനികള്‍ക്ക് കൂടി രാജ്യത്തിനകത്ത് വില്‍ക്കാന്‍ അനുമതി നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. റെംഡെസിവിറിന്റെ ദൗര്‍ബല്യം മരുന്ന് പൂഴ്ത്തിവയ്ക്കാന്‍ കാരണമാകുമെന്നും കരിഞ്ചന്തകള്‍ ഉയര്‍ന്ന വില ഈടാക്കുന്നുവെന്നും ഹര്‍ജിക്കാര്‍ പറയുന്നു.

കോവിഡ് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ രാജ്യത്തെ നിരവധി ആശുപത്രികളില്‍ ആന്റി വൈറല്‍ മരുന്നായ റെംഡെസിവിറിന്റെ കുറവ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മൂന്ന് ലക്ഷം റെംഡെസിവിര്‍ ഡോസുകള്‍ വിതരണം ചെയ്യുമെന്നും നിലവില്‍ 1.5 ലക്ഷം ഡോസുകള്‍ വിതരണം ചെയ്യുന്നുണ്ടെന്നും കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ടവ്യ അറിയിച്ചു.

ആന്റി വൈറല്‍ മരുന്നിന്റെ ഉല്പാദനം എത്രയും വേഗം വര്‍ദ്ധിപ്പിക്കാനും അതിന്റെ വില കുറയ്ക്കാനും കേന്ദ്ര സര്‍ക്കാര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ‘1,50,000 ഡോസ് റെംഡെസിവിര്‍ ഉല്‍പാദനം ഇന്ന് ആരംഭിച്ചു. അടുത്ത 15 ദിവസത്തിനുള്ളില്‍ റെംഡെസിവിര്‍ ഉലാപാദനം ഇരട്ടിയാക്കും പ്രതിദിനം മൂന്നു ലക്ഷം ഡോസുകള്‍ വിപണിയില്‍ ലഭ്യമാക്കും’ അദ്ദേഹം പറഞ്ഞു.

‘നിലവില്‍ 20 പ്ലാന്റുകള്‍ റെംഡെസിവിര്‍ ഉല്പാദിപ്പിക്കുന്നുണ്ട്. കൂടാതെ 20 പ്ലാന്റുകള്‍ കൂടി മരുന്ന് ഉല്പാദിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ റെഡെസിവിര്‍ ഡോസുകള്‍ ഉല്പാദിപ്പിക്കാന്‍ സര്‍ക്കാര്‍ നിരന്തരം ശ്രമിക്കുന്നു’അദ്ദേഹം വ്യക്തമാക്കി. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി അടിയന്തര ഉപയോഗത്തിന് നിയന്ത്രിത മരുന്നായ റെംഡെസിവിറിന് കഴിഞ്ഞ ജൂണിലാണ് അംഗീകാരം നല്‍കിയത്.

ആശുപത്രികളിലും ഫാര്‍മസികളിലും മാത്രമേ ഈ മരുന്ന് സംഭരിക്കാന്‍ അനുവാദം നല്‍കിയിട്ടുള്ളു. അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് നിരവധി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ മരുന്നിന്റെ അടിസ്ഥാന വില വെട്ടിക്കുറച്ചിരുന്നു. ഇക്കാര്യം കേന്ദ്ര മന്ത്രി മന്‍സുഖ് മാണ്ടവ്യ ആണ് അറിയിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാഹാരാഷ്ട്രയില്‍ റെംഡെസിവിര്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker