ഇഷ്ട കഥാപാത്രം കുന്നുമ്മേല്‍ ശാന്ത,തുറന്നുപറഞ്ഞ് സോനാ നായര്‍
കൊച്ചി മിനിസ്‌ക്രീനിലൂടെയും ബിഗ്സ്‌ക്രീനിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് സോന നായര്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത തൂവല്‍ക്കൊട്ടാരം എന്ന ചിത്രത്തിലൂടെയാണ് സോന ചലച്ചിത്രലോകത്തിലേയ്ക്ക് എത്തുന്നത്. തുടര്‍ന്ന് സീരിയലുകളിലും സിനിമകളിലും സജീവമാണ് താരം.
ഇപ്പോളിതാ പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ സോന പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ഇഷ്ട സിനിമ നരന്‍ ആണ്. ഇപ്പോഴും എനിക്ക് കൈയ്യടി കിട്ടാറുളള ചിത്രമാണ് അത്. എവിടെ പോയാലും കുന്നുമ്മേല്‍ ശാന്തയെ നെഞ്ചോട ചേര്‍ത്തിട്ടുണ്ട് പ്രേക്ഷകര്‍.
ഇന്നലെയും കൂടെ കുറച്ചാള്‍ക്കാര്‍് നരനെ കുറിച്ച് പറഞ്ഞതാണ്. നരന്‍ എന്തുക്കൊണ്ടും എന്റെ ജീവിതത്തിലെ, പ്രൊഫഷണല്‍ കരിയറിലെ ഒരു നാഴിക കല്ലാണ്.അപ്പോള്‍ ആ സിനിമയും അതിലെ കഥാപാത്രവുമാണ് ഇന്നും മനസില്‍ തങ്ങിനില്‍ക്കുന്നത്. പ്രത്യേകിച്ച് ജോഷി സാറിനെ പോലൊരു പ്രഗല്‍ഭനായ ഡയറക്ടറ്. പ്ലസ് ലാലേട്ടന്‍ നമ്മുടെ എല്ലാവരുടെയും മുത്ത്.
അദ്ദേഹത്തിന്റെ കൂടെയൊക്കെ വര്‍ക്ക് ചെയ്യാനും ഒരു സ്‌ക്രീന്‍ സ്‌പേസ് ഷെയര്‍ ചെയ്യാനുമൊക്കെ പറ്റുന്നത് എന്റെ മഹാഭാഗ്യം. ഒരുപാട് പടങ്ങള്‍ അതിന് മുന്നേ ചെയ്തിട്ടുണ്ട്.
ലാലേട്ടനുമായിട്ട് ഒരു അഞ്ചാറ് സിനിമകളെ ചെയ്തുളളൂ.മമ്മൂക്കയുമായി കുറച്ചധികം ചെയ്തിട്ടുണ്ട്. പിന്നെ സുരേഷേട്ടന്‍, ജയറാമേട്ടന്‍ അങ്ങനെ എല്ലാ പഴയ ആര്‍ട്ടിസ്റ്റുകളുടെയും ഒപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്. കൂടാതെ പുതിയ ആള്‍ക്കാരൊപ്പവും എന്നാണ് സോന പറഞ്ഞത്.