KeralaNews

നടൻ വി.പി. രാമചന്ദ്രൻ അന്തരിച്ചു

കണ്ണൂർ: പ്രമുഖ സിനിമ സീരിയൽ നാടക നടനും സംവിധായകനുമായ പയ്യന്നുർ മഹാദേവ ഗ്രാമം വെസ്റ്റ് വി.പി. രാമചന്ദ്രൻ (81) അന്തരിച്ചു. സംഗീത നാടക അക്കാദമി അവാർഡ് ജേതാവും റിട്ടയേർഡ് എയർ ഫോഴ്സ് ഉദ്യോഗസ്ഥനും അമേരിക്കൻ കോൺസുലേറ്റ് ജീവനക്കാരനുമായിരുന്നു.

ഭാര്യ : വത്സ രാമചന്ദ്രൻ (ഓമന ). മക്കൾ ദീപ (ദുബായ് ). ദിവ്യ രാമചന്ദ്രൻ (നർത്തകി, ചെന്നൈ ). മരുമക്കൾ മാധവൻ കെ (ബിസിനസ്‌, ദുബായ് ). ശിവസുന്ദർ (ബിസിനസ്‌, ചെന്നൈ ).

സഹോദരങ്ങൾ : പദ്മഭൂഷൻ വി പി ധനജ്ഞയൻ, വി പി മനോമോഹൻ, വി പി വസുമതി, പരേതരായ വേണുഗോപാലൻ മാസ്റ്റർ, രാജലക്ഷ്‌മി, മാധവിക്കുട്ടി, പുഷ്പവേണി. സംസ്കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് പയ്യന്നൂർ മഹാദേവ ഗ്രാമം സ്മൃതിയിൽ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker