ശബരിമലയില്‍ സ്ത്രീകള്‍ കയറുന്നതിനോട് എനിക്ക് എതിര്‍പ്പില്ല,നിലപാട് വ്യക്തമാക്കി പിഷാരടി
കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനോട് തനിക്ക് വ്യക്തിപരമായി എതിര്‍പ്പില്ല എന്ന് നടനും സംവിധായകനുമായ രമേഷ് പിഷാരടി. മാളികപ്പുറം എന്ന സിനിമയുടെ ഭാഗമായി മൂവീ മാന്‍ ബ്രോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ആണ് രമേഷ് പിഷാരടി തന്റെ നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ ഈ വിഷയത്തില്‍ തന്റെ വ്യക്തിപരമായ നിലപാടിന് പ്രസക്തിയില്ല എന്നും രമേഷ് പിഷാരടി കൂട്ടിച്ചേര്‍ത്തു.
കുറെ ആളുകളുടെ വിശ്വാസത്തിന്റെ കാര്യമാണിത്. അതില്‍ എന്റെ നിലപാടിന് പ്രസക്തിയില്ല. എനിക്ക് പുരോഗമനമുണ്ട് എന്ന് കരുതി എന്റെ ചിന്ത മറ്റൊരാളിലേക്ക് അടിച്ചേല്‍പ്പിക്കാനാവില്ല എന്നും രമേഷ് പിഷാരടി വ്യക്തമാക്കി. വിശ്വാസം എന്നതും ഓരോരുരത്തരുടേയും ചോയ്‌സ് ആണ് എന്നും രമേഷ് പിഷാരടി പറഞ്ഞു. രമേഷ് പിഷാരടിയുടെ വാക്കുകളുടെ പൂര്‍ണരൂപം ഇങ്ങനെയാണ്…
എന്റെ വ്യക്തിപരമായ നിലപാടിന് പ്രസക്തിയില്ല. പബ്ലിക്കായിട്ട് ഒരുപാട് പേരുടെ വിശ്വാസത്തില്‍ അതിലൊക്കെ പിടിച്ച് നില്‍ക്കുന്ന അതിലൊക്കെ വിശ്വസിച്ച് അതിലൊക്കെ ജീവിക്കുന്ന കുറെ ആളുകളുണ്ട്. നമ്മള്‍ക്ക് പുരോഗമനമായി, നമ്മള്‍ക്ക് വളരെ അധികം ചിന്ത കൂടിയിട്ടുണ്ട് എന്ന കാരണത്താല്‍ നമ്മള്‍ ഒരു ചിന്തയെടുക്കുന്നത് മറ്റുള്ളവരുടെ കാര്യത്തില്‍ അധികം കടത്താതിരിക്കുക എന്നുള്ളതാണ്. എനിക്ക് വ്യക്തിപരമായിട്ട് അതില്‍ യാതൊരു എതിര്‍പ്പുമില്ല.
എനിക്ക് എതിര്‍പ്പില്ല എന്ന കാരണം കൊണ്ട് നാളെ തൊട്ട് നാല് പേരെ കൊണ്ട് കേറ്റിക്കൊള്ളാം എന്ന് നിര്‍ബന്ധമില്ല. ഇത് അവരുടെ ചോയ്‌സ് ആണല്ലോ. ചോയ്‌സ് ആണല്ലോ മറ്റൊരു വാക്ക്. അവരുടെ ചോയ്‌സ് അവരുടെ ചോയ്‌സ് ആണ് എന്ന് പറയുന്നത് പോലെ എനിക്ക് വിഷയമല്ല. അവിടെ എന്താണോ വിഷയം അതിനാണ് എപ്പോഴും പ്രസക്തി കൂടുതല്‍. ഞാന്‍ മറ്റുള്ളവരുടെ കാര്യത്തില്‍ നോക്കേണ്ട കാര്യമില്ല.
ഇപ്പോള്‍ നിങ്ങളുടെ വീട്ടില്‍ ഉച്ചക്ക് ബിരിയാണി വെക്കണോ ചോറ് വെക്കണോ എന്നുള്ളതില്‍ പിഷാരടിയുടെ ടേക്ക് എന്താണ് എന്ന് ചോദിച്ചാല്‍ എന്ത് ടേക്ക്. ഇവിടെ ഒരു സൊസൈറ്റി ഉണ്ട്. അതില്‍ ജനിക്കുന്ന ഓരോ പിള്ളേരേയും 10 20 വര്‍ഷം കൊണ്ട് ഇങ്ങ് ട്രെയിന്‍ ചെയ്ത് എടുക്കുവാണ്. ആളുകൂടി സൊസൈറ്റി ഉണ്ടായതൊക്കെ 10000 വര്‍ഷം മുന്‍പാണ്. സൊസൈറ്റി വളരെ സിസ്റ്റമാറ്റിക്ക് ആയിട്ട് സൊസൈറ്റി ഒരു സിസ്റ്റം ഉണ്ടാക്കിയിട്ടുണ്ട്.
ഇവിടെ ജനിക്കുന്ന ഓരോ കൊച്ചിനേയും അതിലോട്ട് എടുക്കാവാണ്. നിരീശ്വരവാദിയോട് നിങ്ങള്‍ വിശ്വസിക്കണം എന്ന് പറയുന്നതും ഒരു വിശ്വാസിയോട് വിശ്വസിക്കരുത് എന്ന് പറയുന്നതും തമ്മില്‍ വലിയ വ്യത്യാസമില്ല. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് വിശ്വസിക്കാം. ആകെ ഉള്ളത് ഇതുകൊണ്ട് ബാക്കിയുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുത് എന്നുള്ളതാണ്. അല്ലെങ്കില്‍ എന്താ ഇഷ്ടമുണ്ടെങ്കില്‍ വിശ്വസിക്കാം, വിശ്വസിക്കാതിരിക്കാം.