‘ശ്രീധരന്‍ പിള്ളയോട് എനിക്കുള്ള ഇഷ്ടം ഇന്നു മുതല്‍ ഇല്ല’; കുറിപ്പുമായി രാമസിംഹന്‍ അബൂബക്കര്‍
കൊച്ചി: ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ വിമര്‍ശനവുമായി സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍. ശ്രീധരന്‍ പിള്ളയെ മുജാഹിദ് അടിയെന്ന് വിളിച്ച് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് രാമസിംഹന്റെ വിമര്‍ശനം. ശ്രീധരന്‍പിള്ള മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുത്തതിന്റെ പശ്ചാത്തലത്തിലാണ് രാമസിംഹന്റെ വിമര്‍ശനം
ശ്രീധരന്‍ പിള്ള സാറെ ഇസ്ലാമിസം ഹിന്ദുവിന് എതിരാണ് താങ്കള്‍ക്ക് വല്ലതും കിട്ടിയേക്കാം, കിട്ടുന്നതില്‍ വിശ്വ സിക്കുന്നവരല്ല ഞങ്ങള്‍….
ഹിന്ദുവിനെ ഒറ്റരുത് എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.
ഞാന്‍ ഇവിടെയുണ്ട്,
അമ്മയും എന്റെ കൂടെയുണ്ട്…
ഉറപ്പിച്ചു പറയട്ടെ ശ്രീധരന്‍ പിള്ളയോട് എനിക്ക് ഇഷ്ടം ഇന്നുമുതല്‍ ഇല്ല, കാരണം അദ്ദേഹം അടിമയാണ്, മുജാഹിദിന്റെ അടിമയാമാണ്.
ശ്രീധരന്‍ പിള്ള സാറെ ഇസ്ലാമിസം ഹിന്ദുവിന് എതിരാണ് താങ്കള്‍ക്ക് വല്ലതും കിട്ടിയേക്കാം, കിട്ടുന്നതില്‍ വിശ്വ സിക്കുന്നവരല്ല ഞങ്ങള്‍….
ഹിന്ദുവിനെ ഒറ്റരുത്.
അതേസമയം, ഈ പോസ്റ്റിന് പിന്നാലെ മറ്റൊരു പോസ്റ്റും രാമസിംഹന്‍ പങ്കുവച്ചിരുന്നു. ആ പോസ്റ്റ് ഇങ്ങനെയാണ്.
മുജാഹിദ് സമ്മേളനവേദിയില്‍ മതേതര മരം പൂത്തുലഞ്ഞു കായിട്ടു, ഇടതു എം പി ബാബരി മസ്ജിദിന്റെ ഓര്‍മ്മയില്‍ കണ്ണീര്‍ വീഴ്ത്തി ആര്‍ എസ് എസ് കാപാലികര്‍ക്കെതിരെ വര്‍ദ്ധിത വീര്യത്തോടെ വെടിയുതിര്‍ത്തു, പിന്നാലെ മുഖ്യമന്ത്രി വൈരുദ്യാത്മക ഭൗതികവാദം വെടിഞ്ഞു മതേതരത്വം ഉറപ്പാക്കാന്‍ ആഹ്വാനം നടത്തി കുഞ്ഞാലിക്കുട്ടിയെ ഒളിക്കണ്ണിട്ട് നോക്കി..ഈ വിദ്വാന്‍ ശബരിമലയില്‍ പോയി അയ്യപ്പന്റെ മുഖത്ത് നോക്കാതെ പ്രസാദം വാങ്ങാതെ, വാവര് പള്ളിയിലെ പ്രസാദം രുചിച്ചു സുഖിപ്പിച്ച കാര്യം വിസ്മരിക്കരുത്…
ആര്‍ എസ് എസിനെ ശക്തിയുക്തം ഉന്മൂലനം ചെയ്യാനുള്ള മുജാഹിദുകളുടെ വിശ്വാസത്തിന് പിന്നിലെ സാഹോദര്യ ചരിത്ര സ്മൃതികള്‍ അയവിറക്കി ആദ്യം തന്നെ പിള്ളേച്ചനും നല്ല കാച്ചു കാച്ചി…
വിശ്വാസം അതല്ലേ എല്ലാം…
നുമ്മടെ വിശ്വാസം കളസം
ഒല്‍ടെ വിശ്വാസം ബര്‍മുഡ..
കാവികണ്ടാല്‍ കലിപ്പ്..
പച്ച കണ്ടാല്‍ ഒലിപ്പ്..
ശബരിമല വിഷയത്തില്‍ പര്‍ദ്ധയിട്ട് മതില് കെട്ടിയവരുടെ വിശ്വാസം മതേതരവും, കാവിനിറം വര്‍ഗീയതയമായി മാറ്റപ്പെടുമ്പോള്‍ ന്യുന പച്ച മതസംഘടനാ വേദികളില്‍ നിറഞ്ഞാടുന്ന ഒലിപ്പീരുകാരെകാണുമ്പോള്‍