അമ്മ വേലയ്ക്ക് നിന്ന വീട്ടിലെ ബാല്യം, ഉറ്റ കൂട്ടുകാരൻ്റെ മരണം, ബിഗ് ബോസിൽ കണ്ണ് നനയിച്ച് മണിക്കുട്ടൻ
കൊച്ചി:ബിഗ് ബോസ് നാലാം ദിനത്തിലും ഓരോ മത്സരാര്‍ഥികളും തങ്ങളുടെ ജീവിത കഥയാണ് പറയുന്നത്. മണിക്കുട്ടൻ തന്‍റെ ആത്മസുഹൃത്തുക്കളായ ചിലരെ കുറിച്ചാണ് മനസ്സ് തുറന്നത്. രണ്ടാം ക്ലാസ് മുതൽ പത്താം ക്ലാസുവരെ താൻ അച്ഛനും അമ്മയും ജോലി ചെയ്തിരുന്ന വീട്ടിലായിരുന്നു നിന്നിരുന്നത്. തന്‍റെ പേര് മണിക്കുട്ടൻ എന്നാകാൻ കാരണം ആ വീടിന്‍റെ ഉടമസ്ഥന്‍റെ പേര് മണി എന്നതെന്നായിരുന്നു എന്നാണ്. ആ വീട്ടിൽ ഒരു പയ്യനുണ്ടായിരുന്നു. അവൻ വളരെ അന്തര്‍മുഖനായിരുന്നു. അവനൊരു കൂട്ടുകാരനെ വേണമായിരുന്നു. അതിനായാണ് തന്നെ അവന്‍റെ അമ്മ അവിടെ അവനോടൊപ്പം നിര്‍ത്തിയത്, മണിക്കുട്ടൻ പറഞ്ഞു.
ആ ആന്‍റിക്ക് മകനോട് ഓവറ്‍ സ്നേഹം ആയിരുന്നു. അവര്‍ക്ക് ഞാൻ അവിടെ ഒരു കളിപ്പാവയോ അങ്ങനെയുള്ള രീതിയിലുള്ള ആളായിരുന്നു. അവന്‍റെ അപകര്‍ഷതാ ബോധം മാറാൻ എന്നെ കൊണ്ടുപോയി നിര്‍ത്തിയതാണെന്ന് എനിക്ക് തോന്നി. എന്നെ പഠിക്കാൻ പോലും സമ്മതിക്കില്ല. എന്‍റെ പപ്പ ഡ്രൈവറായിരുന്നു, ടൂറിസ്റ്റ് ബസ് ഡ്രൈവര്‍. അമ്മ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാട് പെടുന്ന സമയത്തായിരുന്നു എന്നെ അവിടെ നിർത്തിയത്. എനിക്ക രണ്ട് ചേച്ചിമാരും ഉണ്ട്. അങ്ങനെ ഈ പയ്യനോട് എനിക്ക് വലിയ സ്നേഹമായിരുന്നു. ചേച്ചിമാരേക്കാള്‍ സ്നേഹം. അങ്ങനെ ഏറെ നാള്‍ ഞാൻ അവന്‍റെ കൂടെ നിന്നു. പത്താം ക്ലാസുവരെ, അവന് നല്ല മാര്‍ക്ക് ലഭിച്ചു, ഒരുപാട് കൂട്ടൂകാരെ ഉണ്ടാക്കികൊടുത്തു.
പക്ഷേ ഞാൻ കായംകുളം കൊച്ചുണ്ണിയെന്ന സീരിയലിൽ അഭിനയിച്ച് അവിടെ തിരിച്ച് ചെന്നപ്പോള്‍ ആ ആന്‍റി പറഞ്ഞത് എന്നെ വളരെ വിഷമിപ്പിച്ചു. നീ മകനേക്കാളും വില്യ ആളായിപോയി നീ, ഇനി ഇവിടെ വരരുതെന്നാണ് അവര് പറഞ്ഞത്. അവനെങ്കിലും എന്നെ മനസ്സിലാകുമെന്ന് ഞാൻ കരുതി. പക്ഷേ അവനും മിണ്ടിയില്ല, അവന്‍റെ വിവാഹം പോലും പിന്നീട് എന്നെ വിളിച്ചില്ല, വിഷമത്തോടെ മണിക്കുട്ടൻ പറഞ്ഞു.
പിന്നീട് വേറൊരു കൂട്ടുകാരൻ ഉണ്ടായിരുന്നു, റിനോജ്. അവന് എന്നോട് ഭയങ്കര സ്നേഹമായിരുന്നു. എന്‍റെ വളര്‍ച്ചയിൽ എന്‍റെ അച്ഛനും അമ്മയും അഭിമാനിക്കുന്നതിനേക്കാള്‍ അവൻ അഭിമാനിച്ചിരുന്നു. ഞാൻ നടനായപ്പോള്‍ ഓരോ കാര്യങ്ങളും നോക്കിയിരുന്നത് അവനായിരുന്നു, അവന്‍റെ വീട്ടിൽ ബുദ്ധിമുട്ടുകളുണ്ടായിരുന്നു, അങ്ങനെ അവൻ കുറച്ച് കഴിഞ്ഞപ്പോള്‍ ദുബായിയിൽ പോയി. അവിടെ പോയി നല്ല ജോലി ഒപ്പിച്ചു. നാട്ടിൽ വരുമ്പോള്‍ അവനെ വിളിക്കാൻ ഞാൻ എയര്‍പോര്‍ട്ടിൽ ചെല്ലും. വലിയ സ്നേഹമായിരുന്നു. സിസിഎല്ലിൽ ഞാൻ പങ്കെടുത്തത് അവൻ പറഞ്ഞിട്ടാണ്. അവൻ ഇവിടെ വരുമ്പോള്‍ എന്‍റെ കാറിലാണ് നടക്കുക, എന്‍റെ എടിഎം കാര്‍ഡാണ് ഉപയോഗിക്കുക. അവന്‍റെ കല്യാണത്തിന് വരെ അതു വെച്ചാണ് അവൻ സാധനങ്ങള്‍ വാങ്ങിയത്. വിവാഹമൊക്കെ കഴിഞ്ഞ് അവൻ ദുബായിയിൽ പോയി. ഒരു ദിവസം അവൻ മരിച്ചുവെന്നാണ് ഞാൻ അറിഞ്ഞത്. ഇടയ്ക്ക് അവൻ എന്തോ ആരോഗ്യ പ്രശ്നങ്ങളെ പറ്റി പറഞ്ഞിരുന്നു. പക്ഷേ, പറഞ്ഞ് മുഴുമിപ്പിക്കാൻ ആവാതെ മണിക്കുട്ടൻ വിതുമ്പി.
ഒടുവിൽ അവന്‍റെ എമ്പാം ചെയ്ത മൃതദേഹം നാട്ടിൽ എത്തി. ഞങ്ങൾ സുഹൃത്തുക്കളെല്ലാം ചേര്‍ന്നാണ് ഏറ്റുവാങ്ങിയത്. അവന്‍റെ മുമ്പിൽ നിന്ന് കരയാൻ പാടില്ലെന്ന് അവൻ എപ്പോഴും പറയുമായിരുന്നു. ഇന്നും ഫോണിൽ അവന്‍റെ നമ്പര്‍ ഞാൻ ഡിലീറ്റ് ചെയ്തിട്ടില്ല. അവൻ പോയിട്ടും വീട്ടിൽ അവൻ എന്‍റെ കൂടെ കിടക്കുകയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ബിഗ് ബോസിൽ വന്നപ്പോള്‍ ലാലേട്ടൻ അവന്‍റെ പേര് ചോദിച്ചപ്പോള്‍ വലിയ സന്തോഷമായി. അവന്‍റെ പേര് എല്ലാവരേയും കേള്‍പ്പിക്കാൻ കഴിഞ്ഞല്ലോ, വേദനയോടെ മണിക്കുട്ടൻ പറഞ്ഞു നിര്‍ത്തി.