26.9 C
Kottayam
Monday, November 25, 2024

മമ്മൂക്കയുടെ കാര്‍ കണ്ടതോടെ ഞാന്‍ സ്റ്റുഡിയോയില്‍ ചെന്നു ;നീ എന്താ ഇവിടെ, ഈ പടത്തില്‍ അഭിനയിക്കുന്നുണ്ടോ? ഇല്ല, ഞാന്‍ പഠിക്കാന്‍ വന്നതാ; ? ഞാന്‍ എന്താ സാറോ; മമ്മൂട്ടിക്കൊപ്പമുള്ള അനുഭവം പറഞ്ഞ് ആസിഫ്

Must read

2009ൽ ശ്യാമപ്രസാദ് സംവിധാനം ചെയ്ത “ഋതു” എന്ന സിനിമയിലെ രണ്ട് നായകരിൽ ഒരാളായി സിനിമയിലേക്ക് എത്തിയ നടനാണ് ആസിഫ് അലി . സത്യൻ അന്തിക്കാടിന്റെ “കഥ തുടരുന്നു”, സിബി മലയിലിന്റെ “അപൂർവരാഗം” എന്നിങ്ങനെ മുൻനിര സംവിധായകരുടെ സിനിമകളിൽ അഭിനയിച്ചു. സിബി മലയിലിനൊപ്പം നാലമത്തെ ചിത്രമായ കൊത്തില്‍ അഭിനയിക്കുകയാണ് ആസിഫ് ഇപ്പോള്‍.

കരിയറിലുടനീളം ഇത്തരത്തില്‍ മാസ്‌റ്റേഴ്‌സിനൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചത് വലിയ വഴിത്തിരിവാണെന്നാണ് പറയുകയാണ് ആസിഫ്. അതിനൊപ്പം തന്നെ എങ്ങനെ ഒരു പടം ഡബ്ബ് ചെയ്യണമെന്ന് തന്നെ പഠിപ്പിച്ചത് നടന്‍ മമ്മൂട്ടിയാണെന്നും ആസിഫ് പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അച്ചടക്കം, ഒരു ആക്ടര്‍ ലൊക്കേഷനില്‍ എന്തായിരിക്കണം, അല്ലെങ്കില്‍ അയാളുടെ പ്രിപ്പറേഷന്‍ എന്തായിരിക്കണം എന്ന കാര്യങ്ങളൊക്കെ എന്നെ പഠിപ്പിച്ചത് ശ്യാം സാറാണ്. ഞാന്‍ ഇപ്പോഴും ചോദിക്കുകയാണ്, ഒരു പുതിയ ആക്ടേഴ്‌സ് അയാളുടെ ആദ്യ സിനിമ ചെയ്യുമ്പോള്‍ ഇവരില്‍ എത്ര പേര്‍ക്ക് ഫുള്‍ സ്‌ക്രിപ്റ്റ് കിട്ടും? എത്ര പേര്‍ക്ക് അവര്‍ ചെയ്യാന്‍ പോകുന്ന സിനിമയെ പറ്റി പറഞ്ഞുകൊടുക്കും? അല്ലെങ്കില്‍ അവര്‍ ചെയ്യുന്ന എത്ര സിനിമയുടെ സംവിധായര്‍ക്ക് ആ സിനിമയെ പറ്റി നൂറ് ശതമാനം അറിയാമെന്ന് ഇവര്‍ വിശ്വസിക്കുന്നുണ്ട്.

എന്നെ സംബന്ധിച്ച് പറയുകയാണെങ്കില്‍ ഋതുവിലേക്ക് ഓഡിഷന്‍ കഴിഞ്ഞ് എന്നെ സെലക്ട് ചെയ്ത് ഷൂട്ട് തുടങ്ങുന്നതിന് ഒരാഴ്ച മുന്‍പ് തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. അവിടെ ഞാന്‍ താമസിക്കുന്ന അപ്പാര്‍ട്‌മെന്റിലേക്ക് ബൈന്‍ഡ് ചെയ്ത ഫുള്‍ സ്‌ക്രിപ്റ്റ് കൊണ്ടുവന്നുതന്നിട്ട് ഇത് വായിച്ച് നോക്കാന്‍ പറഞ്ഞു.ഞാന്‍ ഇത് വായിച്ച് മൂന്നാമത്തെ ദിവസമാണ് ക്യാരക്ടര് എന്താണെന്ന് പറയുന്നത്. ഓരോ ക്യാരക്ടേഴ്‌സിനേയും ഞങ്ങള്‍ക്ക് വിശദീകരിച്ചു തരുന്നു. മുരളി മേനോന്‍ സാര്‍ ഞങ്ങള്‍ക്ക് വര്‍ക്ഷോപ്പ് തരുന്നു. ഇതിന് ശേഷം ലൊക്കേഷനില്‍ വന്ന് ഷൂട്ട് തുടങ്ങുന്നു. ഒരു പുതിയ ആക്ടറെ ഇത്രയും എക്‌സ്പീരിയന്‍സ് ആയിട്ടുള്ള സംവിധായകന്‍ അത്രയും കംഫര്‍ട്ടിബിള്‍ ആക്കിയിട്ടാണ് ഷൂട്ട് തുടങ്ങുന്നത്.

ഒരു ടെന്‍ഷനും ഇല്ലാതെയാണ് ഞാന്‍ എന്റെ ആദ്യ സിനിമ ഷൂട്ട് ചെയ്യുന്നത്. അതിന് ശേഷം എന്റെ ഇതുവരെയുള്ള എല്ലാ സിനിമയ്ക്കും ഞാന്‍ സ്‌ക്രിപ്റ്റ് വേണമെന്ന് നിര്‍ബന്ധം പിടിക്കാറുണ്ട്. തലേന്ന് സീന്‍ മാര്‍ക്ക് ചെയ്ത് തന്നാലേ എനിക്ക് ലൊക്കേഷനില്‍ പിറ്റേ ദിവസം ധൈര്യത്തോടെ പോകാന്‍ പറ്റുള്ളൂ. നിര്‍ഭാഗ്യവശാല്‍ പലപ്പോഴും അത് സംഭവിക്കില്ല. പക്ഷേ ഞാന്‍ വാശിപിടിക്കും.

ആ തുടക്കം തന്ന ധൈര്യമാണ് ഇതെല്ലാം. സിബി സാറിന്റെ കാര്യം പറഞ്ഞാല്‍ ചെറിയ ചെറിയ കറക്ഷന്‍സ് ചെറിയ ചെറിയ ഡയലോഗ് ഡെലിവറി കൊണ്ടുണ്ടാകുന്ന വ്യത്യാസങ്ങള്‍ ഇതെല്ലാം നമുക്ക് മനസിലാക്കാന്‍ പറ്റുന്നത് ഇങ്ങനെയുള്ള ലെജന്റ്‌സിനൊപ്പം വര്‍ക് ചെയ്തതുകൊണ്ടാണ്.എന്റെ ആദ്യസിനിമ ഋതു ഡിസ്ട്രിബ്യൂഷന്‍ ചെയ്തത് മമ്മൂക്കയുടെ പ്ലേ ഹൗസാണ്. അന്ന് മുതല്‍ എനിക്ക് മമ്മൂക്കയെ നേരിട്ട് കാണാനും പോയി സംസാരിക്കാനും ഉള്ള ഫ്രീഡം എപ്പോഴും കിട്ടിയിട്ടുണ്ട്.ഞാന്‍ അപൂര്‍വരാഗം കഴിഞ്ഞിരിക്കുന്ന സമയമാണ്. മമ്മൂക്ക എന്റെ സിനിമ കണ്ടിട്ടുണ്ട്.

അങ്ങനെ ഞങ്ങള്‍ ഒരു ഇവന്റിന് നില്‍കുന്ന സമയത്ത് ഞാന്‍ മമ്മൂക്കയുടെ അടുത്ത് പോയി എന്നെ മനസിലായോ എന്നൊക്കെ ചോദിച്ചു. അങ്ങനെ വര്‍ത്തമാനമൊക്കെ പറഞ്ഞു നില്‍ക്കുമ്പോള്‍
എന്നോട് അദ്ദേഹം പറഞ്ഞു, നിന്റെ ഡയലോഗ് ഡെലിവറി ഭയങ്കര സ്പീഡാണ്. ഇങ്ങനെ സംസാരിച്ചാല്‍ പറയാന്‍ ഉദ്ദേശിക്കുന്ന കാര്യം ഓഡിയന്‍സിന് മനസിലാവില്ല എന്ന്. സീനിയേഴ്‌സ് ആരെങ്കിലുമൊക്കെ ഡബ്ബ് ചെയ്യുമ്പോള്‍ ഇതൊക്കെ പോയി നിന്ന് പഠിക്കെന്ന് കൂടി മമ്മൂക്ക പറഞ്ഞു.

അങ്ങനെ ഒരിക്കല്‍ നേരെ ഞാന്‍ കൊച്ചി പനമ്പിള്ളി നഗറിലേക്ക് വിട്ടു. അവിടെ മമ്മൂക്ക ഡബ്ബ് ചെയ്തുകൊണ്ടിരിക്കുകയാണ്. പുറത്ത് മമ്മൂക്കയുടെ കാര്‍ കണ്ടതോടെ ഞാന്‍ സ്റ്റുഡിയോയില്‍ ചെന്നു. മമ്മൂക്ക ഡബ്ബ് ചെയ്യുകയാണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ നേരെ സ്റ്റുഡിയോയ്ക്ക് അകത്ത് കയറി.’

നീ എന്താ ഇവിടെ, നീ ഈ പടത്തില്‍ അഭിനയിക്കുന്നുണ്ടോ എന്ന് മമ്മൂക്ക ചോദിച്ചു. ഇല്ല, ഞാന്‍ പഠിക്കാന്‍ വന്നതാണെന്ന് പറഞ്ഞു. എന്ത് പഠിക്കാന്‍? മമ്മൂക്ക ചോദിച്ചു. അല്ല ഞാന്‍ ഡബ്ബിങ് പഠിക്കാനെന്ന് പറഞ്ഞു. ഞാനെന്താ സാറോ അങ്ങോട്ട് ഇരിക്ക് എന്ന് പറഞ്ഞ് എന്നെ സ്റ്റുഡിയോയ്ക്ക് അകത്തേക്ക് ഇരുത്തി.

എന്നെ അവിടെ ഇരുത്തി ഒരൊറ്റ സ്വീകന്‍സ് എത്ര രീതിയില്‍ ഡബ്ബ് ചെയ്യാം, അഭിനയിച്ച് കയ്യില്‍ നിന്ന് പോയത് ഡബ്ബിങ്ങില്‍ എങ്ങനെ രക്ഷിക്കാം ഒരു വോയിസ് മോഡുലേഷന്‍ കൊണ്ട് എന്തൊക്കെ വ്യത്യാസം ഉണ്ടാകും. ചില വാക്കുകള്‍ക്ക് കൊടുക്കുന്ന പ്രോമിനന്‍സ് മാറുമ്പോള്‍ അര്‍ത്ഥം മാറുന്നത് എങ്ങനെ എന്ന് തുടങ്ങി ഇങ്ങനെയൊരു സെക്ഷന്‍ തന്നെ അദ്ദേഹം എനിക്ക് മൂന്ന് മണിക്കൂര്‍ നേരം എടുത്തു തന്നു. ഞെട്ടിപ്പോയി ഞാന്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

മൂന്ന് ഗോൾ അടിച്ച് ചെന്നൈയെ തകർത്തു:വിജയ വഴിയിൽ തിരിച്ചെത്തി ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തി കേരളാ ബ്ലാസ്റ്റേഴ്‌സ്. കൊച്ചി ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സി.യെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് തകര്‍ത്തത്. ജയത്തോടെ കഴിഞ്ഞ മൂന്ന് കളിയിലും...

മലയാളി താരത്തിന് ആവശ്യക്കാരില്ല, ആദ്യത്തെ അണ്‍സോള്‍ഡ്! അശ്വിനെ കൈവിട്ട് രാജസ്ഥാന്‍,രചിന്‍ ചെന്നൈയില്‍

ജിദ്ദ: ഐപിഎല്‍ മെഗാ ലേലത്തില്‍ അണ്‍സോള്‍ഡ് ചെയ്യപ്പെട്ട ആദ്യ താരമായി മലയാളിയായ ദേവ്ദത്ത് പടിക്കല്‍. നിലവില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിനൊപ്പം ഓസ്‌ട്രേലിയയിലുള്ള ദേവ്്ദത്തിന്റെ അടിസ്ഥാന വില രണ്ട് കോടിയായിരുന്നു. എന്നാല്‍ താരത്തിനായി ആരും...

ഗൂഗിൾ മാപ്പ് ചതിച്ചു, നിർമാണം പൂർത്തിയാകാത്ത പാലത്തിൽ നിന്ന് കാർ നദിയിലേക്ക് പതിച്ചു; 3 യുവാക്കൾ മരിച്ചു

ബറേലി: നിർമാണത്തിലിരിക്കുന്ന പാലത്തിൽ നിന്ന് നദിയിലേക്ക് കാർ പതിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. വിവാഹത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്ന യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ രാംഗംഗ നദിയിലേക്കാണ് കാർ മറിഞ്ഞത്. ഫരീദ്പൂർ പൊലീസ് സ്റ്റേഷൻ...

ജാര്‍ഖണ്ഡിൽ ഹേമന്ത് സോറന്‍ മുഖ്യമന്ത്രി; സത്യപ്രതിജ്ഞ 28ന്‌

റാഞ്ചി: ജാർഖണ്ഡിൽ മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ വ്യാഴാഴ്ച വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. റാഞ്ചിയിൽ രാജ്ഭവനിലെത്തി ഹേമന്ത് സോറൻ സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച് കത്ത് നൽകി. നാല് മന്ത്രിസ്ഥാനങ്ങളാണ് 16 സീറ്റുള്ള കോൺഗ്രസ്...

ഇസ്രായേലിന് നേരെ ലെബനൻ റോക്കറ്റാക്രമണം, നിരവധിപ്പേർക്ക് പരിക്ക്, നാവിക താവളത്തിലും ആക്രമണം

ടെൽ അവീവ്: ഇസ്രായേലിന് നേരെ കനത്ത വ്യോമാക്രമണവുമായി ഹിസ്ബുല്ല. ടെൽ അവീവിലേക്കടക്കം മിസൈലുകൾ തൊടുത്തു. ഇസ്രായേൽ ആക്രമണത്തിൽ ഒരു സൈനികനെ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ആക്രമണം കടുപ്പിച്ചത്. ഇസ്രായേലിന് 160ഓളം പ്രൊജക്ടൈലുകൾ തൊടുത്തതായി ഹിസ്ബുള്ള...

Popular this week