അന്യഗ്രഹ ജീവികൾ മനുഷ്യരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഒരു സ്ത്രീ ഗർഭിണിയാണെന്നും റിപ്പോർട്ട്
അന്യഗ്രഹ ജീവികൾ മനുഷ്യരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഒരു സ്ത്രീ ഗർഭിണിയാണെന്നും ആരോപണം. ഡിഫൻസ് ഇന്റലിജൻസ് ഏജൻസിയിൽ നിന്നുള്ള പെന്റഗൺ രേഖകളിലാണ് ഇത്തരത്തിലുള്ള അവകാശവാദങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
വിവരാവകാശ അപേക്ഷയിലൂടെ ‘ദി സണ്ണി’നാണ് റിപ്പോർട്ടിന്റെ പകർപ്പ് ലഭിച്ചത്. അന്യഗ്രഹ ജീവികളും മനുഷ്യരും തമ്മിൽ അഞ്ച് തവണ ശാരീരിക ബന്ധങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പഠനത്തിൽ വ്യക്തമമാക്കുന്നു. യുഎഫ്ഒ അഥവാ അൺഐഡന്റിഫൈഡ് ഫ്‌ളൈയിങ് ഒബ്ജക്ടുമായി ഭൂമിയിലെ മനുഷ്യർ ശാരീരികമായി ഇടപഴകിയെന്നാണ് കണ്ടെത്തൽ.
മറ്റ് ഗ്രഹങ്ങളിൽ നിന്നോ ആകാശഗംഗകളിൽ നിന്നോ എത്തുന്ന ജീവികളെയും രൂപങ്ങളെയുമൊക്കെയാണ് യുഎഫ്ഒ എന്ന പദം കൊണ്ട് സൂചിപ്പിക്കുന്നത്. ഇത്തരത്തിൽ യുഎഫ്ഒയുമായി ഇടപഴകിയ മനുഷ്യസ്ത്രീ ഗർഭിണിയായെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
‘അനോമലസ് അക്യൂട്ട് ആന്റ് സബ്അക്യൂട്ട് ഫീൽഡ് ഇഫക്റ്റ്‌സ് ഓൺ ഹ്യൂമൻ ആന്റ് ബയോളജിക്കൽ ടിഷ്യൂസ്’ എന്നതാണ് റിപ്പോർട്ടിന്റെ തലക്കെട്ട്. തട്ടിക്കൊണ്ടുപോകൽ, ഗർഭധാരണം, ശാരീരിക ബന്ധങ്ങൾ, ടെലിപതി, എന്നീ കാര്യങ്ങൾ യുഎഫ്ഒകളും മനുഷ്യരും തമ്മിൽ സംഭവിച്ചിട്ടുണ്ടെന്നും പഠനത്തിൽ പറയുന്നു.