EntertainmentNews
കൊവിഡ് മുക്തി നേടി അഭിഷേക് ബച്ചന്‍ ആശുപത്രി വിട്ടു
മുംബൈ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ബോളിവുഡ് നടന്‍ അഭിഷേക് ബച്ചന്‍ രോഗമുക്തി നേടി ആശുപത്രിവിട്ടു. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മുംബൈ നാനാവതി ആശുപത്രിയില്‍ 29 ദിവസത്തെ ചികിത്സയ്ക്കു ശേഷമാണ് അഭിഷേക് രോഗമുക്തി നേടിയത്.
നാവതി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മറ്റു ആരോഗ്യപ്രവര്‍ത്തകര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. കൊവിഡ് പരിശോധനാഫലം നെ ഗറ്റീവായെന്നും വീട്ടില്‍ പോകാനാകുന്നതില്‍ സന്തോഷവാനാണെന്നും താരം സമൂഹമാധ്യമത്തില്‍ കുറിച്ചു. ഇതോടെ ബച്ചന്‍ കുടുംബത്തില്‍ എല്ലാവരും കൊവിഡ് മുക്തരായി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News