ആശങ്ക വര്‍ധിക്കുന്നു; സംസ്ഥാനത്ത് ഇന്ന് 1420 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1420 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 1715 പേര്‍ രോഗ മുക്തി നേടി. ഇന്ന് നാലു മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കാസര്‍കോട് ഉപ്പള സ്വദേശി വിനോദ് കുമാര്‍(41), കോഴിക്കോട് വെളളികുളങ്ങര സ്വദേശി സുലേഖ(63), കൊല്ലം കിളിക്കൊല്ലൂര്‍ ചെല്ലപ്പന്‍ (60), ആലപ്പുഴ പാണവള്ളി സ്വദേശി പുരുഷോത്തമന്‍ (84) എന്നിവരാണ് മരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1216 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അതില്‍ ഉറവിടം അറിയാത്ത 92 പേരാണുള്ളത്. രോഗം സ്ഥിരീകരിച്ചവതില്‍ 60 പേര്‍ വിദേശത്ത് നിന്നും 108 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറനിടെ 27,714 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്. തിരുവനന്തപുരത്ത് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. 485 പേക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ 435 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 33 ഉറവിടം വ്യക്തമല്ല.

രോഗം സ്ഥിരീകരിച്ചവ മറ്റു ജില്ലകളുടെ കണക്ക് കോഴിക്കോട് 173, ആലപ്പുഴ 165, മലപ്പുറം 114, എറണാകുളം 101, കാസര്‍കോട് 73, തൃശൂര്‍ 64, കണ്ണൂര്‍ 57, കൊല്ലം 41, ഇടുക്കി 41, പാലക്കാട് 39, പത്തനംതിട്ട 38, കോട്ടയം 15,വയനാട് 10 എന്നിങ്ങനെയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News