NationalNews

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ നിര്‍ബന്ധമല്ല;തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് അറിയിച്ചത്. പുതിയ വോട്ടര്‍മാര്‍ക്കുള്ള അപേക്ഷയായ ആറ്, ആറ് ബി ഫോമുകളില്‍ മാറ്റം വരുത്തും.

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് നിലവില്‍ ആധാര്‍ നമ്പര്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ വോട്ടര്‍മാരുടെ രജിസ്ട്രേഷന്‍ ചട്ടം അനുസരിച്ച് ആധാര്‍ നിര്‍ബന്ധമില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യവാങ്മൂലത്തിലൂടെ വ്യക്തത വരുത്തിയത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനാ വിഷയമാണ് വോട്ടര്‍ പട്ടികയിലെ പേര് ചേര്‍ക്കുന്നത് സംബന്ധിച്ച ഹര്‍ജി.

2022ലെ വോട്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ (ഭേദഗതി) നിയമ പ്രകാരം റൂള്‍ 26 ബിയില്‍ വ്യക്തത വരുത്തണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ നമ്പര്‍ വേണമോ എന്നതില്‍ വ്യക്തത വരുത്തണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇതിനകം 66 കോടി ആധാര്‍ നമ്പറുകള്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ പറഞ്ഞു.

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷൻ പ്രസിദ്ധീകരിച്ച കരട്‌ വോട്ടർപ്പട്ടിക പ്രകാരം സംസ്ഥാനത്ത്‌ ഏറ്റവുമധികം വോട്ടർമാർ കോഴിക്കോട്‌ ഒളവണ്ണ പഞ്ചായത്തിൽ. ഇടുക്കി ഇടമലക്കുടിയിലാണ്‌ ഏറ്റവും കുറവ്‌ വോട്ടർമാരുള്ളത്‌.  25,491 പുരുഷന്മാരും 26,833 സ്ത്രീകളും രണ്ട്‌ ട്രാൻസ്‌ജെൻഡറുമടക്കം 52,326 വോട്ടർമാരാണ്‌ ഒളവണ്ണ പഞ്ചായത്തിലുള്ളത്‌. ഇടമലക്കുടിയിൽ 941 പുരുഷന്മാരും 958 സ്ത്രീകളുമുൾപ്പെടെ 1899 വോട്ടർമാരാണുള്ളത്‌.

നഗരസഭകളിൽ വോട്ടർമാർ കൂടുതൽ ആലപ്പുഴയിലാണ്‌. 1,32,641 പേരാണ്‌ ആലപ്പുഴയിൽ ആകെ സമ്മതിദായകർ. ഇവരിൽ 63,009 പുരുഷന്മാരും 69,630 സ്ത്രീകളും രണ്ട്‌ ട്രാൻസ്‌ജെൻഡറുമാണ്‌. കൂത്താട്ടുകുളം നഗരസഭയിലാണ്‌ വോട്ടർമാർ കുറവ്‌. 14,522 വോട്ടർമാരുള്ള ഇവിടെ 6929 പുരുഷന്മാരും 7593 സ്ത്രീകളുമുണ്ട്‌. ഏറ്റവുമധികം വോട്ടർമാരുള്ളത്‌ തിരുവനന്തപുരം കോർപറേഷനിലാണ്‌. തലസ്ഥാന നഗരിയിലെ 8,03,779 സമ്മതിദായകരിൽ 3,85,231 പുരുഷന്മാരും 4,18,540 സ്ത്രീകളും എട്ട്‌ ട്രാൻസ്‌ജെൻഡറുമുണ്ട്‌. കുറഞ്ഞ വോട്ടർമാരുള്ള കണ്ണൂരിൽ 85,503 പുരുഷന്മാരും 1,02,024 സ്ത്രീകളുമടക്കം 1,87,527 പേരുമുണ്ട്‌.

കരട്‌ വോട്ടർപ്പട്ടികയിലെ കണക്കനുസരിച്ച്‌ സംസ്ഥാനത്താകെ 2,76,70,536 വോട്ടർമാരാണുള്ളത്‌. ഇവരിൽ 1,31,78,517 പുരുഷന്മാരും 1,44,91,779 സ്ത്രീകളുമാണ്‌. വോട്ടർമാരുടെ എണ്ണം ജില്ലതിരിച്ച്‌: തിരുവനന്തപുരം 2840060, കൊല്ലം 2223844, പത്തനംതിട്ട 1078894, ആലപ്പുഴ 1783734, കോട്ടയം 1614006, ഇടുക്കി 905161, എറണാകുളം 2590097, തൃശൂർ 2692064, പാലക്കാട്‌ 2337644, മലപ്പുറം 3356438, കോഴിക്കോട്‌ 2533963, വയനാട്‌ 625722, കണ്ണൂർ 2039963, കാസർകോട്‌ 1048946.

വോട്ടർപ്പട്ടികയിൽ പേരുചേർക്കാൻ 23 വരെ അവസരമുണ്ട്‌. ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ്സ്‌ തികഞ്ഞവർക്ക്‌ പേരുചേർക്കാം. തെരഞ്ഞെടുപ്പ്‌ കമീഷന്റെ വെബ്‌സൈറ്റ്‌ മുഖാന്തരം പുതിയ പേരുകൾ ചേർക്കാനും ഒഴിവാക്കാനും തിരുത്താനുമാകും. വെബ്‌സൈറ്റ്‌: www.sec.kerala.gov.in. വ്യക്തികൾക്ക്‌ സിറ്റിസൺ രജിസ്ട്രേഷൻ മുഖേനയും അക്ഷയ, ജനസേവന കേന്ദ്രങ്ങൾക്ക്‌ ഏജൻസി രജിസ്ട്രേഷൻ വഴിയും വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker