കോട്ടയം:എരുമേലിയില്‍ ഓട്ടോറിക്ഷ അപകടത്തില്‍ പെട്ട് ഒന്നര വയസുള്ള കുഞ്ഞ് മരിച്ചു.എരുമേലി കൊരട്ടി റോഡില്‍ ഇന്ന് വൈകുന്നേരത്തോടെയാണ് അപകടം. കൊരട്ടി പള്ളിക്കശേരിയില്‍ ദേവസ്യയുടെ മകന്റെ കുഞ്ഞാണ് മരിച്ചത്.
അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സ് ലഭിക്കാതെ താമസം നേരിട്ടതിനെ തുടര്‍ന്ന് ഒടുവില്‍ എരുമേലി പോലീസിന്റെ ജീപ്പില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.മുത്തച്ഛനായ ദേവസ്യയാണ് ഓട്ടോ ഓടിച്ചിരുന്നത്.
കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ദേവസ്യയുടെ ഭാര്യക്കും മരുമകള്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേവസ്യക്ക് കാര്യമായി പരിക്കുകളില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News