വൈക്കം : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തലയാഴം,തോട്ടകം ഭാഗത്ത് പുത്തൻതറ വീട്ടിൽ കുഞ്ഞി എന്ന് വിളിക്കുന്ന നിബിൻകുമാർ (34)എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞദിവസം ഉച്ചയോടുകൂടി തലയാഴം സ്വദേശിയായ യുവാവിനെ ഇയാളുടെ വീടിനു സമീപം വച്ച് ചീത്ത വിളിക്കുകയും, മർദ്ദിക്കുകയും, വാക്കത്തി എടുത്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും, കരിങ്കല്ല് കഷണം വച്ച് യുവാവിന്റെ തലയ്ക്ക് എറിയുകയുമായിരുന്നു.
പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. വൈക്കം സ്റ്റേഷൻ എസ്.ഐ അനിൽകുമാർ, സി.പി.ഓ മാരായ ശ്രീനിവാസൻ, സുദീപ്, അജീഷ്കുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News