30 C
Kottayam
Sunday, September 22, 2024

വിവാഹിതകളും അമ്മമാരുമായ രണ്ട് സ്ത്രീകള്‍ തമ്മില്‍ പ്രണയം,വിവാഹം; ഒടുവില്‍ സംഭവിച്ചത്‌

Must read

പാറ്റ്‌ന:പ്രണയത്തിന് മുമ്പില്‍ അതിര്‍വരമ്പുകള്‍ക്കൊന്നും ഒരു പ്രസക്തിയുമില്ല. പ്രണയം എല്ലാ അതിരുകളെയും ലംഘിക്കുന്നുവെന്നതിന് ശക്തമായ ഒരു ഉദാഹരണം ബീഹാറില്‍ നിന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വിവാഹിതരും അമ്മമാരുമായ രണ്ട് യുവതികളാണ് പ്രണയത്തിനായി മറ്റെല്ലാം ഉപേക്ഷിച്ചത്. ഏഴ് വര്‍ഷം മുമ്പ് സംഭവിച്ച ഒരു ഫോണ്‍ വിളിയില്‍ നിന്നാണ് രണ്ട് പേരുടെയും പ്രണയം ആരംഭിക്കുന്നത്. 

ആ ഫോണ്‍ വിളി തന്നെ ഒരു ‘റോംഗ് നമ്പറാ’യിരുന്നു. ജാമുയി സദർ പോലീസ് സ്റ്റേഷൻ പരിധിയിലെ ലഖാപൂർ ഗ്രാമത്തിൽ താമസിക്കുന്ന ഭഗീരഥ് സിംഗിന്‍റെ മകളായ കോമൾ മറ്റൊരാളെ വിളിച്ച ഫോണ്‍ കോള്‍ ലഭിച്ചത് ചപ്ര ജില്ലയിലെ ബഭംഗമയിൽ താമസിക്കുന്ന ജഗന്നാഥ് പാണ്ഡെയുടെ മകളാണ് സോണി കുമാരിക്ക്. ഈ ഫോണ്‍ വിളിക്ക് പിന്നാലെ ഇരുവരും തമ്മില്‍ സൌഹൃദം ആരംഭിക്കുകയും അത് പ്രണയത്തിലേക്കും ഒടുവില്‍ വിവാഹത്തിലും എത്തി ചേര്‍ന്നു.

വീട്ടില്‍ നിന്നും ഒളിച്ചോടിയുള്ള വിവാഹത്തിന് പിന്നാലെയാണ് വീട്ടുകാരും നാട്ടുകാരും സംഭവം അറിഞ്ഞതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പിന്നാലെ ഇത് നാട്ടില്‍ വലിയ സംഘർഷം സൃഷ്ടിച്ചു. ഇരുവരെയും പരസ്പരം കാണുന്നതില്‍ നിന്നും വീട്ടുകാര്‍ വലിക്കി. 

ഇരുവരും പ്രണയത്തിലായിരുന്ന സമയത്താണ്, അതായത് നാല് വര്‍ഷം മുമ്പ്, 2020 -ല്‍ ലഖിസരായി ജില്ലയിലെ ഒരു ഗ്രാമത്തിലുള്ള ഒരാളുമായി കോമൾ കുമാരിയുടെ വിവാഹം വീട്ടുകാര്‍ നടത്തിയിരുന്നു. ഈ ബന്ധത്തില്‍ കോമളിന് ഒരു മകനും ഒരു മകളുമുണ്ട്. അതേ വർഷം തന്നെ പട്‌നയിൽ നിന്നുള്ള ഒരാളുമായി സോണി കുമാരിയുടെ വിവാഹവും നടന്നിരുന്നു.

വിവാഹിതരായ കാര്യവും ഇരുവരും പരസ്പരം പങ്കുവച്ചെങ്കിലും തങ്ങളുടെ സൌഹൃദം ഇരുവരും തുടര്‍ന്നു. ഇതിനൊടുവിലാണ് ഇരുവരും വീടുകളില്‍ നിന്ന് ഒളിച്ചോടാനും വിവാഹം കഴിക്കാനും തീരുമാനിച്ചത്. അങ്ങനെ ചപ്രയില്‍ നിന്നും സോണിയോട് ജാമുയിലെത്താന്‍ കോമള്‍ ആവശ്യപ്പെട്ടു. പക്ഷേ, ഇരുവരെയും ജാമിയില്‍ വച്ച് ബന്ധുക്കള്‍ കാണുകയും പിടികൂടുകയുമായിരുന്നു. 

പ്രശ്നം സംഘര്‍ഷത്തിലേക്ക് നീങ്ങിയപ്പോള്‍ പോലീസെത്തി ഇരുവരുടെ സ്റ്റേഷനിലേക്ക് കൊണ്ട് പോയെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോമൾ കുമാരിയുടെ മൂന്ന് വയസില്‍ താഴെയുള്ള രണ്ട് കുട്ടികളുമായാണ് ബന്ധുക്കള്‍ പോലീസ് സ്റ്റേഷനിലെത്തിയത്. പോലീസ് ചോദ്യം ചെയ്യലിലും ഇരുവരും ഒന്നിച്ച് താമസിക്കാന്‍ ആഗ്രഹിക്കുന്നതായി പോലീസിനെ അറിയിച്ചു.

2023 ല്‍ തന്നെ ഇരുവരും രഹസ്യമായി വിവാഹം കഴിച്ചിരുന്നെന്നും എന്നാല്‍ ഒന്നിച്ച് താമസിക്കാനുള്ള തീരുമാനത്തിലാണ് ഇപ്പോള്‍ ഇവരെന്നും പോലീസ് പറയുന്നു. അതേസമയം ഇരുവരും തങ്ങളുടെ ഭര്‍ത്താക്കന്മാരില്‍ നിന്ന് വിവാഹമോചനം നേടിയിട്ടില്ലെന്നും പോലീസ് പറയുന്നു. സമാനമായ രീതിയില്‍ ബിഹാറിലെ ഗോപാൽഗഞ്ച് ജില്ലയില്‍ ഒരു അമ്മായി അമ്മയും മരുമകളും വിവാഹിതരായത് നേരത്തെ വലിയ വാര്‍ത്തയായിരുന്നു.

മകന്‍റെ ഭാര്യയും അമ്മായിയമ്മയും ഒന്നിച്ചാണ് താസിച്ചിരുന്നത്. മൂന്ന് വര്‍ഷത്തിന് ശേഷം ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ബെൽവ ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിൽ വച്ച് ഇരുവരുടെയും വിവാഹം കവിഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സിദ്ധിഖ് അഴിയ്ക്കുള്ളിലേക്ക്? യുവനടിയുടെ ബലാത്സംഗ പരാതിയില്‍ ശക്തമായ തെളിവും സാക്ഷിമൊഴികളും; തുടര്‍നടപടികളുമായി പോലീസ്‌

തിരുവനന്തപുരം: ലൈംഗിക അതിക്രമക്കേസില്‍ നടന് സിദ്ദീഖിനെതിരെ യുവനടി നല്‍കിയ പരാതിയില്‍ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചെന്ന് അന്വേഷണ സംഘം. തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡീപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴി ശരിവെയ്ക്കുന്നതാണ് ഈ തെളിവുകളെന്ന് അന്വേഷണ...

തൃശ്ശൂ‍ർ‍പൂരം അലങ്കോലമായതിൽ ബാഹ്യ ഇടപെടലുകളില്ല, കമ്മിഷണർക്ക് വീഴ്ച പറ്റി; റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഇങ്ങനെ

തിരുവനന്തപുരം: തൃശ്ശൂ‍ർ‍ പൂരം അലങ്കോലമായ സംഭവത്തിൽ ​ഗൂഢാലോചനയോ അട്ടിമറിയോ നടന്നിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്. പൂരം ഏകോപനത്തിൽ അന്നത്തെ കമ്മിഷണർ അങ്കിത് അശോകന് വീഴ്ച പറ്റി. കമ്മിഷണറുടെ പരിചയക്കുറവ് വീഴ്ചയായെന്നും എ.ഡി.ജി.പി.എം.ആര്‍. അജിത് കുമാറിന്റെ...

മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സ് അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സ് അന്തരിച്ചു. 94 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സിപിഎം മുൻ കേന്ദ്ര കമ്മിറ്റി അംഗവും ഇടതു മുന്നണി കണ്‍വീനറുമായിരുന്നു. ദീര്‍ഘനാളായി വാര്‍ധക്യ...

‘വയനാട്ടിലെ കണക്കിൽ വ്യാജ വാർത്ത, പിന്നിൽ അജണ്ട’ ആഞ്ഞടിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട്ടിലെ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട കണക്കുകള്‍ മാധ്യമങ്ങള്‍ തെറ്റായി പ്രചരിപ്പിച്ചതിന് പിന്നില്‍ അജണ്ടയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് കേവലമൊരു വ്യാജ വാര്‍ത്താ പ്രചാരണമോ മാധ്യമ ധാര്‍മികതയുടെ പ്രശ്‌നമോ അല്ല. വ്യാജ വാര്‍ത്തകളുടെ...

ബെയ്‌റൂട്ടില്‍ ഇസ്രായേല്‍ ആക്രമണം: ഹിസ്ബുല്ലയുടെ മുതിര്‍ന്ന കമാന്‍ഡര്‍ കൊല്ലപ്പെട്ടു

ബെയ്റൂട്ട്: പേജർ, വാക്കിടോക്കി സ്ഫോടനങ്ങൾക്ക് പിന്നാലെ ലെബനനിൽ വീണ്ടും ആക്രമണവുമായി ഇസ്രായേൽ. ലെബനനിലെ സായുധ സംഘമായ ഹിസ്ബുള്ളയുടെ ഉന്നത കമാൻഡറെ ഇസ്രായേൽ വ്യോമാക്രമണത്തിൽ വധിച്ചു. ഹിസ്ബുള്ളയുടെ സ്പെഷ്യൽ ഓപ്പറേഷൻ യൂണിറ്റായ റെദ്വാൻ ഫോഴ്സിൻ്റെ...

Popular this week