23.6 C
Kottayam
Monday, September 23, 2024

'ചാമ്പ്യൻമാർ മറുപടിനൽകുക ഗോദയിൽ, ചോരക്കണ്ണീരിന് കാരണക്കാർ തകർന്നടിഞ്ഞു'; വിനേഷിനെ അഭിനന്ദിച്ച് രാഹുൽ

Must read

ന്യൂഡല്‍ഹി: പാരിസ് ഒളിമ്പിക്‌സില്‍ വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തി മത്സരത്തില്‍ ഇന്ത്യയ്ക്കായി ചരിത്രമെഴുതിയ വിനേഷ് ഫോഗട്ടിനെ അഭിനന്ദിച്ച് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. വിനേഷ് ഫോഗട്ടിന്റെ ചോരക്കണ്ണീരിന് കാരണമായ അധികാര വ്യവസ്ഥ ഇന്ന് ഇന്ത്യയുടെ ധീരപുത്രിക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞുവെന്നും പാരിസിലെ വിജയത്തിന്റെ പ്രതിധ്വനി ഡല്‍ഹിവരെ മുഴങ്ങുന്നുവെന്നും രാഹുല്‍ പറഞ്ഞു. സാമൂഹികമാധ്യമമായ എക്‌സിലൂടെയാണ് രാഹുല്‍ വിനേഷിനെ അഭിനന്ദിച്ചത്.

'ലോകത്തെ ഏറ്റവും മികച്ച മൂന്ന് ഗുസ്തി താരങ്ങളെ ഒരേദിവസം തോല്‍പ്പിച്ചതിന്റെ വൈകാരികമായ ആവേശത്തിലാണ് വിനേഷ് ഫോഗട്ടിനൊപ്പം രാജ്യം മുഴുവന്‍. വിനേഷിന്റേയും ഒപ്പമുള്ളവരുടേയും സമരത്തെ തള്ളിപ്പറയുകയും അവരുടെ ഉദ്ദേശ്യത്തേക്കുറിച്ചും കഴിവിനേക്കുറിച്ചുപോലും സംശയം ഉന്നയിക്കുകയും ചെയ്തവര്‍ക്കെല്ലാം ഉത്തരം ലഭിച്ചുകഴിഞ്ഞു', രാഹുല്‍ ഗാന്ധി പറഞ്ഞു.

'അവളുടെ കണ്ണില്‍നിന്ന് ചോരക്കണ്ണീരൊഴുക്കിയതിന് കാരണമായ അധികാരവ്യവസ്ഥ മുഴുവനായി ഇന്ന് ഇന്ത്യയുടെ ധീരപുത്രിക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ്. ചാമ്പ്യന്മാര്‍ അങ്ങനെയാണ്, അവര്‍ ഗോദയിലാണ് മറുപടി നല്‍കുക. ആശംസകള്‍ വിനേഷ്, നിങ്ങളുടെ വിജയത്തിന്റെ പ്രതിധ്വനി ഡല്‍ഹിയില്‍വരെ വ്യക്തമായി കേള്‍ക്കുന്നു', രാഹുല്‍ എക്‌സില്‍ കുറിച്ചു.

ബി.ജെ.പി. നേതാവും മുന്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായിരുന്ന ബ്രിജ് ഭൂണ്‍ ശരണ്‍ സിങ്ങിനെതിരെ 2023-ല്‍ വിനേഷ് ഫോഗട്ട് ഉള്‍പ്പെടെയുള്ള ഗുസ്തി താരങ്ങള്‍ നടത്തിയ സമരത്തേയും തുടര്‍ന്ന് ബി.ജെ.പി. പക്ഷത്തുനിന്ന് നേരിട്ട വിമര്‍ശനങ്ങളേയും പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. 2012 മുതല്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റായിരുന്ന ബ്രിജ് ഭൂഷണ്‍ ഗുസ്തി താരങ്ങള്‍ക്കെതിരെ നടത്തിയ ലൈംഗിക പീഡനാരോപണത്തെ തുടര്‍ന്നായിരുന്നു വിനേഷ് ഉള്‍പ്പെടെയുള്ള താരങ്ങളുടെ സമരം.

വിനേഷ് ഫോഗട്ടിനൊപ്പം ബജ്‌രംഗ് പുനിയ, രവി ദഹിയ, സാക്ഷി മാലിക്, സംഗീത ഫാഗോട്ട് തുടങ്ങിയവരായിരുന്നു സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നത്. അന്ന് സമരം ചെയ്ത താരങ്ങളെ തെരുവില്‍ വലിച്ചിഴച്ച ഡല്‍ഹി പോലീസിനോടും അവരെ നിയന്ത്രിക്കുന്നവരോടും താരങ്ങളെ അധിക്ഷേപിച്ച ബി.ജെ.പി. നേതാക്കളോടുമെല്ലാമുള്ള മധുരപ്രതികാരമാണ് വിനേഷിന്റെ ഒളിമ്പിക്‌സ് മെഡല്‍ നേട്ടം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തെരച്ചിലിനിടെ ഗംഗാവാലി പുഴയോരത്ത് അസ്ഥി കണ്ടെത്തി; മനുഷ്യന്‍റേതെന്ന് സംശയം,വിശദമായ പരിശോധന

ബംഗളൂരു: അർജുൻ അടക്കം മൂന്ന് പേർക്കായി ഷിരൂരിലെ മണ്ണിടിച്ചിൽ മേഖലയിൽ നടക്കുന്ന തെരച്ചിലിനിടെ അസ്ഥി കണ്ടെത്തി. ഗംഗാവലി  പുഴയോരത്ത് നിന്നാണ് രാത്രിയോടെ അസ്ഥി കണ്ടെത്തിയത്. മനുഷ്യന്‍റെ അസ്ഥിയാണെന്നാണ് സംശയിക്കുന്നത്. വിശദമായ പരിശോധനയ്ക്കായി അസ്ഥി...

ശ്രീലങ്ക ചുവക്കുന്നു! പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിക്രമസിംഗെ പുറത്ത്; ഇടത് നേതാവ് അനുര കുമാര ദിസനായകെ മുന്നിൽ

കൊളംബോ: ഇടതുപക്ഷ നേതാവ് അനുര കുമാര ദിസനായകെ ശ്രീലങ്കന്‍ പ്രസിഡന്റായേക്കും. ആദ്യ റൗണ്ട് വോട്ടെണ്ണലില്‍ ദിസനായകെ ബഹുദൂരം മുന്നിലെത്തി. എന്നാല്‍ 50 ശതമാനം വോട്ടുകള്‍ നേടാന്‍ കഴിയാതിരുന്നതോടെ വോട്ടെണ്ണല്‍ രണ്ടാം റൗണ്ടിലേക്ക് കടന്നു....

ശത്രുക്കൾക്ക് ആയുധമായി; നിലപാട് തിരുത്തി പി.വി. അൻവർ പിന്തിരിയണമെന്ന് സി.പി.എം.

തിരുവനന്തപുരം: രാഷ്ട്രീയവിവാദങ്ങൾക്കിടെ പി.വി. അൻവർ എം.എൽ.എയെ തള്ളി സി.പി.എം. അന്‍വറിന്റെ നിലപാടുകള്‍ ശത്രുക്കള്‍ക്ക് പാര്‍ട്ടിയേയും സര്‍ക്കാരിനേയും ആക്രമിക്കാനുള്ള ആയുധമായി. നിലപാട് തിരുത്തി അന്‍വര്‍ പിന്തിരിയണമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കി.അൻവറിനെ തള്ളി...

​ഗം​ഗാവലി പുഴയില്‍നിന്ന്‌ എൻജിൻ കണ്ടെത്തി;തിരച്ചിൽ നിർണായക ഘട്ടത്തില്‍

അങ്കോല: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിലിനിടെ ​ഗംഗാവലി നദിയില്‍നിന്ന്‌ ഒരു ലോറിയുടെ എന്‍ജിന്‍ കണ്ടെത്തി. എന്നാൽ, ഇത് അർജുന്റെ ലോറിയുടെ എന്‍ജിന്‍ അല്ലെന്ന് ലോറി...

സിദ്ധിഖ് അഴിയ്ക്കുള്ളിലേക്ക്? യുവനടിയുടെ ബലാത്സംഗ പരാതിയില്‍ ശക്തമായ തെളിവും സാക്ഷിമൊഴികളും; തുടര്‍നടപടികളുമായി പോലീസ്‌

തിരുവനന്തപുരം: ലൈംഗിക അതിക്രമക്കേസില്‍ നടന് സിദ്ദീഖിനെതിരെ യുവനടി നല്‍കിയ പരാതിയില്‍ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചെന്ന് അന്വേഷണ സംഘം. തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡീപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴി ശരിവെയ്ക്കുന്നതാണ് ഈ തെളിവുകളെന്ന് അന്വേഷണ...

Popular this week