KeralaNews

വയനാട് ദുരന്തം: പുനരധിവാസത്തിനായി സര്‍ക്കാരുമായി കൈ കോർക്കാൻ പെന്തകോസ്ത് യുവജന സംഘടനയായ പിവൈപിഎ

കോട്ടയം:കേരള സംസ്ഥാന സർക്കാർ നടപ്പിലാക്കാൻ പോകുന്ന വയനാട് പുനരധിവാസ പദ്ധതിയിൽ പുതുതായി പണിയുന്ന 150 വീടുകളിലേക്ക് റഫ്രിജറേറ്ററും അനുബന്ധ സൗകര്യങ്ങളും എത്തിച്ചു നൽകുവാൻ കേരള സ്റ്റേറ്റ് പെന്തകൊസ്തു യങ്ങ് പീപ്പിൾസ് അസോസിയേഷൻ (പിവൈപിഎ) തീരുമാനിച്ചു .

ബഹു.കേരള സംസ്ഥാന ആരോഗ്യമന്ത്രി ശ്രീമതി. വീണ ജോർജുമായുള്ള ചർച്ചയിലാണ് സർക്കാരിന്റെ പുനരധിവാസ പാക്കേജ് പദ്ധതികളുമായി കൈ കോർക്കാൻ ഉള്ള സന്നദ്ധത പിവൈപിഎ കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവ്സ് അറിയിച്ചത്. ഇന്ത്യ പെന്തകോസ്ത് ദൈവസഭ(ഐപിസി)യുടെ യുവജന വിഭാഗം ആണ് പിവൈപിഎ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker