24.6 C
Kottayam
Sunday, September 8, 2024

അടുത്തിരിക്കുന്നത് വണ്ടർ വുമണെന്ന് മഞ്ജു; വീണിടത്ത് നിന്നും ഉയർന്ന് പറന്നവർ

Must read

കൊച്ചി:തെന്നിന്ത്യൻ സിനിമാ ലോകം ഏറ്റവും കൂടുതൽ ആഘോഷിക്കുന്ന രണ്ട് പേരാണ് മഞ്ജു വാര്യരും നയൻതാരയും. സിനിമാ ലോകത്തിന്റെ ചരിത്രത്തിൽ ഇടം പിടിച്ചവരാണ് ഇരുവരും. തെന്നിന്ത്യൻ സിനിമയിൽ ഇവർക്ക് മുമ്പോ ശേഷമോ ഇത്രമാത്രം ജനശ്രദ്ധ നേടിയവരില്ലെന്ന് നിസംശയം പറയാം. ലേഡി സൂപ്പർസ്റ്റാറെന്ന് രണ്ട് പേരെയും ആരാധകർ സ്നേഹത്തോടെ വിളിക്കുന്നു. രണ്ട് പേരുടെയും കരിയറും ജീവിതത്തിലുമുണ്ടായ നാടകീയ സംഭവങ്ങൾ ഒന്നിലേറെയാണ്. ജീവിതത്തിൽ ഒരു ഘട്ടത്തിൽ എല്ലാം നഷ്ടപ്പെട്ടവരാണ് മഞ്ജുവും നയൻതാരയും.

ഇവരുടെ സ്വകാര്യ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ എടുത്ത് പറയേണ്ടതില്ല. എന്നാൽ മുമ്പത്തേക്കാൾ ശക്തിയിൽ ജീവിതത്തിൽ മുന്നേറാൻ നയൻതാരയ്ക്കും മ‍ഞ്ജു വാര്യർക്കും കഴിഞ്ഞു. പ്രത്യേകിച്ചും സ്ത്രീ പ്രേക്ഷകർക്കാണ് മഞ്ജുവിനോടും നയൻതാരയോടും കൂടുതൽ മമത. ഇവർ സ്ത്രീകൾക്ക് നൽകുന്ന പ്രചോദനം ചെറുതല്ല. പൊതുസമൂഹത്തിൽ ലഭിക്കുന്ന ബഹുമാന്യ സ്ഥാനം മനസിലാക്കുന്നവരുമാണ് ഇവർ. നിരവധി സന്നദ്ധ പ്രവർത്തനങ്ങൾ മഞ്ജുവും നയൻതാരയും ചെയ്യുന്നു.

​ഗോസിപ്പുകളും വിവാദങ്ങളും ഇരുവരെയും തേടി എപ്പോഴും മുന്നോട്ട് വന്നിട്ടുണ്ട്. എന്നാൽ ഇവ അവ​ഗണിച്ച് മുന്നോട്ട് നീങ്ങാൻ നയൻതാരയെ പോലെ മഞ്ജു വാര്യർക്കും കഴിഞ്ഞു. ഇപ്പോഴിതാ വനിതാ ദിനത്തിൽ മഞ്ജു വാര്യർ പങ്കുവെച്ച ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. നയൻതാരയെ ചേർത്ത് പിടിച്ചിരിക്കുന്ന ഫോട്ടോയാണ് മഞ്ജു വാര്യർ പങ്കുവെച്ചത്. നമ്മുടെ എല്ലാവരുടെയും ഉള്ളിൽ ഒരു വണ്ടർ വുമണുണ്ട്.

എന്റെ അടുത്ത് അങ്ങനെയൊരാളുണ്ട് എന്നാണ് ഫോട്ടോയ്ക്കൊപ്പം മഞ്ജു വാര്യർ കുറിച്ചിരിക്കുന്നത്. പങ്കുവെച്ച് മിനുട്ടുകൾക്കുള്ളിൽ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ കമന്റുകളുമായെത്തിയിരിക്കുന്നത്. രണ്ട് സൂപ്പർസ്റ്റാറുകൾ ഒരു ഫ്രെയ്മിൽ എന്ന് ആരാധകർ ചൂണ്ടിക്കാട്ടി. ഇവർ ഒരുമിച്ച് സിനിമ ചെയ്തിരുന്നെങ്കിലെന്നും ആരാധകർ ആ​ഗ്രഹം പ്രകടിപ്പിച്ചു.

മഞ്ജു വാര്യരും നയൻതാരയും തമ്മിൽ മത്സരമെന്ന സംസാരങ്ങൾക്കും ഇതോടെ അവസാനമായി. അടുത്ത കാലത്താണ് മഞ്ജു വാര്യർ തമിഴകത്ത് സാന്നിധ്യമറിയിച്ചത്. അസുരൻ, തുനിവ് എന്നീ രണ്ട് തമിഴ് ചിത്രങ്ങളേ ചെയ്തിട്ടുള്ളൂടെയെങ്കിലും ഇവ രണ്ടും വൻ ഹിറ്റായി. രജിനികാന്തിനൊപ്പമാണ് മഞ്ജുവിന്റെ അടുത്ത സിനിമ. സൂപ്പർതാരങ്ങളുടെ നായികയായി അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിൽ മഞ്ജു എത്തിയതോടെയാണ് ആരാധകർക്കിടയിൽ ഇങ്ങനെയൊരു സംസാരമുണ്ടായത്.

കാരണം നിലവിൽ തമിഴകത്ത് ഏറ്റവും താരമൂല്യമുള്ള നടി നയൻതാരയാണ്. ഈ സ്ഥാനത്തേക്ക് മഞ്ജു വാര്യർ എത്താൻ സാധ്യതയുണ്ടെന്നാണ് ആരാധകർ അഭിപ്രായപ്പെട്ടത്. എന്നാൽ മത്സരത്തിനപ്പുറം രണ്ട് പേരും തമ്മിൽ സ്നേഹവും ബഹുമാനവുമാണെന്ന് പുതിയ പോസ്റ്റിലൂടെ ഏവർക്കും വ്യക്തമായി.

രണ്ട് പേരുടെയും ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ടെസ്റ്റ് ആണ് നയൻതാരയുടെ റിലീസിന് ഒരുങ്ങുന്ന സിനിമ. ഫൂട്ടേജ് ആണ് ആരാധകർ കാത്തിരിക്കുന്ന മഞ്ജുവിന്റെ മലയാള ചിത്രം. മലയാളത്തിൽ ​ഗോൾഡ് ആണ് നയൻതാര അഭിനയിച്ച ഒടുവിലത്തെ സിനിമ. സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രക്ഷപ്പെടാൻ സഹായിച്ചത് എ.ഡി.ജി.പി.യെന്ന് സ്വപ്‌നയും സരിത്തും; റൂട്ട് നിർദേശിച്ചതും അജിത്കുമാർ

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിനെ തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്ക് കടക്കാന്‍ സഹായിച്ചത് എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറാണെന്ന് കൂട്ടുപ്രതി സരിത്ത്. കോവിഡ് ലോക്ഡൗണില്‍ കര്‍ശനയാത്രാനിയന്ത്രണവും പോലീസ് പരിശോധനയും ഉള്ളപ്പോഴാണ് സ്വപ്നാ സുരേഷ് ബെംഗളൂരുവിലേക്ക്...

ഐഎഎസ് ട്രെയിനിക്കെതിരെ ഒടുവിൽ നടപടി; ഇന്ത്യൻ അഡ്മിനിസ്ട്രേഷൻ സര്‍വീസിൽ നിന്ന് പൂജ ഖേ‍‍‍ഡ്കറെ പുറത്താക്കി

ന്യൂഡൽഹി:: സിവില്‍ സര്‍വീസ് പരീക്ഷയുടെ നിയമങ്ങള്‍ ലംഘിച്ച പ്രൊബേഷനിലുള്ള ഐഎസ്എ ഉദ്യോഗസ്ഥ പൂജ ഖേ‍‍‍ഡ്കറിനെതിരെ നടപടിയെടുത്ത് കേന്ദ്രം. ഇന്ത്യൻ അഡ്മിനിസ്ട്രേഷൻ സര്‍വീസിൽ (ഐഎഎസ്) നിന്ന് പൂജ ഖേദ്കറെ കേന്ദ്രം പുറത്താക്കി. പ്രവേശനം നേടിയ...

4 ശതമാനം പലിശയില്‍ 10 ലക്ഷം വരെ വായ്പ; സൗപര്‍ണികയുടെ കെണിയില്‍ വീണവരില്‍ റിട്ട. എസ്.പിയും

മലപ്പുറം: പരപ്പനങ്ങാടിയിൽ കഴിഞ്ഞ ദിവസം സാമ്പത്തികത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ സൗപർണിക (35) കബളിപ്പിച്ചത് നിരവധി പേരെ. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിൽ പ്രതിക്കെതിരെ നേിരവധി കേസുകളുണ്ട്. 2019 മുതൽ പ്രതി സമാനരീതിയിൽ...

മുകേഷിനെതിരായ നടിയുടെ മൊഴിയിൽ വൈരുധ്യങ്ങൾ; ലൈം​ഗികബന്ധത്തിന് നിർബന്ധിച്ചെന്ന ആരോപണം തള്ളി കോടതി

കൊച്ചി: നടനും എം.എൽ.എയുമായ മുകേഷിനെതിരായ പീഡനക്കേസിൽ പരാതിക്കാരിയുടെ മൊഴിയിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടി കോടതി. ലൈം​ഗിക ബന്ധത്തിന് നിർബന്ധിച്ചെന്ന ആരോപണം നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. 2022-ൽ ഒരുലക്ഷം രൂപ ആവശ്യപ്പെട്ട് മുകേഷിന് പരാതിക്കാരി അയച്ച...

ഹേമ കമ്മിറ്റി റിപ്പോർട്ട്‌: വാദം കേൾക്കാൻ വനിതാ ജഡ്ജി ഉൾപ്പെട്ട പ്രത്യേകബെഞ്ച്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിശോധിക്കാന്‍ ഹൈക്കോടതി പ്രത്യേകബെഞ്ച് രൂപവത്കരിക്കും. വനിതാ ജഡ്ജി ഉള്‍പ്പെട്ട പ്രത്യേക ബെഞ്ചിന് രൂപംനല്‍കാമെന്നാണ് ഹൈക്കോടതി അറിയിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ചോദ്യംചെയ്ത് നിര്‍മാതാവ്...

Popular this week