26.9 C
Kottayam
Monday, November 25, 2024

കുറച്ച് കൂടി കയറ്റി വെക്കെന്ന് കൊറിയോ​ഗ്രാഫർ; സീന താനയിൽ ആ വസ്ത്രം ചോദിച്ച് വാങ്ങിയത്; ര​ഗസ്യ

Must read

ചെന്നൈ:തമിഴകത്ത് ഹിറ്റ് ഐറ്റം ഡാൻസുകളുടെ വലിയൊരു നിര തന്നെ സൃഷ്ടിച്ച നടിയാണ് ര​ഗസ്യ. യാരടീ നീ മോഹിനിയിലെ ഓ ബേബി എന്ന ​ഗാനം, വസൂൽ രാജയിലെ സീന താൻ തുടങ്ങിയ ​ഗാനരം​ഗങ്ങളിൽ തകർത്താടിയ ര​ഗസ്യ അക്കാലത്ത് വൻ ജനശ്രദ്ധ നേടി. എന്നാൽ പ്രേക്ഷകർക്ക് ​ര​ഗസ്യയയെ അന്ന് അടുത്തറിയാൻ കഴിഞ്ഞില്ല. ഡാൻസ് നമ്പറുകൾക്ക് പുറമെ ചില കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്ത ​ര​ഗസ്യ പതിയെ പ്രേക്ഷക ശ്രദ്ധയിൽ നിന്നും അകന്നു. 2010 ന് ശേഷം ര​ഗസ്യയെ തെന്നിന്ത്യൻ സിനിമകളിൽ കണ്ടിട്ടില്ല.

വർഷങ്ങൾക്കിപ്പുറം കരിയറിലെ തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ര​ഗസ്യയിപ്പോൾ. ഒരു തമിഴ് ചാനലുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. അട്ടഹാസം എന്ന സിനിമയിൽ ഡാൻസ് നമ്പർ ചെയ്യുമ്പോൾ കൊറിയോ​ഗ്രാഫറുമായി വഴക്കുണ്ടായെന്ന് ര​ഗസ്യ തുറന്ന് പറഞ്ഞു. ഇന്ത്യൻ വസ്ത്രമാണ് ഞാൻ ധരിച്ചത്. അതിനൊരു വിടവ് ഉണ്ട്. അത് കുറച്ച് കൂടി കയറ്റി വെക്കാൻ കൊറിയോ​ഗ്രാഫർ പറഞ്ഞു.

Ragasya

ഡാൻസ് ചെയ്യവെ സ്കർട്ട് കീറിയെന്ന് എനിക്ക് തോന്നി. എനിക്കത് കംഫർട്ടബിൾ ആയില്ല. അതിന്റെ പേരിൽ കൊറിയോ​ഗ്രഫറുമായി വഴക്കുണ്ടായി. നായകൻ അജിത്തുമായി പ്രശ്നമുണ്ടായെന്ന വാർത്ത തെറ്റാണെന്നും ​ര​ഗസ്യ വ്യക്തമാക്കി. സീന തന എന്ന ഡാൻസ് നമ്പറിൽ അഭിനയിക്കവെയുണ്ടായ അനുഭവങ്ങളും ​ര​ഗസ്യ പങ്കുവെച്ചു. ​ഗാനം ഇത്രയും വലിയ ഹിറ്റാകുമെന്ന് അറിയില്ലായിരുന്നു. കൊറിയാെ​ഗ്രഫ് അസിസ്റ്റന്റായി വർക്ക് ചെയ്യവെയാണ് ഈ അവസരം വരുന്നത്. ഐറ്റം ഡാൻസ് ആണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാൻ ബോംബെയിൽ നിന്നും കോസ്റ്റ്യൂമുമായി എത്തി.

പക്ഷെ അവർ കോസ്റ്റ്യൂം തന്നു. പക്ഷെ ബ്ലൗസ് വലുതായിരുന്നു. രണ്ട് പീസ് ക്ലോത്ത് തരാൻ പറഞ്ഞു. അതാണ് ആ മഞ്ഞ വസ്ത്രം. ഇതേ വസ്ത്രം തന്നെ മറ്റ് ഡാൻസർമാരോടും ധരിക്കാൻ പറയണമെന്ന് ഞാൻ ആവശ്യപ്പെട്ടു. കൊറിയോ​ഗ്രഫർക്ക് അത് ഇഷ്ടമായി. ഓയിൽ പുരട്ടുകയും കാജലും മാത്രമാണ് അതിൽ ഞാൻ മേക്കപ്പായി ചെയ്തത്. ഞാൻ തന്നെയാണ് മേക്കപ്പ് ചെയ്തത്. എന്റെ ചർമ്മം സെൻസിറ്റീവാണ്. അതിനാൽ മേക്കപ്പ് പറ്റില്ല. പക്ഷെ അതൊരു സ്റ്റെെൽ സ്റ്റേറ്റ്മെന്റ് ആയി മാറുമെന്ന് താൻ കരുതിയില്ലെന്നും ര​ഗസ്യ വ്യക്തമാക്കി.

Ragasya

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് പ്രവർത്തിക്കുന്നത് തനിക്കിഷ്ടമാണ്. അഭിനേതാക്കൾക്ക് വലിയ ബഹുമാനം ഇവിടെ ലഭിക്കും. തിയറ്റർ ആർട്ടിസ്റ്റായാണ് കരിയർ തുടങ്ങുന്നത്. പിന്നീട് മോഡലിം​ഗ് ചെയ്തു. ബോംബെ ടു ​ഗോവ എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചു. പിന്നീട് സൗത്ത് ഇന്ത്യൻ സിനിമകളിലേക്ക് ശ്രദ്ധ നൽകി. ഈയടുത്ത് ഹിന്ദിയിൽ സീരിയലുകളിൽ അഭിനയിച്ചെന്നും രഹസ്യ വ്യക്തമാക്കി.

ബോളിവുഡിൽ നായികനും നായികയ്ക്കും മാത്രമാണ് ബഹുമാനം ലഭിക്കുക. ബോളിവുഡിന്റെ പാതയാണ് തെലുങ്ക് സിനിമാ രം​ഗവും പിന്തുടരുന്നത്. പക്ഷെ എനിക്ക് തമിഴകമാണ് ഇഷ്ടം. ഇവിടെ എല്ലാവർക്കും ബഹുമാനം ലഭിക്കുമെന്നും ര​ഗസ്യ തുറന്ന് പറഞ്ഞു. മുംബൈയിലാണ് ര​ഗസ്യ ജനിച്ചതും വളർന്നതും.

മലയാളത്തിൽ സീനിയേർസ് എന്ന ചിത്രത്തിലും ര​ഗസ്യ ചെറിയൊരു കഥാപാത്രം ചെയ്തിട്ടുണ്ട്. വടുതല വത്സല എന്ന കഥാപാത്രത്തെയാണ് ര​ഗസ്യ സിനിമയിൽ അവതരിപ്പിച്ചത്. ​സീനിയേഴ്സിലെ ​ഗാനരം​ഗത്തിൽ ര​ഗസ്യ തിളങ്ങി. ഇതിന് പുറമെ അണ്ണൻ തമ്പി, കാണ്ഡഹാർ എന്നീ മലയാള സിനിമകളിലും ര​ഗസ്യ ഡാൻസ് നമ്പർ ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

മൂന്ന് ഗോൾ അടിച്ച് ചെന്നൈയെ തകർത്തു:വിജയ വഴിയിൽ തിരിച്ചെത്തി ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തി കേരളാ ബ്ലാസ്റ്റേഴ്‌സ്. കൊച്ചി ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സി.യെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് തകര്‍ത്തത്. ജയത്തോടെ കഴിഞ്ഞ മൂന്ന് കളിയിലും...

മലയാളി താരത്തിന് ആവശ്യക്കാരില്ല, ആദ്യത്തെ അണ്‍സോള്‍ഡ്! അശ്വിനെ കൈവിട്ട് രാജസ്ഥാന്‍,രചിന്‍ ചെന്നൈയില്‍

ജിദ്ദ: ഐപിഎല്‍ മെഗാ ലേലത്തില്‍ അണ്‍സോള്‍ഡ് ചെയ്യപ്പെട്ട ആദ്യ താരമായി മലയാളിയായ ദേവ്ദത്ത് പടിക്കല്‍. നിലവില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിനൊപ്പം ഓസ്‌ട്രേലിയയിലുള്ള ദേവ്്ദത്തിന്റെ അടിസ്ഥാന വില രണ്ട് കോടിയായിരുന്നു. എന്നാല്‍ താരത്തിനായി ആരും...

ഗൂഗിൾ മാപ്പ് ചതിച്ചു, നിർമാണം പൂർത്തിയാകാത്ത പാലത്തിൽ നിന്ന് കാർ നദിയിലേക്ക് പതിച്ചു; 3 യുവാക്കൾ മരിച്ചു

ബറേലി: നിർമാണത്തിലിരിക്കുന്ന പാലത്തിൽ നിന്ന് നദിയിലേക്ക് കാർ പതിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. വിവാഹത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്ന യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ രാംഗംഗ നദിയിലേക്കാണ് കാർ മറിഞ്ഞത്. ഫരീദ്പൂർ പൊലീസ് സ്റ്റേഷൻ...

ജാര്‍ഖണ്ഡിൽ ഹേമന്ത് സോറന്‍ മുഖ്യമന്ത്രി; സത്യപ്രതിജ്ഞ 28ന്‌

റാഞ്ചി: ജാർഖണ്ഡിൽ മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ വ്യാഴാഴ്ച വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. റാഞ്ചിയിൽ രാജ്ഭവനിലെത്തി ഹേമന്ത് സോറൻ സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച് കത്ത് നൽകി. നാല് മന്ത്രിസ്ഥാനങ്ങളാണ് 16 സീറ്റുള്ള കോൺഗ്രസ്...

ഇസ്രായേലിന് നേരെ ലെബനൻ റോക്കറ്റാക്രമണം, നിരവധിപ്പേർക്ക് പരിക്ക്, നാവിക താവളത്തിലും ആക്രമണം

ടെൽ അവീവ്: ഇസ്രായേലിന് നേരെ കനത്ത വ്യോമാക്രമണവുമായി ഹിസ്ബുല്ല. ടെൽ അവീവിലേക്കടക്കം മിസൈലുകൾ തൊടുത്തു. ഇസ്രായേൽ ആക്രമണത്തിൽ ഒരു സൈനികനെ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ആക്രമണം കടുപ്പിച്ചത്. ഇസ്രായേലിന് 160ഓളം പ്രൊജക്ടൈലുകൾ തൊടുത്തതായി ഹിസ്ബുള്ള...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.