27.8 C
Kottayam
Tuesday, September 24, 2024

ശബരിമലയിലേക്കുള്ള ബസ് സർവീസുകൾ കൂട്ടണമെന്ന് KSRTCയോട് ഹൈക്കോടതി

Must read

കൊച്ചി: ശബരിമലയിലേക്ക് അധിക സര്‍വീസുകള്‍ നടത്താന്‍ കെ.എസ്.ആര്‍.ടി.സി.ക്ക് ഹൈക്കോടതി നിര്‍ദേശം. പമ്പയിലെയും നിലക്കലിലെയും തിരക്കു കുറയ്ക്കാന്‍ നടപടി വേണമെന്നും കോടതി ആവശ്യപ്പെട്ടു. വിഷയത്തില്‍ സ്വമേധയാ ഇടപെട്ടാണ് ഹൈക്കോടതി നിര്‍ദേശങ്ങള്‍ നല്‍കിയത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും പത്തനംതിട്ട ജില്ലാ കളക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും ഇതു സംബന്ധിച്ച് ഹൈക്കോടതി നിര്‍ദേശം നല്‍കി. അധിക ബസ് സര്‍വീസ് അനുവദിക്കുന്ന കാര്യത്തില്‍ അടിയന്തരമായി തീരുമാനമുണ്ടാകണമെന്നും കോടതി പറഞ്ഞു.

നിലയ്ക്കലിലെയും പമ്പയിലെയും ബസുകളില്‍ വലിയ തിരക്കാണ് നിലവില്‍ അനുഭവപ്പെടുന്നത്. ഈ റൂട്ടില്‍ ആവശ്യത്തിന് ബസ് സര്‍വീസുകള്‍ ഇല്ല. അഞ്ചുമിനിറ്റ് കൂടുമ്പോഴാണ് റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. തിരക്കു കാരണം ശബരിമലയിലെത്തുന്ന മുതിര്‍ന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഇത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.

ദൂരദേശങ്ങളില്‍നിന്നെത്തുന്ന യാത്രക്കാരെയും ഇത് വലിയ തോതില്‍ വലയ്ക്കുന്നു. ഉള്ള ബസ്സുകളില്‍ത്തന്നെ തീര്‍ഥാടകരെ കുത്തിനിറച്ച് കൊണ്ടുപോകേണ്ട അവസ്ഥയുമാണ്. ഇതോടെയാണ് ഹൈക്കോടതി ഇക്കാര്യത്തില്‍ അടിയന്തരമായ നടപടി ആവശ്യപ്പെട്ട് ഇടപെട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മലപ്പുറത്തേത് രാജ്യത്തെ ആദ്യ ക്ലേഡ് 1 ബി കേസ്; എം പോക്സിൻ്റെ പുതിയ വകഭേദം കൂടുതൽ അപകടകാരിയെന്ന് കേന്ദ്രം

മലപ്പുറം: മലപ്പുറത്തെ എംപോക്സ് കേസ് പുതിയ വകഭേദമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ത്യയിലെ ആദ്യ ക്ലേഡ് 1 ബി കേസാണിതെന്നും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന വകഭേദമാണിതെന്നുമാണ് വിവരം. പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്നായിരുന്നു...

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ സൂക്ഷിക്കുന്നതും കാണുന്നതും പോക്സോ നിയമപ്രകാരം കുറ്റകരം;നിര്‍ണ്ണായക ഉത്തരവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ സംബന്ധിച്ച് സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ്. കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുന്നതും കാണുന്നതും പോക്‌സോ നിയമ പ്രകാരം കുറ്റകരമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ദൃശ്യങ്ങള്‍ കാണുന്ന വ്യക്തിക്ക് മറ്റുലാഭ ലക്ഷ്യങ്ങള്‍...

തെരച്ചിലിനിടെ ഗംഗാവാലി പുഴയോരത്ത് അസ്ഥി കണ്ടെത്തി; മനുഷ്യന്‍റേതെന്ന് സംശയം,വിശദമായ പരിശോധന

ബംഗളൂരു: അർജുൻ അടക്കം മൂന്ന് പേർക്കായി ഷിരൂരിലെ മണ്ണിടിച്ചിൽ മേഖലയിൽ നടക്കുന്ന തെരച്ചിലിനിടെ അസ്ഥി കണ്ടെത്തി. ഗംഗാവലി  പുഴയോരത്ത് നിന്നാണ് രാത്രിയോടെ അസ്ഥി കണ്ടെത്തിയത്. മനുഷ്യന്‍റെ അസ്ഥിയാണെന്നാണ് സംശയിക്കുന്നത്. വിശദമായ പരിശോധനയ്ക്കായി അസ്ഥി...

ശ്രീലങ്ക ചുവക്കുന്നു! പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിക്രമസിംഗെ പുറത്ത്; ഇടത് നേതാവ് അനുര കുമാര ദിസനായകെ മുന്നിൽ

കൊളംബോ: ഇടതുപക്ഷ നേതാവ് അനുര കുമാര ദിസനായകെ ശ്രീലങ്കന്‍ പ്രസിഡന്റായേക്കും. ആദ്യ റൗണ്ട് വോട്ടെണ്ണലില്‍ ദിസനായകെ ബഹുദൂരം മുന്നിലെത്തി. എന്നാല്‍ 50 ശതമാനം വോട്ടുകള്‍ നേടാന്‍ കഴിയാതിരുന്നതോടെ വോട്ടെണ്ണല്‍ രണ്ടാം റൗണ്ടിലേക്ക് കടന്നു....

ശത്രുക്കൾക്ക് ആയുധമായി; നിലപാട് തിരുത്തി പി.വി. അൻവർ പിന്തിരിയണമെന്ന് സി.പി.എം.

തിരുവനന്തപുരം: രാഷ്ട്രീയവിവാദങ്ങൾക്കിടെ പി.വി. അൻവർ എം.എൽ.എയെ തള്ളി സി.പി.എം. അന്‍വറിന്റെ നിലപാടുകള്‍ ശത്രുക്കള്‍ക്ക് പാര്‍ട്ടിയേയും സര്‍ക്കാരിനേയും ആക്രമിക്കാനുള്ള ആയുധമായി. നിലപാട് തിരുത്തി അന്‍വര്‍ പിന്തിരിയണമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കി.അൻവറിനെ തള്ളി...

Popular this week