30 C
Kottayam
Monday, November 25, 2024

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഭരണം ജോസഫ് വിഭാഗത്തിന്; മറിയാമ്മ ജോസഫ് പ്രസിഡന്റ്

Must read

കോട്ടയം: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കേരള കോണ്‍ഗ്രസ്-ജോസഫ് വിഭാഗത്തിലെ മറിയാമ്മ ജോസഫിനെ തെരഞ്ഞെടുത്തു. യുഡിഎഫിലെ സോഫി ജോസഫ് രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ചോറ്റി ഡിവിഷന്‍ അംഗമാണ് മറിയാമ്മ.

എല്‍ഡിഎഫിലെ പി.ജി.വസന്തകുമാരിയെ പരാജയപ്പെടുത്തിയാണ് മറിയാമ്മ വിജയം കരസ്ഥമാക്കിയത്. മറിയാമ്മയ്ക്ക് 10 വോട്ടുകളും വസന്തകുമാരിക്ക് അഞ്ച് വോട്ടുകളും ലഭിച്ചു. ജോസ്-ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലവിലുണ്ടെങ്കിലും വോട്ടെടുപ്പില്‍ ഇത് പ്രതിഫലിച്ചില്ല.

കോണ്‍ഗ്രസിന് ഏഴും ജോസ് വിഭാഗത്തിന് രണ്ടും ജോസഫ് വിഭാഗത്തിന് ഒരംഗവുമാണ് നിലവിലുള്ളത്. എല്‍ഡിഎഫിലെ അഞ്ച് അംഗങ്ങളില്‍ നാലും സിപിഎമ്മില്‍ നിന്നുള്ളവരാണ്. ഒരംഗം സിപിഐയില്‍ നിന്നാണ്. യുഡിഎഫിലെ കരാര്‍ പ്രകാരമാണ് സോഫി ജോസഫ് മേയ് 29ന് രാജിവച്ചത്. 2019 നവംബര്‍ 20ന് സോഫി രാജിവയ്ക്കണമന്നും തുടര്‍ന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ മറിയാമ്മ ജോസഫിന് പ്രസിഡന്റ് സ്ഥാനം നല്‍കണമെന്നുമായിരുന്നു മുന്നണിയിലെ കരാര്‍.

എന്നാല്‍ ജോസ്-ജോസഫ് വിഭാഗങ്ങള്‍ രണ്ടു തട്ടിലായതോടെ സോഫിയുടെ രാജി വൈകുകയായിരുന്നു. ഇതിനിടെ ജനുവരിയില്‍ എല്‍ഡിഎഫ് അംഗങ്ങള്‍ പ്രസിഡന്റിനെതിരേ കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെടുകയും ചെയ്തു. മുന്നണിക്കുള്ളിലെ കരാര്‍ പ്രകാരമുള്ള കാലാവധി കഴിഞ്ഞ് ആറു മാസത്തിനു ശേഷമാണ് ജോസ് വിഭാഗം പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. ഇത് ജോസ്-ജോസഫ് വിഭാഗങ്ങള്‍ക്കിടയില്‍ വലിയ തര്‍ക്കം സൃഷ്ടിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

വിധവയുമായി പ്രണയം, തടസം നിന്ന അയൽവാസിക്ക് കെണിയൊരുക്കി 35കാരൻ, ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് കൈപ്പത്തിപോയത് മുൻ കാമുകിയ്ക്ക്

ബാഗൽകോട്ട്: കർണാടകയിൽ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് സൈനികന്റെ വിധവയ്ക്ക് ഇരു കൈപ്പത്തിയും നഷ്ടമായ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. സൈനികന്റെ വിധവയുമായുള്ള ബന്ധത്തിന് തടസം നിന്ന അയൽവാസിയെ അപായപ്പെടുത്താനുള്ള 35കാരന്റെ ശ്രമത്തിൽ പക്ഷേ പരിക്കേറ്റത്...

‘സ്ത്രീകളെ ബഹുമാനിക്കാത്ത രാക്ഷസൻ,ഉദ്ധവ് താക്കറെയ്ക്കെതിരെ ആഞ്ഞടിച്ച് കങ്കണ

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെയെ കടന്നാക്രമിച്ച് നടിയും എംപിയുമായ കങ്കണ റണൗട്ട് . സ്ത്രീകളെ അനാദരിച്ചതുകൊണ്ടാണ് രാക്ഷസന് ഇങ്ങനെയൊരു വിധി വന്നതെന്ന്...

പെരിന്തല്‍മണ്ണ സ്വര്‍ണക്കവര്‍ച്ച : എട്ടു പ്രതികള്‍കൂടി കസ്റ്റഡിയില്‍;കവര്‍ന്ന മൂന്നര കിലോ സ്വര്‍ണ്ണത്തില്‍ പകുതിയോളം കണ്ടെതത്തി

മലപ്പുറം: പെരിന്തല്‍മണ്ണയിലെ സ്വര്‍ണക്കവര്‍ച്ചയില്‍ എട്ടു പ്രതികള്‍കൂടി കസ്റ്റഡിയില്‍. കവര്‍ന്ന മൂന്നര കിലോ സ്വര്‍ണ്ണത്തില്‍ പകുതിയോളം സ്വര്‍ണം കണ്ടെടുത്തതായി സൂചന. റിമാന്‍ഡിലായ പ്രതികളില്‍ രണ്ടുപേരെ അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തിരുന്നു. കണ്ണൂര്‍...

ആറാം തമ്പുരാൻ സെറ്റിൽ ഒടുവിൽ ഉണ്ണികൃഷ്ണന്റെ ചെവിക്കല്ല് നോക്കി രഞ്ജിത് അടിച്ചു’ വെളിപ്പെടുത്തലുമായി ആലപ്പി അഷ്റഫ്

കൊച്ചി:മോഹൻലാൽ ചിത്രം ആറാം തമ്പുരാന്റെ സെറ്റിൽ വച്ച് നടൻ ഒടുവിൽ ഉണ്ണികൃഷ്ണനെ സംവിധായകൻ രഞ്ജിത്ത് മുഖത്തടിച്ചുവെന്ന ആരോപണവുമായി സംവിധായകൻ ആലപ്പി അഷ്റഫ്. അടിയേറ്റ് ഒടുവിലിന്റെ ഹൃദയം തകർന്നുപോയെന്നും ആ ആഘാതത്തിൽ നിന്നു മുക്തി...

കോടിക്കിലുക്കത്തിൽ ഐ പി. എൽ മെഗാലേലം; അകത്തായവരും പുറത്തായവരും, വിശദാംശങ്ങളിങ്ങനെ

ജിദ്ദ: ഐപിഎല്‍ ചരിത്രത്തിലെ വിലയേറിയ താരമായിരിക്കുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. വാശിയേറിയ ലേലത്തിനൊടുവില്‍ 27 കോടി രൂപക്കാണ് ലഖ്‌നൗ റിഷഭ് പന്തിനെ ടീമിലെത്തിച്ചത്. രണ്ട് കോടിയായിരുന്നു താരത്തിന്റെ അടിസ്ഥാന വില....

Popular this week