27.8 C
Kottayam
Thursday, April 25, 2024

വഴിത്തര്‍ക്കത്തെ തുടര്‍ന്ന് സംഘട്ടനം; ചേര്‍ത്തലയില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു

Must read

ചേര്‍ത്തല: ചേര്‍ത്തലയില്‍ വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു. ചേര്‍ത്തല തെക്ക് പഞ്ചായത്തിലാണ് സംഭവം. ആലുങ്കല്‍ മറ്റത്തില്‍ വീട്ടില്‍ മണിയന്‍ (78)ആണ് മരിച്ചത്. സംഭവത്തില്‍ അയല്‍വാസികളായ സുന്ദരേശ്വര റാവു, ശ്രീധര റാവു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. കഴിഞ്ഞ കുറച്ചു നാളുകളുമായി മണിയനും മറ്റ് രണ്ട് പേരുമായി വഴിത്തര്‍ക്കമുണ്ടായിരുന്നു. ബൈക്കില്‍ വരികയായിരുന്ന സുന്ദരേശ്വര റാവുവിനേയും ശ്രീധര റാവുവിനേയും മണിയന്‍ വഴിയില്‍ തടഞ്ഞു. ഇതേ തുടര്‍ന്നുണ്ടായ സംഘട്ടനത്തിനിടെ മണിയനെ സുന്ദരേശ്വര റാവുവും ശ്രീധര റാവുവും ചേര്‍ന്ന് മര്‍ദിക്കുകയും പിടിച്ച് തള്ളുകയുമായിരുന്നു.

തലയിടിച്ച് വീണ മണിയനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. പോലീസ് കേസെടുത്തു. മണിയന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week