30 C
Kottayam
Monday, November 25, 2024

കൈറ്റ് വിക്ടേഴ്സില്‍ മുഴുവന്‍ ക്ലാസുകള്‍ക്കും പുതിയ സമയക്രമം; പ്ലസ്ടു റിവിഷന്‍ ഇന്നുമുതല്‍; പ്ലസ്ടു ഓഡിയോ ബുക്കുകളും ഫസ്റ്റ്ബെല്‍ പോര്‍ട്ടലില്‍

Must read

തിരുവനന്തപുരം: സ്‌കൂളുകള്‍ ഇന്നുമുതല്‍ പൂര്‍ണമായി തുറക്കുന്ന സാഹചര്യത്തില്‍ കൈറ്റ് വിക്ടേഴ്സ്, കൈറ്റ് വിക്ടേഴ്സ് പ്ലസ് ചാനലുകള്‍ വഴി സംപ്രേഷണം ചെയ്യുന്ന ഡിജിറ്റല്‍ ക്ലാസുകളുടെ പുതിയ സമയക്രമം കൈറ്റ് പ്രസിദ്ധീകരിച്ചു. കുട്ടികള്‍ക്ക് സൗകര്യപ്രദമായ സമയങ്ങളില്‍ കാണുന്നതിനായി കൈറ്റ് വിക്ടേഴ്സിലെ ക്ലാസുകള്‍ അടുത്ത ദിവസം കൈറ്റ് വിക്ടേഴ്സ് പ്ലസിലും ലഭ്യമാക്കിക്കൊണ്ടാണ് ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പ്ലസ്ടു ക്ലാസുകളുടെ സംപ്രേഷണം ശനിയാഴ്ച പൂര്‍ത്തിയതിനാല്‍ പൊതുപരീക്ഷയ്ക്ക് പ്രയോജനപ്പെടും വിധം ഒരു വിഷയം മൂന്നു ക്ലാസുകളിലായി അവതരിപ്പിക്കുന്ന റിവിഷന്‍ ക്ലാസുകള്‍ ഇന്നു മുതല്‍ സംപ്രേഷണം ചെയ്യുമെന്ന് കൈറ്റ് സി ഇ ഒ. അന്‍വര്‍ സാദത്ത് അറിയിച്ചു. രാവിലെ 07.30 മുതല്‍ 09.00 മണിവരെയും വൈകുന്നേരം 04.00 മണി മുതല്‍ 05.30 വരെയും ആറ് ക്ലാസുകളിലാണ് പ്ലസ്ടു റിവിഷന്‍. ഇവയുടെ പുനഃസംപ്രേഷണം കൈറ്റ് വിക്ടേഴ്സില്‍ അതേ ദിവസം വൈകുന്നേരം 07.00 മണിമുതലും കൈറ്റ് വിക്ടേഴ്സ് പ്ലസില്‍ അടുത്ത ദിവസം 09.30 മുതലും തുടര്‍ച്ചയായി നല്‍കും.

പ്ലസ്ടു വിഭാഗത്തിലെ ഓഡിയോ ബുക്കുകളും ഇന്നു മുതല്‍ ഫസ്റ്റ്ബെല്‍ പോര്‍ട്ടലില്‍ ലഭ്യമായിത്തുടങ്ങും. പത്താം ക്ലാസിലെ ഓഡിയോ ബുക്കുകളെപ്പോലെത്തന്നെ ഓരോ വിഷയവും ശരാശരി ഒരു മണിക്കൂര്‍ ദൈര്‍ഘ്യത്തിലുള്ള എംപി3 ഫോര്‍മാറ്റില്‍ ഡൗണ്‍ലോഡ് ചെയ്യാനും സോഷ്യല്‍ മീഡിയ വഴി പങ്കുവെയ്ക്കാനും കഴിയുന്ന സംവിധാനമാണിത്. ഒരു റേഡിയോ പ്രോഗ്രാം കേള്‍ക്കുന്ന പ്രതീതിയില്‍ പ്രയോജനപ്പെടുന്ന ഓഡിയോ ബുക്കുകള്‍ ക്യൂ.ആര്‍. കോഡ് സ്‌കാന്‍ ചെയ്തും കേള്‍ക്കാവുന്നതാണ്.

പത്താം ക്ലാസിന്റെ മൂന്ന് റിവിഷന്‍ ക്ലാസുകള്‍ കൈറ്റ് വിക്ടേഴ്സില്‍ വൈകുന്നേരം 05.30 മുതല്‍ 07.00 മണി വരെയാണ്. അടുത്ത ദിവസം രാവിലെ 06.00 മണി മുതല്‍ കൈറ്റ് വിക്ടേഴ്സിലും ഉച്ചയ്ക്ക് 02.30 മുതല്‍ കൈറ്റ് വിക്ടേഴ്സ് പ്ലസിലും പത്താം ക്ലാസിന്റെ റിവിഷന്‍ പുനഃസംപ്രേഷണം ചെയ്യും. പത്തിലെ മുഴുവന്‍ ഓഡിയോ ബുക്കുകളും പോര്‍ട്ടലില്‍ ലഭ്യമാണ്. പ്ലസ് വണ്‍ ക്ലാസുകളുടെ സംപ്രേഷണം കൈറ്റ് വിക്ടേഴ്സില്‍ രാവിലെ 09.00 മണി മുതല്‍ 10.30 വരെയും പുനഃസംപ്രേഷണം രാത്രി 10.00 നും കൈറ്റ് വിക്ടേഴ്സ് പ്ലസില്‍ അടുത്ത ദിവസം രാവിലെ 08.00 മണി മുതലും ആയിരിക്കും. പ്രീ-പ്രൈമറി ക്ലാസ് രാവിലെ 10.30 നും പുനഃസംപ്രേഷണം കൈറ്റ് വിക്ടേഴ്സ് പ്ലസില്‍ പിറ്റേന്ന് 03.30 നും ആയിരിക്കും.

ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ് ക്ലാസുകള്‍ കൈറ്റ് വിക്ടേഴ്സില്‍ യഥാക്രമം 12.30, 01.00, 01.30, 02.00, 02.30, 03.00, 03.30 മണിയ്ക്ക് സംപ്രേഷണം ചെയ്യും. ഈ ക്ലാസുകളുടെ പുനഃസംപ്രേഷണം കൈറ്റ് വിക്ടേഴ്സ് പ്ലസില്‍ അടുത്ത ദിവസം വൈകുന്നേരം 04.30 മുതല്‍ 08.00 മണി വരെ ഇതേ ക്രമത്തില്‍ നടത്തും. ഒന്‍പതാം ക്ലാസ് രാവിലെ 11.00 മണി മുതല്‍ 12.00 മണി വരെയും എട്ടാം ക്ലാസ് 12.00 മണിയ്ക്കും സംപ്രേഷണം ചെയ്യും. ഈ ക്ലാസുകള്‍ കൈറ്റ് വിക്ടേഴ്സ് പ്ലസില്‍ അടുത്ത ദിവസം രാവിലെ 07.00 മണി മുതല്‍ 08.00 മണി വരെയും (ഒന്‍പത്) വൈകുന്നേരം 04.00 മണിയ്ക്കും (എട്ട്) പുനഃസംപ്രേഷണം ചെയ്യും.

പത്ത്, പ്ലസ്ടു ക്ലാസുകളുടെ തത്സമയ സംശയനിവാരണത്തിനുള്ള ലൈവ് ഫോണ്‍-ഇന്‍ പരിപാടി മാര്‍ച്ച് ആദ്യം മുതല്‍ ആരംഭിക്കും. റെഗുലര്‍ ക്ലാസുകള്‍, ഓഡിയോ ബുക്കുകള്‍, റിവിഷന്‍ ക്ലാസുകള്‍, സമയക്രമം തുടങ്ങിയവ തുടര്‍ച്ചയായി ളശൃേെയലഹഹ.സശലേ.സലൃമഹമ.ഴീ്.ശി പോര്‍ട്ടലില്‍ ലഭ്യമാക്കും. ഓഡിയോ ബുക്കുകളും ക്ലാസുകളും സ്‌കൂളുകളില്‍ ഹൈടെക് പദ്ധതിയുടെ ഭാഗമായി കൈറ്റ് നല്‍കിയ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യവും ലാപ്ടോപ്പുകളും പ്രയോജനപ്പെടുത്തി ആവശ്യമുള്ള കുട്ടികള്‍ക്ക് ലഭ്യമാക്കാനും സ്‌കൂളുകള്‍ക്ക് കൈറ്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം കൊവിഡ് മഹാമാരി മൂലമുള്ള അടച്ചിടലിനു ശേഷം സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തനം ഇന്നു മുതല്‍ സാധാരണ നിലയിലേക്ക്. ഇന്നു മുതല്‍ രാവിലെ മുതല്‍ വൈകീട്ടു വരെ ക്ലാസ്സുകളുണ്ടാകും. സ്‌കൂളുകള്‍ പൂര്‍ണമായും തുറന്നു പ്രവര്‍ത്തിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 47 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളിലെത്തും. ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ 38 ലക്ഷത്തോളം വിദ്യാര്‍ത്ഥികളും ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഏഴര ലക്ഷത്തോളം വിദ്യാര്‍ത്ഥികളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ അറുപത്തി ആറായിരത്തോളം വിദ്യാര്‍ത്ഥികളുമാണ് സ്‌കൂളുകളിലേക്കെത്തുക. പ്രീപ്രൈമറി മുതല്‍ എട്ടാം ക്ലാസുവരെയുള്ളവര്‍ക്ക് ഉച്ചഭക്ഷണം നല്‍കും.

കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചു കൊണ്ടാകും സ്‌കൂളുകളുടെ പ്രവര്‍ത്തനമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.പൊതുവിദ്യാഭ്യാസ – ആരോഗ്യ – ഗതാഗത – തദ്ദേശ ഭരണ- ആഭ്യന്തര വകുപ്പുകളുടെ ഏകോപനത്തോടെയാണ് സ്‌കൂളുകള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് സ്‌കൂളുകള്‍ സമ്പൂര്‍ണ തോതില്‍ തുറക്കുന്നത്. സംസ്ഥാനത്തെ സിബിഎസ്ഇ സ്‌കൂളുകള്‍ക്കും ഐസിഎസ്ഇ സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ തീരുമാനങ്ങള്‍ ബാധകമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

കാന്താര ഷൂട്ടിംഗിനായി താരങ്ങൾ സഞ്ചരിച്ച ബസ് തലകീഴായി മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

ബംഗളൂരു: കർണാടകയിൽ സിനിമാ ജൂനിയർ ആർട്ടിസ്റ്റുകൾ സഞ്ചരിച്ച മിനിബസ് അപകടത്തിൽപ്പെട്ടു. കൊല്ലൂരിന് സമീപം ജഡ്കാലിൽ ആണ് അപകടം സംഭവിച്ചത്. കാന്താരാ ചാപ്റ്റർ 1 ലെ ആർട്ടിസ്റ്റുകൾ സഞ്ചരിച്ച മിനി ബസാണ് ഇന്നലെ രാത്രി...

പൊലീസ് സംഘത്തിന് നേരെ ഗുണ്ടാ ആക്രമണം; തിരുവനന്തപുരത്ത് സി.ഐയ്ക്കും എസ്. ഐ യ്ക്കും പരുക്ക്

തിരുവനന്തപുരം: കുപ്രസിദ്ധഗുണ്ട സ്റ്റാമ്പർ അനീഷിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം നെടുമങ്ങാട് പൊലീസിന് നേരെ നടന്ന ഗുണ്ടാ ആക്രമണത്തിൽ നാലുപേർ കൂടി പിടിയിൽ. ഇവർക്കെതിരെ വധശ്രമം, പൊലീസ് വാഹനം നശിപ്പിക്കൽ, ഡ്യൂട്ടി തടസ്സപ്പെടുത്തൽ  അടക്കമുള്ള വകുപ്പുകൾ...

ബെർട്ട് കൊടുങ്കാറ്റ്: കരകവിഞ്ഞ് നദികൾ;ബ്രിട്ടനിൽ വെള്ളപ്പൊക്കവും മഞ്ഞ് വീഴ്ചയും

വെയിൽസ്: ബെർട്ട് കൊടുങ്കാറ്റിനെ തുടർന്ന് ബ്രിട്ടണിൽ കനത്ത മഴയും മഞ്ഞ് വീഴ്ചയും വെള്ളപ്പൊക്കവും. കാർഡിഫും വെസ്റ്റ് യോക്ക്ഷെയറും ഉൾപ്പെടെ വെള്ളക്കെട്ടിൽ മുങ്ങി. ശക്തമായ കാറ്റിൽ മരം വീണ് ഒരാൾ മരിച്ചു. 100 എംഎം...

വിധവയുമായി പ്രണയം, തടസം നിന്ന അയൽവാസിക്ക് കെണിയൊരുക്കി 35കാരൻ, ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് കൈപ്പത്തിപോയത് മുൻ കാമുകിയ്ക്ക്

ബാഗൽകോട്ട്: കർണാടകയിൽ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് സൈനികന്റെ വിധവയ്ക്ക് ഇരു കൈപ്പത്തിയും നഷ്ടമായ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. സൈനികന്റെ വിധവയുമായുള്ള ബന്ധത്തിന് തടസം നിന്ന അയൽവാസിയെ അപായപ്പെടുത്താനുള്ള 35കാരന്റെ ശ്രമത്തിൽ പക്ഷേ പരിക്കേറ്റത്...

‘സ്ത്രീകളെ ബഹുമാനിക്കാത്ത രാക്ഷസൻ,ഉദ്ധവ് താക്കറെയ്ക്കെതിരെ ആഞ്ഞടിച്ച് കങ്കണ

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെയെ കടന്നാക്രമിച്ച് നടിയും എംപിയുമായ കങ്കണ റണൗട്ട് . സ്ത്രീകളെ അനാദരിച്ചതുകൊണ്ടാണ് രാക്ഷസന് ഇങ്ങനെയൊരു വിധി വന്നതെന്ന്...

Popular this week