24.9 C
Kottayam
Thursday, June 18, 2026

വളർത്തുനായയെ ജീവനോടെ കത്തിച്ചു; ഉടമയുടെ പേരിൽ കേസ്; മണ്ണെണ്ണയൊഴിച്ച് തീകൊടുത്തെന്ന് അയൽക്കാർ

Must read

ചേലക്കര: വളർത്തുനായയെ ഉടമ ജീവനോടെ കത്തിച്ചെന്ന ആരോപണത്തിൽ ഉടമയുടെപേരിൽ പോലീസ് കേസെടുത്തു. ചേലക്കര ചാക്കപ്പൻപടി കോൽപ്പുറം പ്രദേശത്ത് പുരുഷോത്തമന്റെ (47) പേരിലാണ് കേസെടുത്തിട്ടുള്ളത്. പുരുഷോത്തമന്റെ വീട്ടിലെ വളർത്തുനായ ചങ്ങല പൊട്ടിച്ച് വീടിനു പുറത്തേക്ക് വരുന്നതിനെതിരേ അയൽവാസികൾ പരാതിപ്പെട്ടിരുന്നു. ഇതിനിടെ നായ പുരുഷോത്തമനെ കടിച്ചതായും ഇതിനെത്തുടർന്ന് നായയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചെന്നുമാണ് പ്രാഥമിക വിവരം.

പോലീസ് സ്ഥലത്തെത്തിയപ്പോൾ വീടിനോടു ചേർന്ന് നായയെ കുഴിച്ചിട്ട നിലയിലായിരുന്നു. പുരുഷോത്തമൻ നായയെ ജീവനോടെ മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയും ദേഹത്ത് തീപടർന്ന് നായ ജീവരക്ഷയ്ക്കായി ഓടുന്നത് കണ്ടുവെന്നുമാണ് അയൽവാസികൾ പറയുന്നത്. നായയെ ക്രൂരമായി മർദിച്ചതായും ഇവർ പറയുന്നു.

ജനുവരി ഒന്നിനാണ് പുരുഷോത്തമൻ ഇവിടെ വീടുവാങ്ങി താമസമാക്കിയത്. കത്തിക്കരിഞ്ഞ നായയുടെ ജഡം പോസ്റ്റുമോർട്ടത്തിന്‌ അയച്ചിട്ടുണ്ട്. പരിശോധനയിലൂടെ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്നും സംഭവത്തിൽ പ്രാഥമികമായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉടമയുടെപേരിൽ കേസെടുത്തതായും ചേലക്കര പോലീസ് ഐ.എസ്.എച്ച്.ഒ. ബാലകൃഷ്ണൻ പറഞ്ഞു.

പുരുഷോത്തമൻ നെഞ്ചുവേദനയെ തുടർന്ന് മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലായതിനാൽ അറസ്റ്റ് രേഖപ്പെടുത്താൻ സാധിച്ചിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാടിന്റെ ഐക്യത്തിന് നേരെ സിപിഎം എറിഞ്ഞ കമ്മ്യൂണൽ ബോംബാണ് ‘കാഫിർ’ സ്ക്രീൻഷോട്ട്; കടുത്ത ഭാഷയിൽ വിമർശിച്ച് ഷാഫി പറമ്പിൽ

കോഴിക്കോട്: നാടിന്റെ ഐക്യത്തിന് നേരെ സിപിഎം എറിഞ്ഞ കമ്മ്യൂണല്‍ ബോംബാണ് കാഫിര്‍ സ്‌ക്രീന്‍ ഷോട്ടെന്ന് ഷാഫി പറമ്പില്‍ എംപി. അത് മലയാളികള്‍ തന്നെ തകര്‍ത്തുവെന്നും അദ്ദേഹം പറഞ്ഞു. പേരാമ്പ്രയിലും ഇത്തരം ശ്രമങ്ങള്‍ തുടര്‍ന്നു....

മുഖത്തൊക്കെ പാടുകൾ വന്നു തുടങ്ങി; ശരീരം മുഴുവൻ ഭയങ്കര വേദനയാണ്; സഹിക്കാൻ കഴിയാത്ത വേദനങ്ങൾക്കിടയിലും തളരാതെ രേണു സുധി; പ്രാർത്ഥനയോടെ ആരാധകര്‍

കൊച്ചി: കഴിഞ്ഞ മൂന്ന് വർഷമായി സോഷ്യൽ മീഡിയ ലോകത്ത് ഏറെ സജീവവും ലക്ഷക്കണക്കിന് ആളുകൾക്ക് സുപരിചിതയുമായ വ്യക്തിയാണ് പ്രിയ താരം രേണു സുധി. അടുത്തിടെയായി രേണുവിന്റെ ആരോഗ്യസ്ഥിതി മോശമായതിനെക്കുറിച്ച് നിരവധി ആശങ്കാജനകമായ ഊഹാപോഹങ്ങൾ...

മുസ്‌ലിം ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന; ഭരണത്തിൽ പങ്കാളിയായാൽ അവർ വർഗ്ഗീയമായി മാത്രമേ പ്രവർത്തിക്കൂ എന്ന് വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ വിശദീകരണവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തന്നെ തിരഞ്ഞുപിടിച്ച് ആക്ഷേപിക്കുകയാണെന്ന് വെള്ളാപ്പള്ളി നആരോപിച്ചു. വിമര്‍ശനങ്ങള്‍ തനിക്ക് പുത്തരിയല്ല, എന്നാല്‍ എസ്എന്‍ഡിപിക്കെതിരായ വാളോങ്ങലില്‍ മൗനം പാലിക്കാനാകില്ലെന്നും...

ഹാട്രിക്കോടെ റെക്കോർഡുകൾ തകർത്തെറിഞ്ഞ് മെസ്സി; അൾജീരിയക്കെതിരായ ചരിത്ര വിജയത്തിന് പിന്നാലെ വിതുമ്പിക്കരഞ്ഞ് അർജന്റീനൻ ഇതിഹാസം, അങ്ങേയറ്റം സങ്കീര്‍ണമായ ചില ദിവസങ്ങളിലൂടെയാണ് താന്‍ കടന്നുപോയതെന്ന് താരം ‘ഞാന്‍ നന്നായി കളിക്കാനും നന്നായിരിക്കാനും എന്റെ ടീം...

കാൻസാസ് സിറ്റി: ലോകകപ്പ് ഫുട്ബോളിൽ അൾജീരിയക്കെതിരെ അതിഗംഭീര ഹാട്രിക്കോടെ പുതിയ റെക്കോർഡുകൾ തകർത്തെറിഞ്ഞ ചരിത്ര നിമിഷത്തിന് പിന്നാലെ അർജന്റീനൻ ഇതിഹാസം ലയണൽ മെസ്സി കളിക്കളത്തിൽ വികാരാധീനനായി. അമേരിക്കയിലെ കാൻസാസ് സിറ്റിയിൽ തടിച്ചുകൂടിയ പതിനായിരങ്ങളെ...

പിഎം ശ്രീയിൽ തുടരാൻ കേരളം; കരാർ വ്യവസ്ഥയിൽ ഇളവ് തേടും, ഉപസമിതി റിപ്പോർട്ടിന് ശേഷം തുടർനടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പിഎം ശ്രീയിൽ തുടരാൻ കേരളം. കരാർ വ്യവസ്ഥയിൽ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പി എം ശ്രീയിൽ തുടരാൻ നിർബന്ധിതരായി എന്നും ഉപസമിതി റിപ്പോർട്ടിന് ശേഷമായിരിക്കും...

Popular this week