29.6 C
Kottayam
Saturday, November 2, 2024
test1
test1

പ്രേമിക്കുന്നവരെ ലോകത്ത് ആരെങ്കിലും ചങ്ങലയ്ക്കിടുമോ? ഫേസ്ബുക്ക് പോസ്റ്റുമായി വി.സി അഭിലാഷ്

Must read

ആനപ്രേമികളെ വിമര്‍ശിച്ച് ദേശീയ പുരസ്‌കാര ജേതാവായ സംവിധായകന്‍ വി.സി അഭിലാഷ്. പ്രേമിക്കുന്നവരെ ലോകത്ത് ആരെങ്കിലും ചങ്ങലയ്ക്കിടുമോ എന്ന് അഭിലാഷ് ചോദിക്കുന്നു. അവരെ തടി പിടിക്കാനയയ്ക്കുമോ എന്നും ഉത്സവമുറ്റത്തെ തീപ്പന്തങ്ങള്‍ക്കും ചെണ്ടഘോഷങ്ങള്‍ക്കും നടുവില്‍ കെട്ടുകാഴ്ച്ചയാക്കി നിര്‍ത്തി പണമുണ്ടാക്കുമോ എന്നും അഭിലാഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു. ഈ പ്രേമരോഗികളെ തനിക്ക് വെറുപ്പാണെന്നും അഭിലാഷ് പറയുന്നു.

വിസി അഭിലാഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

കുറേ ആനപ്രേമികളുണ്ട് നാട്ടില്‍.
എവിടെ ആനയെ കണ്ടാലും ”ഇത് മ്മടെ മംഗലാശ്ശേരി കുട്ടിശ്ശങ്കരനല്യേ?” – ന്നും ചോദിച്ച് അതിന്റെ മുമ്പില്‍ ചെന്ന് നില്‍ക്കും. കുട്ടിശ്ശങ്കരനല്ലെങ്കില്‍ അത് പിന്നെയാരെന്ന് ഓര്‍ത്തെടുത്ത് പറയും.
ഒപ്പം,
”എനിക്ക് പിണ്ടം കണ്ടാലറിയാം ഏതാനയാണെന്ന്!” – എന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്യും..

അപ്പോള്‍ കണ്ട് നില്‍ക്കുന്നയാളുകള്‍ പറയും.(അല്ലെങ്കില്‍ പറയണം):
”അയ്യാള് വല്യ ആനപ്രേമിയാണേ!”

മറ്റ് ചിലര് പ്രേമം മൂത്ത് ലക്ഷങ്ങള്‍ കൊടുത്ത് ആനയെ വാങ്ങും.
അവയെ ഉത്സവത്തിന് പറഞ്ഞ് വിടും.
തടി പിടിക്കാനയയ്ക്കും.

വേറെ പണിയൊന്നും ഇല്ലാത്തപ്പൊ തറവാടിന്റെ മുറ്റത്ത് തലയാട്ടി പിണ്ഡമിട്ട് നിന്നോണം. വരണോരും പോണോരും അറിയണം കുലമഹിമ. ചില വലിയ ഷോപ്പുകളുടെ മുന്നില്‍ ആനയുടേയും കരടിയുടേയും ‘ബൊമ്മ’ കെട്ടിയാടുന്ന മനുഷ്യരെപ്പോലെ!

സത്യം പറഞ്ഞാല്‍ ഇമ്മാതിരി പ്രേമരോഗികളെ എനിക്ക് വെറുപ്പാണ്.
ആനപ്രേമിയാണ് പോലും.
പ്രേമിക്കുന്നവരെ ലോകത്ത്
ആരെങ്കിലും ചങ്ങലയ്ക്കിടുമോ?
തടി പിടിക്കാനയയ്ക്കുമോ?
ഉത്സവമുറ്റത്തെ തീപ്പന്തങ്ങള്‍ക്കും ചെണ്ടഘോഷങ്ങള്‍ക്കും നടുവില്‍ കെട്ടുകാഴ്ച്ചയാക്കി നിര്‍ത്തി പണമുണ്ടാക്കുമോ?

അങ്ങനെ പൊരിവെയിലത്തും മറ്റും നിന്ന് ഈ മിണ്ടാപ്രാണികള്‍ ദുരിതമനുഭവിക്കുമ്പോള്‍ മേല്‍പ്പറഞ്ഞ ‘പ്രേമലോലന്‍മാര്‍’ അവയുടെ മുന്നില്‍ നിന്ന് മറ്റേ ഡയലോഗടിക്കും; ”വാര്യത്തെ നീലകണ്ഠനല്യോ ഇത്…? ..അല്ല…ല്ലൊ”

സഹ്യന്റെ മകന്റെ ഉള്‍മനസിലെ
കാട്ടു സ്വപ്നങ്ങളെ സൂചിപ്പിച്ച്
”ഉന്നിദ്രം തഴയ്ക്കുമീ താഴ്വര പോലൊന്നുണ്ടോ
തന്നെപ്പോലൊരാനയ്ക്കു തിരിയാന്‍ വേറിട്ടിടം ?”- എന്ന് വൈലോപ്പിള്ളി എഴുതിയത് ഇക്കൂട്ടര്‍ വായിച്ചിട്ടുണ്ടാവില്ല!

ആന വന്യജീവിയാണ്. അതൊരിക്കലും നാട്ടുജീവിയല്ല. ‘നാട്ടാന’ എന്ന വാക്കു തന്നെ നാട്ടിലെ ഏറ്റവും വലിയ ഫേക്ക് പ്രയോഗമാണ്. പക്ഷേ കൊച്ചു കുട്ടികളുടെ പാഠപുസ്തകങ്ങളില്‍ പോലും പലപ്പോഴും ആനയെ ഒരു നാട്ടുജീവിയായാണ് അവതരിപ്പിക്കാറുള്ളത്.

എന്നാല്‍ കാടിന്റെ ഹരിതശീതളിമയില്‍ കഴിയുന്ന വിധത്തിലാണ് അവയുടെ
ശരീര ഘടന. കാടകങ്ങള്‍ ശിഥിലമാക്കുമ്പോളാണ്, അവിടെ ജീവസന്ധാരണത്തിന് വഴിയില്ലാത്തമ്പോഴാണ് അവ അതിരുകളിലേക്കെത്തുന്നത്. അവയുടെ അതിരുകളില്‍ ഇടംകയ്യേറിയത് നമ്മളാണ്. അവര്‍ അതോടെ അവ നമുക്ക് ശത്രുക്കളാവുന്നു

ആയതിനാല്‍ ആന പ്രേമികളെ,
മാതംഗലീല വല്ല ഗ്രന്ഥപ്പുരകളിലും
ഒളിപ്പിച്ചു വയ്ക്കൂ.
അല്ലെങ്കില്‍ കത്തിച്ച് കളയൂ.
എന്നിട്ട് ആനകള്‍ മജ്ജയും മാംസവുമുള്ള ജീവികളാണെന്ന് ദയവായി തിരിച്ചറിയൂ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സതീഷന് പിന്നിൽ താനെന്ന് പ്രചാരണം, ജീവിതം വെച്ച് കളിക്കാൻ ആരേയും അനുവദിക്കില്ല; തന്നെ വീട്ടിലിരുത്താനുള്ള ശ്രമമെന്ന് ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം: തന്നെ കേരള രാഷ്ട്രീയത്തിൽ നിന്ന് ഇല്ലാതാക്കാൻ വേണ്ടി ചിലർ പ്രവർത്തിക്കുന്നുവെന്ന് ബി.ജെ.പി. നേതാവ് ശോഭാ സുരേന്ദ്രൻ. കൊടകരയിലെ കള്ളപ്പണവുമായി ബന്ധപ്പെട്ട കേസിൽ വെളിപ്പെടുത്തലുമായി രംഗത്തെത്തിയ തിരൂർ സതീഷന് പിന്നിൽ താനെന്ന് പ്രചാരണം...

India vs New Zealand Live Score: ഇന്ത്യയെ നാമമാത്ര ലീഡിലൊതുക്കി കിവീസ്; ഇനി സ്പിന്നര്‍മാരുടെ ഊഴം,അജാസിന് അഞ്ച് വിക്കറ്റ്

മുംബൈ: ന്യൂസിലന്‍ഡിനെതിരെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വെറും 28 റണ്‍സില്‍ മാത്രം ഒതുങ്ങി. മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 235നെതിരെ ഇന്ത്യ 263ന് പുറത്താവുകയായിരുന്നു....

മൂന്ന് ദിവത്തിനിടെ 10 കാട്ടാനകൾ ചെരിഞ്ഞ പ്രദേശത്ത് അക്രമാസക്തരായി മറ്റ് കാട്ടാനകൾ; 65കാരനെ കൊലപ്പെടുത്തി

ഭോപ്പാൽ: മൂന്ന് ദിവസത്തിനുള്ളിൽ 10 കാട്ടാനകൾ ചെരിഞ്ഞ മധ്യപ്രദേശിലെ ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിന് (ബിടിആർ) സമീപം കാട്ടാനകളുടെ ആക്രമണം. ബഫർ സോണിന് പുറത്ത് നടന്ന കാട്ടാനകളുടെ ആക്രമണത്തിൽ ഒരു വയോധികൻ മരിച്ചെന്ന് അധികൃതർ...

എനിക്ക് മുള്ളാൻ നിങ്ങളുടെ പ്രവോക്കേഷൻ ആവശ്യമില്ല; സഹതാപം മാത്രം; ജോജുവിന് കിടിലൻ മറുപടിയുമായി ആദർശ്

കൊച്ചി: സിനിമയെ വിമർശിച്ച് കുറിപ്പിട്ടതിൽ ഭീഷണിയുമായി രംഗത്ത് എത്തിയ നടൻ ജോജു ജോർജിന് മറുപടി നൽകി ആദർശ്. ‘ എനിക്ക് മുള്ളാൻ നിങ്ങളുടെ പ്രവോക്കേഷൻ ആവശ്യമില്ലെന്ന്’ ആദർശ് പറഞ്ഞു. സംഭവം വലിയ വിവാദമായതിന്...

Ashwini Kumar murder: അശ്വിനി കുമാർ കൊലക്കേസ്; എൻഡിഎഫുകാരായ 13 പ്രതികളെ വെറുതെ വിട്ടു,3ാം പ്രതിമാത്രം കുറ്റക്കാരനെന്ന് കോടതി

കണ്ണൂർ; കണ്ണൂരിലെ ആർഎസ്എസ് നേതാവായിരുന്ന അശ്വനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 13 പ്രതികളെ വെറുതെ വിട്ട് കോടതി. മൂന്നാം പ്രതി കുറ്റക്കാരനെന്നാണ് കോടതി വിധി.എം.വി.മർഷൂക്ക്(40) ആണ് മൂന്നാം പ്രതി. മൂന്നാം പ്രതിയൊഴികെയുള്ള കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിൽ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.