പടക്കം കടിച്ച് ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവം; പ്രതികളെ കുറിച്ച് സൂചന ലഭിച്ചു, തോട്ടങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കി
പാലക്കാട്: പാലക്കാട് തിരുവിഴാംകുന്ന് വനമേഖലയിലെ വെള്ളിയാറില്‍ പതിനഞ്ചു വയസ്സുള്ള പിടിയാന പടക്കം നല്‍കി കൊന്ന കേസില്‍ സ്വകാര്യ തോട്ടങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കി. സംഭവത്തില്‍ പ്രതികളെക്കുറിച്ചു സൂചന ലഭിച്ചതായി ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (സിസിഎഫ്) പ്രമോദ് കുമാര്‍ അറിയിച്ചു.
കൈതച്ചക്ക തോട്ടങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. സംഭവം രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടിയ സാഹചര്യത്തില്‍ കടുത്ത നടപടി സ്വീകരിക്കാനാണ് അധികൃതരുടെ നീക്കം.
അതേസമയം വനംജീവനക്കാര്‍ക്ക് വീഴ്ച വന്നിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് മന്ത്രി കെ.രാജു പറഞ്ഞു. പുഴയില്‍ നിന്ന് ആനയെ കരയിലെത്തിച്ചു ചികിത്സ നല്‍കാന്‍ വൈകിയെന്നും പരാതിയുണ്ട്. വെള്ളിയാര്‍ പുഴയില്‍ വച്ച് മേയ് 27 നാണ് കാട്ടാന ചരിഞ്ഞത്. ഇതിനു ആഴ്ചകള്‍ക് മുന്‍പേ നിലമ്പൂര്‍ മുതല്‍ സൈലന്റ് വാലിയോട് ചേര്‍ന്നു വരുന്ന തോട്ടങ്ങളില്‍ ആനയെ കണ്ടവരുണ്ട്.