പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ മൗണ്ട് സിയോൺ എൻജിനീയറിങ് കോളേജിൽ ഭക്ഷ്യവിഷബാധ. ഇതിനെ തുടർന്ന് മുപ്പതിലധികം കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഭക്ഷ്യവിഷബാധയുണ്ടായ 19 കുട്ടികൾ പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. 15 പേർ മുത്തൂറ്റ് ആശുപത്രിയിലും ചികിത്സയിലുണ്ട്. കുട്ടികൾക്ക് എങ്ങനെയാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്ന് അറിയാൻ അധികൃതർ പരിശോധന ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News