24.6 C
Kottayam
Saturday, June 6, 2026

എന്താണ് ഹലാൽ?പരിശോധിച്ചറിയിക്കണമെന്ന് ഹൈക്കോടതി

Must read

കൊച്ചി:ശബരിമലയിൽ അപ്പവും അരവണയും തയ്യാറാക്കാൻ ഹലാൽ സർട്ടിഫിക്കറ്റുള്ള ശർക്കര ഉപയോഗിക്കുന്നുവെന്ന് ആരോപിക്കുന്ന ഹർജിയിൽ കരാറുകാരെ കക്ഷിചേർക്കാൻ ഹൈക്കോടതി നിർദേശം. 2019-20 സീസണിൽ ശർക്കര ലഭ്യമാക്കിയ കരാറുകാരായ മഹാരാഷ്ട്രയിലെ വർധാൻ അഗ്രോ പ്രോസസിങ് ലിമിറ്റഡ് എന്ന കമ്പനിയെയും ഇവർ നൽകിയതിൽ ഉപയോഗിക്കാതെ ബാക്കിയായ ശർക്കര വാങ്ങിയ തൃശ്ശൂരിലെ സൗതേൺ അഗ്രോ ടെക്കിനെയും കക്ഷിചേർക്കാനാണ് നിർദേശം. ഹർജി വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി.

മഹാരാഷ്ട്രയിലെ എസ്.പി.ഷുഗർ ആൻഡ് അഗ്രോ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി നൽകുന്ന ശർക്കരയാണ് നിലവിൽ അപ്പം അരവണ തയ്യാറാക്കാൻ ഉപയോഗിക്കുന്നതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.ശബരിമല കർമ്മസമിതി ജനറൽ കൺവീനർ എസ്.ജെ.കെ. കുമാർ ഫയൽചെയ്ത ഹർജിയാണ് കോടതി പരിഗണിക്കുന്നത്.

എന്താണ് ‘ഹലാൽ’ അർത്ഥമാക്കുന്നതെന്നും ഹർജി പരിഗണിച്ച ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് പി.ജി. അജിത്കുമാറും അടങ്ങിയ ഡിവിഷൻബെഞ്ച് ഹർജിക്കാരനോട് ആരാഞ്ഞു. ഒരു സമുദായത്തിന്റെ ആചാരത്തിന്റെ ഭാഗമാണിതെന്ന് അഭിഭാഷകൻ വിശദീകരിച്ചു. ഇക്കാര്യം വ്യക്തമായ തെളിവുകളോടെ ഉന്നയിക്കണമെന്ന് കോടതി നിർദേശിച്ചപ്പോൾ വിഷയത്തെ ആഴത്തിൽ പരിശോധിച്ചിട്ടില്ലെന്നായിരുന്നു ഹർജിക്കാരന്റെ മറുപടി. ആരോപണം ഉന്നയിക്കുമ്പോൾ ആഴത്തിലുള്ള പരിശോധന ആവശ്യമാണെന്ന് വ്യക്തമാക്കിയ കോടതി വിഷയം വിശദമായി പരിശോധിക്കുമെന്നും പറഞ്ഞു. എന്താണ് ഹലാൽ എന്ന് പരിശോധിച്ച് അറിയിക്കാൻ സർക്കാർ, ദേവസ്വം അഭിഭാഷകരോടും കോടതി നിർദേശിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

Popular this week