<p>ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്ത് 9,152 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍3 അറിയിച്ചു.. 308 പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 796 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 35 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ആകെ 857 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. ഇന്നലെ മാത്രം 141 പേര്‍ രോഗമുക്തി നേടിയിട്ടുണ്ടെന്നും അദ്ദേഹം ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.<p>
<p>അതേസമയം ചൈനയില്‍നിന്നുള്ള കൊവിഡ്-19 പരിശോധനാകിറ്റുകളുടെ ആദ്യസെറ്റ് ഏപ്രില്‍ 15ന് ഇന്ത്യയിലെത്തുമെന്ന് ഐ.സി.എം.ആര്‍. വക്താവ് രമണ്‍ ആര്‍.ഗംഗാഖേദ്കര്‍ അറിയിച്ചു. ഞായറാഴ്ച വരെ 2,06,212 പരിശോധനകളാണ് നടത്തിയത്. ആറാഴ്ച കൂടി പരിശോധനകള്‍ നടത്താനുള്ള സ്റ്റോക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പതിനഞ്ച് സംസ്ഥാനങ്ങളിലെ 25 ജില്ലകളില്‍ കഴിഞ്ഞ പതിനാലു ദിവസത്തിനിടെ ഒരു കേസു പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.</p>