സംസ്ഥാനത്ത് ഇന്ന് 3 പേർക്ക് കാെ വിഡ് 19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: കോവിഡ് 19 ബാധിച്ച 19 പേര് കൂടി രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്. കാസര്‍ഗോഡ് ജില്ലയിലെ 12 പേരുടേയും പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലെ 3 പേരുടെ വീതവും കണ്ണൂര്‍ ജില്ലയിലെ ഒരാളുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ നിലവില്‍ 178 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 197 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്.
സംസ്ഥാനത്ത് ഇന്ന് 3 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള രണ്ട് പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലെ രണ്ട് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പാലക്കാട് ജില്ലയിലെയാള്‍ വിദേശത്തുനിന്നും വന്നതാണ്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,12,183 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 1,11,468 പേര് വീടുകളിലും 715 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 86 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 15,683 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 14,829 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.