NationalNews

എവിടെയാണോ ഉള്ളത് അവിടെ തന്നെ തുടരട്ടെ; പ്രവാസി വിഷയത്തില്‍ നിലപാട് വ്യക്തമാക്കി സുപ്രീം കോടതി

ന്യൂഡല്‍ഹി: പ്രവാസി വിഷയത്തില്‍ നിലപാട് അറിയിച്ച് സുപ്രീം കോടതി. വിദേശത്തുള്ള ഇന്ത്യക്കാരെ നിലവിലെ സാഹചര്യത്തില്‍ മടക്കിക്കൊണ്ടുവരാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. പ്രവാസികള്‍ എവിടെയാണോ ഉള്ളത് അവിടെ തന്നെ തുടരണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

<p>കൊവിഡിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പെടെ കുടുങ്ങി കിടക്കുന്നവരെ തിരികെ എത്തിക്കണമെന്ന ആവശ്യം നിലനില്‍ക്കെയാണ് സുപ്രീം കോടതിയുടെ ഭാഗത്ത് നിന്ന് സുപ്രധാന ഉത്തരവ് വന്നിരിക്കുന്നത്.</p>

</p>പുറം രാജ്യങ്ങളില്‍ കുടുങ്ങിയിരിക്കുന്നവരെ നാട്ടില്‍ എത്തിക്കാന്‍ പറ്റുന്ന സാഹചര്യമല്ല ഉള്ളതെന്ന് സുപ്രീംകോടതി പറഞ്ഞു. എവിടെയാണോ ഉള്ളത് അവിടെ തുടരണമെന്നും സുപ്രീം കോടതി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള ഏഴ് ഹര്‍ജികളും നാലാഴ്ചയ്ക്കകം പരിഗണിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker