31.1 C
Kottayam
Thursday, May 2, 2024

ഒടുവില്‍ 12 കോടിയുടെ ആ ഭാഗ്യവാനെ കണ്ടെത്തി

Must read

കണ്ണൂര്‍:സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ്-പുതുവത്സര ബംപര്‍ ഭാഗ്യവാനെ ഒടുവില്‍ കണ്ടെത്തി. കണ്ണൂര്‍ മാലൂര്‍ തോലമ്പ്ര കുറിച്യമലയിലെ പെരുന്നോന്‍ രാജനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ചത്. തിങ്കളാഴ്ച നടന്ന നറുക്കെടുപ്പില്‍ ST 269609 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കൂത്തുപറമ്പിലെ പയ്യന്‍ ലോട്ടറി ഏജന്‍സീസില്‍ നിന്നു വില്‍പന നടത്തിയതായിരുന്നു ടിക്കറ്റ്. ഫലം വന്നതിന് പിന്നാലെ വിവിധ ആളുകളുടെ ഫോട്ടോ വച്ച് 12 കോടി ലഭിച്ചുവെന്ന തരത്തില്‍ വ്യാജ പ്രചരണങ്ങളും നവമാധ്യമങ്ങളില്‍ നടന്നിരിന്നു. കൂലിപ്പണിക്കാരനായ തന്റെ ദുരിത ജീവിതം ലോട്ടറിയടിച്ചതോടെ മാറുമെന്ന സന്തോഷത്തിലാണ് രാജനും കുടംബവും.സമ്മാനാര്‍ഹമായ ടിക്കറ്റ് കണ്ണൂര്‍ കേരള ബാങ്കില്‍ നിക്ഷേപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week