31 C
Kottayam
Saturday, September 28, 2024

വിരമിച്ച നാവികസേന ഓഫീസര്‍ അപ്പാര്‍ട്ട്മെന്റിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍

Must read

റിയല്‍ എസ്റ്റേറ്റ് ബിസിനസ് ആയിരുന്ന വിരമിച്ച ഇന്ത്യന്‍ നേവി ഓഫീസര്‍ അപ്പാര്‍ട്ട്മെന്റിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍. ബല്‍രാജ് ദേശ്വാള്‍ (55) എന്നയാളാണ് മരിച്ചത്. ഞായറാഴ്ച രാത്രി തെക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ദ്വാരകയില്‍ പൊഛന്പുരിലെ അപ്പാര്‍ട്ട്‌മെന്റിലെ താഴത്തെ നിലയിലെ പാര്‍ക്കിങ് വച്ചാണ് വെടിയേറ്റ് മരിച്ചത്.

പ്രതി പ്രദീപ് ഖോക്കര്‍ ഒളിവിലാണെന്ന് ഡെല്‍ഹി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ (ഡിസിപി) (ദ്വാരക) സന്തോഷ് കുമാര്‍ മീന പറഞ്ഞു. കൊലപാതകം നടന്ന ഗെഹ്ലാന്‍ അപ്പാര്‍ട്ട്‌മെന്റ് നിര്‍മ്മിച്ചത് ദേശ്വാളും അദ്ദേഹത്തിന്റെ മൂന്ന് ബിസിനസ്സ് പങ്കാളികളുമാണ്. ഖോക്കര്‍ ഒരു ഫ്‌ലാറ്റ് വാങ്ങി ഗെഹ്ലാന്‍ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുകയായിരുന്നു. ഇയാള്‍ 5 ലക്ഷം രൂപ ദേശ്വളിന് കുടിശ്ശിക നല്‍കാനുണ്ടായിരുന്നു. പണമടയ്ക്കല്‍ സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല, ”ഡിസിപി മീന പറഞ്ഞു.

രാത്രി എട്ടരയോടെയാണ് ദേശ്വളും അദ്ദേഹത്തിന്റെ ബിസിനസ്സ് പങ്കാളികളിലൊരാളും കെട്ടിടത്തിന്റെ താഴത്തെ നിലയിലെ പാര്‍ക്കിംഗ് സ്ഥലത്ത് വച്ച് സംസാരിച്ചത്. ഇതിനിടയില്‍ ഒരു വ്യക്തിയുമായി ഫോണില്‍ തര്‍ക്കിക്കുന്നതിനിടെയാണ് ഖോക്കര്‍ കെട്ടിടത്തില്‍ പ്രവേശിച്ചത്. താമസിയാതെ ഖോക്കര്‍ കോള്‍ കട്ട്‌ചെയ്യുകയും പ്രകോപനം കൂടാതെ ദേശ്വാളുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. തര്‍ക്കത്തിനിടയില്‍, അദ്ദേഹം തോക്ക് എടുത്ത് ദേശ്വാളിന്റെ തലയ്ക്ക് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു. ദേശ്വാള്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു.

ഖോക്കര്‍ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കെതിരെ കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഉടനെ അറസ്റ്റ് ചെയ്യുമെന്ന് ഡിസിപി അറിയിച്ചു. ഹരിയാനയില്‍ അധ്യാപകനായി ഖോക്കറിന് ജോലി ലഭിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതേ കുറിച്ച് അന്വേഷിക്കുകയാണെന്നും ഡിസിപി മീന കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മുംബൈയിൽ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; അതീവ ജാ​ഗ്രത

മുംബൈ: ഭീകരാക്രമണ സാധ്യതയുണ്ടെന്ന കേന്ദ്ര ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്ന് മുംബൈയിൽ സുരക്ഷ ശക്തമാക്കി. ന​ഗരത്തിലെ വിവിധ ആരാധനാലയങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും ഉൾപ്പെടെ സുരക്ഷ വർധിപ്പിച്ചതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഈ സ്ഥലങ്ങളിൽ മോക് ഡ്രില്ലുകൾ...

വീടിന് തീവെച്ച് ഗൃഹനാഥൻ ജീവനൊടുക്കി; ഭാര്യ പൊള്ളലേറ്റ് മരിച്ചു, രണ്ട് മക്കൾ ​ഗുരുതരാവസ്ഥയിൽ

കൊച്ചി: അങ്കമാലിയിൽ വീടിന് തീവെച്ച് ഗൃഹനാഥൻ ജീവനൊടുക്കി. തീ ആളിക്കത്തിയതിനെ തുടർന്ന് വീടിനകത്ത് ഉറങ്ങിക്കിടന്ന ഭാര്യ തീപ്പൊള്ളലേറ്റ് മരിച്ചു.പുളിയനം മില്ലുംപടിക്കൽ എച്ച്.ശശി, ഭാര്യ സുമി സനൽ എന്നിവരാണ് മരിച്ചത്. വീടിനകത്ത് ഗ്യാസ് സിലിണ്ടറിന്റെ...

അർജുനെ ഏറ്റുവാങ്ങി കേരളം; ആദരാഞ്ജലി അർപ്പിക്കാൻ ജനത്തിരക്ക്

കണ്ണൂർ: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര ജന്മനാട്ടിൽ എത്തി. തലപ്പാടി ചെക്ക്പോസ്റ്റിലും കാസർകോടും നിരവധി പേരാണ് അർജുന് ആദരാഞ്ജലി അർപ്പിക്കാൻ കാത്തു നിന്നത്. പുലർച്ചെ അഞ്ചരയോടെ മൃതദേഹം വഹിച്ചുള്ള...

ദമ്പതികൾ സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചു; ലോറി കയറിയിറങ്ങി നവവധുവിന് ദാരുണാന്ത്യം

തിരുവനന്തപുരം:ആറ്റിങ്ങൽ മാമത്ത് ദേശീയപാതയിൽ കണ്ടെയ്നർ ലോറി കയറിയിറങ്ങി നവവധുവായ അഭിഭാഷകയ്ക്ക് ദാരുണാന്ത്യം. ഭർത്താവ് നിസാര പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം. കൊട്ടാരക്കര മീയന്നൂർ മേലൂട്ട് വീട്ടിൽ കൃപ മുകുന്ദൻ...

ലുലു മാളിൽ പ്രാർത്ഥനാ മുറിയിൽ നിന്ന് കൈക്കുഞ്ഞിൻ്റെ സ്വർണമാല കവർന്നു; പ്രതികൾ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ലുലു മാളിലെ പ്രാർത്ഥന റൂമിൽ നിന്നും കൈക്കുഞ്ഞിന്റെ സ്വർണമാല കവർന്ന കേസിൽ ദമ്പതികൾ പിടിയിൽ. കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫസലുൽ റഹ്മാനും ഭാര്യ ഷാഹിനയുമാണ് പൊലീസിന്റെ പിടിയിലായത്. കുഞ്ഞിന്റെ മാല...

Popular this week