മുംബൈ: ഭീകരാക്രമണ സാധ്യതയുണ്ടെന്ന കേന്ദ്ര ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്ന് മുംബൈയിൽ സുരക്ഷ ശക്തമാക്കി. നഗരത്തിലെ വിവിധ ആരാധനാലയങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും ഉൾപ്പെടെ സുരക്ഷ വർധിപ്പിച്ചതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ഈ സ്ഥലങ്ങളിൽ മോക് ഡ്രില്ലുകൾ നടത്താനും പോലീസിന് നിർദേശം ലഭിച്ചു. മുംബൈയിലെ ഡി.സി.പിമാരോട് അതത് സോണുകളിലെ സുരക്ഷ ക്രമീകരണങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. നഗരത്തിലെ ക്ഷേത്രങ്ങളിൽ വലിയ ശ്രദ്ധ വേണമെന്നും സംശയാസ്പദമായി എന്തുണ്ടെങ്കിലും അറിയിക്കണമെന്നും നിർദേശമുണ്ട്.
പ്രശസ്തമായ രണ്ട് അരാധനാലയങ്ങൾ ഉള്ള ക്രോഫോർഡ് മാർക്കറ്റ് പരിസരത്ത് പോലീസ് കഴിഞ്ഞദിവസം മോക് ഡ്രില്ല് നടത്തിയിരുന്നു. എന്നാലിത് ദുര്‍ഗാപൂജ ഉൾപ്പെടെ ഉത്സവകാല ആഘോഷങ്ങളുടെ ഭാഗമായുള്ള സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമാണെന്നാണ് പോലീസ് അറിയിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News