25.6 C
Kottayam
Thursday, June 4, 2026

അണ്‍ലോക്ക് നാലാംഘട്ടം നിലവില്‍,ഇളവുകള്‍ ഇങ്ങനെ

Must read

തിരുവനന്തപുരം: രാജ്യത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമായി അണ്‍ലോക്ക് നാലാംഘട്ടത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രാബ്യത്തില്‍ വന്നു. പൊതുചടങ്ങുകളില്‍ പരമാവധി 100 പേര്‍ക്ക് പങ്കെടുക്കാം. അക്കാദമിക, വിനോദ, കായിക, സാംസ്‌കാരിക, രാഷ്ട്രീയ, മത, സാമൂഹിക ചടങ്ങുകള്‍ക്കാണ് ഇളവുകള്‍ ബാധകമാവുക. വിവാഹം, മരണാനന്തര ചടങ്ങ് എന്നിവയിലും 100 പേര്‍ക്ക് വരെ പങ്കെടുക്കാം. അതേസമയം മാസ്‌ക്, സാനിറ്റൈസര്‍ അടക്കം പ്രതിരോധമാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം.

സെപ്റ്റംബര്‍ 21 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ സംസ്ഥാനത്തും നടപ്പാക്കി ചീഫ് സെക്രട്ടറി നേരത്തേ ഉത്തരവിറക്കിയിരുന്നു. അതിനാല്‍ തന്നെ ഇളവുകള്‍ സംബന്ധിച്ച് പുതിയ ഉത്തരവുണ്ടാകില്ല. അതേസമയം, കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാമെന്ന് കേന്ദ്രനിര്‍ദേശമുണ്ടെങ്കിലും കേരളത്തിലെ രോഗവ്യാപനം പരിഗണിച്ച് സ്‌കൂളുകള്‍ തുറക്കേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്.

അതേസമയം, കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഇളവുകളൊന്നും ബാധകമല്ല. സെപ്റ്റംബര്‍ 30 വരെ ഇപ്പോഴത്തെ രീതിതന്നെ തുടരും. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ആളുകളുടെയും ചരക്കുകളുടെയും നീക്കത്തിന് നിയന്ത്രണങ്ങളുണ്ടാകില്ല. കേന്ദ്രസര്‍ക്കാര്‍ അനുമതിയില്ലാതെ കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ള പ്രദേശങ്ങളില്‍ സംസ്ഥാനത്തിന് സ്വന്തം നിലക്ക് ലോക്ഡൗണ്‍ പ്രഖ്യാപിക്കാനാകില്ല.

അതേസമയം, കണ്ടെയ്ന്‍മെന്റ് സോണിന് പുറത്ത് വ്യാപാരസ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുവദിച്ച സമയപരിധി നീട്ടണമെന്ന് ആവശ്യമുയരുന്നുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് വിവരം. നിലവില്‍ അതതിടങ്ങളില്‍ പൊലീസാണ് കടകളുടെ പ്രവര്‍ത്തനസമയം തീരുമാനിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ചെങ്ങന്നൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റിനെ ചേംബറില്‍ കയറി ആക്രമിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റിനെ ചേംബറില്‍ കയറി ആക്രമിക്കാന്‍ ശ്രമിക്കുകയും സ്ഥലത്ത് നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്ത യുവാവിനെ നാട്ടുകാര്‍ മല്‍പ്പിടിത്തത്തിലൂടെ കീഴടക്കി. ചെങ്ങന്നൂര്‍ കോടതിയില്‍ മുന്‍സിഫ്-മജിസ്ട്രേറ്റ് അമലാ ലോറന്‍സിന്റെ ചേംബറില്‍ ബുധനാഴ്ച...

സീറ്റ് കവർ, ഡാഷ് കാം, സ്റ്റിക്കർ…. വാഹനങ്ങളിൽ 18 തരം മോഡിഫിക്കേഷൻ ആകാം, ഏറിയ പങ്കും നിലവിലുള്ള മാറ്റങ്ങള്‍ തന്നെ; സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച കൊഴുക്കുന്നു

തിരുവനന്തപുരം: കേരളത്തിൽ മോട്ടോർ വാഹനങ്ങളിൽ നിയമപരമായി അനുവദിക്കാൻ കഴിയുന്ന വിവിധ തരത്തിലുള്ള മോഡിഫിക്കേഷനുകളെക്കുറിച്ച് സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കി ഗതാഗത കമ്മീഷണർ സർക്കാരിന് സമർപ്പിച്ചു. ഗതാഗത വകുപ്പ് തയ്യാറാക്കിയ ഈ വിശദമായ റിപ്പോർട്ട് കൃത്യമായി...

ഇതുവരെ പ്രസിദ്ധീകരിച്ച ധവളപത്രങ്ങളൊക്കെ പൊളിറ്റിക്കൽ ഡോക്യുമെന്റായിരുന്നുവെന്ന‘വിചിത്രവാദം’, വി.ഡി സതീശനെതിരേ പിണറായി, വായിച്ചു നോക്കാതെ മറുപടിയെന്ന് മുഖ്യമന്ത്രിസഭയിൽ പോര്

തിരുവനന്തപുരം: നിയമസഭയിൽ ധവളപത്രത്തെച്ചൊല്ലി മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ വാക്കുതർക്കം. കേരളം ഇന്നേവരെ പ്രസിദ്ധീകരിച്ച ധവളപത്രങ്ങളൊക്കെ പൊളിറ്റിക്കൽ ഡോക്യുമെന്റായിരുന്നുവെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമർശം വീണിടത്ത് കിടന്ന് ഉരുളലാണെന്ന് പ്രതിപക്ഷ...

ട്രക്കിങ്ങിനിടെ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറുദിവസം, വനത്തിൽ തിരച്ചിൽ; സുഹൃത്തുക്കൾ കസ്റ്റഡിയിൽ

ദെഹ്‌റാദൂൺ: ഉത്തരാഖണ്ഡിൽ ട്രക്കിങ്ങിനിടെ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറുദിവസം. നൈനിറ്റാൾ സ്വദേശിനിയായ ബബിത പാണ്ഡെ(24)യെയാണ് ഉത്തരകാശിയിലെ ദയാറ ബുഗ്യാലിലേക്കുള്ള ട്രക്കിങ്ങിനിടെ കാണാതായത്. പെൺകുട്ടിയെ കണ്ടെത്താനായി സൈന്യവും സംസ്ഥാന-ദേശീയ ദുരന്തനിവാരണസേനയും ഉൾപ്പെടെ തിരച്ചിൽ തുടരുകയാണ്....

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

Popular this week